Resource Person Final Rank List of Written Test and Interview

Resource Person - Final Rank List of Written Test and Interview Click here to view Ranklist

 

Inaugurated the updated website of the Directorate of Industry and Commerce

വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ പുതുക്കിയ വെബ്‌സൈറ്റ് ബഹു. കേരള സംസ്ഥന നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് ഉദ്‌ഘാടനം ചെയ്തു. പൊതുജനങ്ങൾക്ക് വ്യവസായ സംബന്ധമായി ആവശ്യമായ എല്ലാ വിവരങ്ങളും കോർത്തിണക്കി കൊണ്ട് കൃത്യമായ ഉള്ളടക്കത്തോടും മികച്ച രൂപകല്പനയോടും കൂടെയാണ് പുതുക്കിയ വെബ്‌സൈറ്റ് www.industry.kerala.gov.in ലഭ്യമാക്കിയിരിക്കുന്നത്.

വ്യവസായ സംരംഭകർ അറിയേണ്ട എല്ലാ കാര്യങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാകുന്ന രീതിയിലാണ് പുതുക്കിയ വെബ്‌സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. വ്യവസായ ഡയറക്ടറേറ്റ് നൽകുന്ന വിവിധ സേവനങ്ങൾ വെബ്‌സൈറ്റിൽ അവതരിപ്പിച്ചിട്ടുണ്ട്. വ്യവസായ വകുപ്പിന്റെ വിവിധ സബ്‌സിഡി സ്കീമുകളും, ഈ സ്‌ക്കീമുകളിൽ ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള ലിങ്കും വെബ്‌സൈറ്റിൽ ലഭ്യമാണ്. സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും നിലവിലെ സംരംഭകർക്ക് തങ്ങളുടെ സംരംഭം കൂടുതൽ മെച്ചപ്പെടുത്താനും വെബ്‌സൈറ്റ് സഹായകമാകും. വ്യവസായ വകുപ്പിന്റെ മുഴുവൻ ഉദ്യോഗസ്ഥരുടെയും ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിശദംശങ്ങൾ അടങ്ങിയ ഈ വെബ്‌സൈറ്റിലൂടെ വ്യവസായ ഡയറക്ടറേറ്റ് നൽകുന്ന സേവനങ്ങൾ അറിയുന്നതിനും ഈ സേവനങ്ങളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിനും സാധിക്കും.

2022 ഫെബ്രുവരി 24 - ാം തീയതി നടന്ന ഉദ്‌ഘാടന ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ സുമൻ ബില്ല ഐ.എ.എസ്, എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ്, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ ഐ.എ.എസ് , കെ.എസ്.ഐ.ഡി.സി എം.ഡി എം.ജി രാജമാണിക്കം ഐ.എ.എസ്, കയർ ഡയറക്ടർ ശ്രീ. വി. ആർ വിനോദ്, വാണിജ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ സുധീർ. കെ, കെബിപ് സി.ഇ.ഒ സൂരജ്. എസ് കൂടാതെ വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.