പൊതു സൗകര്യ സേവന കേന്ദ്രങ്ങൾ, ചങ്ങനാശ്ശേരി (പ്ലാസ്റ്റിക് & റബ്ബർ), മഞ്ചേരി (റബ്ബർ)

പോളിമർ അധിഷ്ഠിത വ്യവസായം, പ്രത്യേകിച്ച് പ്ലാസ്റ്റിക്, റബ്ബർ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി ചങ്ങനാശേരിയിലും മഞ്ചേരിയിലും രണ്ട് പൊതു സൗകര്യ സേവന കേന്ദ്രങ്ങൾ അഥവാ കോമൺ ഫെസിലിറ്റി സർവീസ് സെന്ററുകൾ (സി.എഫ്.എസ്‌.സി) സ്ഥാപിച്ചു. വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ രണ്ട് കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്. സി.എഫ്.എസ്‌.സി മഞ്ചേരി റബ്ബറുമായി ബന്ധപ്പെട്ട പൊതു സൗകര്യവും സി.എഫ്.എസ്‌.സി ചങ്ങനാശ്ശേരി റബ്ബർ, പ്ലാസ്റ്റിക് എന്നിവയുമായി ബന്ധപ്പെട്ട പൊതു സൗകര്യവും ഒരുക്കുന്നു. ഓട്ടോമൊബൈൽ / വുഡ് / പ്രിന്റിംഗ് പ്രസ്സുകൾ / ഇഷ്ടിക നിർമ്മാണ യൂണിറ്റുകൾ / മറ്റ് പൊതു എഞ്ചിനീയറിംഗ് സംരംഭങ്ങൾ തുടങ്ങിയ പൊതുവായ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ജോലികളെ പിന്തുണയ്ക്കുന്നതിന് രണ്ട് സി.എഫ്.എസ്‌.സി -ക്ക് ടൂൾ റൂം ഡിവിഷൻ ഉണ്ട്.

രണ്ട് സി.എഫ്‌.എസ്‌.സി.കൾക്കും  മികച്ച ഫിസിക്കൽ/ കെമിക്കൽ ടെസ്റ്റിംഗ് ലബോറട്ടറി ഉണ്ട്

പ്രവർത്തനങ്ങൾ

  1. പൊതു സൗകര്യം നൽകുന്നു
  2. പരിശീലനങ്ങളും സംരംഭകത്വ വികസന പരിപാടികളും നടത്തുന്നു
  3. പ്രോജക്ട് വർക്കുകൾക്കും ഗവേഷണത്തിനുമുള്ള സൗകര്യങ്ങൾ
  4. പോളിമർ പദാർത്ഥങ്ങളുടെ ഗുണനിലവാര പരിശോധന

സി എഫ് എസ് സി മഞ്ചേരി (റബ്ബർ), ചങ്ങനാശ്ശേരി (റബ്ബർ & പ്ലാസ്റ്റിക്) എന്നിവയുടെ ലക്ഷ്യങ്ങൾ

  • റബ്ബർ, പ്ലാസ്റ്റിക്, ടൂൾ റൂം അധിഷ്ഠിത വ്യവസായങ്ങളിലെ വ്യവസായികൾക്കും സംരംഭകർക്കും സാങ്കേതിക പിന്തുണ നൽകുക.
  • റബ്ബർ, പ്ലാസ്റ്റിക് അധിഷ്ഠിത വ്യവസായങ്ങളുടെ ഉന്നമനത്തിനായി പരിശീലന പരിപാടികളും സെമിനാറുകളും നടത്തുക.
  • റബ്ബർ രാസവസ്തുക്കളുടെയും റബ്ബർ ഉൽപന്നങ്ങളുടെയും ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ടെസ്റ്റിംഗ് സൗകര്യങ്ങൾ ലഭ്യമാക്കുക.
  • പുതിയ റബ്ബർ ഉൽപന്നങ്ങൾ വികസിപ്പിക്കുന്നതിന് ലബോറട്ടറി സൗകര്യങ്ങൾ ലഭ്യമാക്കുക
  • ഉപഭോക്താക്കൾക്ക് വിലകൂടിയ റബ്ബർ സംസ്കരണ യന്ത്രങ്ങളുടെ സേവനം ലഭ്യമാക്കുക.
  • ടൂൾ റൂമിൽ ടൂളുകൾ, മോൾഡുകൾ, ഡൈകൾ എന്നിവയുടെ നിർമ്മാണത്തിന് സാങ്കേതിക പിന്തുണ നൽകുന്നു