പുതിയ പ്രോജക്ടുകൾ

സിഡ്ബി ക്ലസ്റ്റർ ഡെവലപ്മെന്റ് ഫണ്ട് (സിഡ്ബി, എസ് സി ഡി എഫ്) സ്കീം പ്രകാരം ഡി.എ–ഡി.പി.കളിലെ അടിസ്ഥാന സൗകര്യവികസനത്തിനായും എടയാർ, അരൂർ വ്യവസായ മേഖലയിൽ കോമൺ എഫ്ലുവന്റ് ട്രീറ്റ്മെൻറ് പ്ലാൻറ് സ്ഥാപിക്കുന്നതിനുമായി 250 കോടി രൂപയുടെ പ്രൊപ്പോസൽ സിഡ്ബി-ക്ക് സമർപ്പിച്ചിരുന്നു. ആയതിന് തത്വത്തിൽ അംഗീകാരം സിഡ്ബി യിൽ നിന്നും ലഭിച്ചിട്ടുണ്ട്.

റീബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തി 7 ജില്ലകളിലായി 13 പുതിയ ബഹുനില വ്യവസായ എസ്റ്റേറ്റുകൾ (മൾട്ടി-സ്റ്റോറീഡ് ഇന്റസ്ട്രിയൽ എസ്റ്റേറ്റ്/ ഗാല) നിർമ്മിക്കുന്നതിനുള്ള 406 കോടി രൂപയുടെ പ്രൊപ്പോസൽ സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്. ആയതിന് അംഗീകാരം ലഭിക്കുന്നതോടെ പ്രസ്തുത ബഹുനില വ്യവസായ എസ്റ്റേറ്റുകളുടെ നിർമ്മാണം ആരംഭിക്കാൻ കഴിയുന്നതാണ്.