കരകൗശല വിദഗ്ധർക്കുള്ള സഹായ പദ്ധതി (ആശ)
ലക്ഷ്യങ്ങൾ:
കരകൗശല മേഖലയിൽ സംരംഭങ്ങൾ ആരംഭിക്കുന്ന കരകൗശല മേഖലയിലെ വിദഗ്ധർക്ക് ഒറ്റത്തവണ സഹായം (ഗ്രാന്റ്) നൽകാനായി ആവഷ്കരിച്ചിട്ടുള്ള പദ്ധതിയാണിത്. സംരംഭം ആരംഭിച്ച ശേഷമാണ് ഗ്രാന്റ് ലഭ്യമാക്കുന്നത്. കേന്ദ്ര സർക്കാരിലെ കരകൗശല വികസന കമ്മീഷണറുടെ ഓഫീസിലോ, കേരളാ സ്റ്റേറ്റ് ഹാൻഡിക്രാഫ്റ്റ്സ് അപ്പെക്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (സുരഭി), കേരളാ സ്റ്റേറ്റ് ബാംബു ഡവലപ്മെന്റ് കോർപ്പറേഷന് (കെ എസ് ബി സി), കേരളാ ആർട്ടിസാൻസ് ഡവലപ്മെന്റ് കോർപ്പറേഷന് (കാഡ്കോ), ഹാൻഡിക്രാഫ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷന് ഓഫ് കേരളാ ലിമിറ്റഡ് (എച് ഡി സി കെ), കേരളാ സ്റ്റേറ്റ് പാമിറ പ്രോഡക്ട് ഡവലപ്മെന്റ് ആൻഡ് വർക്കേഴ്സ് വെൽഫെയർ കോർപ്പറേഷന് ലിമിറ്റഡ് (കെൽപാം) എന്നിവിടങ്ങളിലോ രജിസ്റ്റർ ചെയ്തിട്ടുള്ള കരകൗശല വിദഗ്ധരെയാണ് ഈ പദ്ധതിയിൽ കരകൗശല വിദഗ്ധരായി കണക്കാക്കപ്പെടുന്നത്.
പദ്ധതിയുടെ സവിശേഷതകൾ
- പണിപ്പുര, പണിയായുധങ്ങൾ, മറ്റ് ഉപകരണങ്ങൾ, യന്ത്ര സാമഗ്രികൾ, ഇലക്ട്രിഫിക്കേഷൻ, സാങ്കേതിക വിദ്യ, ഉത്പന്ന രൂപകൽപ്പന തുടങ്ങിയ സ്ഥിര മൂലധന നിക്ഷേപത്തിന് ധന സഹായം ലഭിയ്ക്കും.
- പൊതു വിഭാഗത്തിലെ അപേക്ഷകന് സ്ഥിര നിക്ഷേപത്തിന്റെ 40% പരമാവധി 2.00 ലക്ഷം രൂപ സഹായം ലഭിക്കും.
- യുവാക്കൾ (18-45 വയസ്സുള്ളവർ), വനിത, പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗം, എന്നിവർക്ക് സ്ഥിര നിക്ഷേപത്തിന്റെ 50% പരമാവധി 3.00 ലക്ഷം രൂപ സഹായം ലഭിക്കും.
താഴെപ്പറയുന്ന രേഖകൾ ഉൾപ്പെടെ, ഓൺലൈൻ ആയോ, നേരിട്ടോ അപേക്ഷിയ്ക്കാം. :
- തിരിച്ചറിയൽ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
- ഒന്നിലധികം പേർ ചേർന്ന് തുടങ്ങുന്ന യൂണിറ്റുകൾക്ക് അവരുടെ യോഗ തീരുമാനത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
- ഉദ്യം രജിസ്ട്രേഷന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
- പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ജാതി സർട്ടിഫിക്കറ്റ്.
- പ്രൊജക്ട് റിപ്പോർട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
അപേക്ഷിക്കേണ്ട വിധം :
ഓൺലൈൻ അപേക്ഷ സമർപ്പിയ്ക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക
കരകൗശല തൊഴിലാളികൾക്കുള്ള സഹായ പദ്ധതി-സ്കീമിനായി ബന്ധപ്പെടനുള്ള ജില്ലാ തല ഓഫീസര്‍മാരുടെ വിവരങ്ങള്‍ | |||||||
ക്രമ നം. | ജില്ല | ജനറല്‍ മാനേജര്‍ | മൊബൈല്‍ നമ്പര്‍ | ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ പേര് | പദവി | മൊബൈല്‍ നമ്പര്‍ | ഓഫീസ് നം. |
1 | തിരുവനന്തപുരം | അജിത്ത്. എസ് | 9188127001 | ഷിറാസ്.എസ് | മാനേജര്‍ | 7356860615 | 0471-2326756 |
2 | കൊല്ലം | ബിജു കുര്യന് | 9188127002 | സജീവ്കുമാർ കെ എസ് | ഉപജില്ലാ വ്യവസായ ഓഫീസർ | 9497274218 | 0474-2302774 |
3 | പത്തനംതിട്ട | അനില്‍കുമാര്‍ പി. എന്‍ | 9446545440 | മിനി മോള് സി.ജി | മാനേജര്‍ | 9495110555 | 0468-2214639 |
4 | ആലപ്പുഴ | രഞ്ജിത് സി. ഒ | 8281936494 | സന്തോഷ്. കെ.പി | ഡെപ്യുട്ടി രെജിസ്ട്രാര്‍ | 9446515040 | 0477-2241632 / 0477-2241272 |
5 | കോട്ടയം | എം. വി. ലൌലി | 9188127005 | കെ.ജയപ്രകാശ് | ഡെപ്യുട്ടി രെജിസ്ട്രാര്‍ | 9447029774 | 0481-2573259 |
6 | ഇടുക്കി | പി. എസ് സുരേഷ് കുമാര്‍ | 9188127006 | ജി.വിനോദ് | ഡെപ്യുട്ടി രെജിസ്ട്രാര്‍ | 9447707865 | 0486-2235207 |
7 | എറണാകുളം | നജീബ് പി. എ | 9188127011 | രമ. ആര് | മാനേജര്‍ | 9496291570 | 0484-2421360 |
8 | തൃശ്ശൂര്‍ | കെ. എസ് കൃപ കുമാർ | 9446384841 | ജിഷ.കെ.എ | മാനേജര്‍ | 9447806550 | 487-2361945 |
9 | പാലക്കാട് | സി. ജയ | 9496176157 | വെങ്കിടേശ്വരന് കെ.എന്‍ | ഡെപ്യുട്ടി രെജിസ്ട്രാര്‍ | 9446152482 | 491-2505408 |
10 | മലപ്പുറം | കെ എസ് ശിവകുമാർ | 9188127010 | രഞ്ജിത്ത് ബാബു | മാനേജര്‍ | 9846888331 | 0483-2737405 |
11 | കോഴിക്കോട് | ബിജു. പി. എബ്രഹാം | 9446384433 | ബലരാജന്‍ എം.കെ | മാനേജര്‍ | 8137012889 | 0495-2765770 |
12 | വയനാട് | വിനോദ് കുമാര്‍ എസ് | 9048290020 | ഗോപകുമാര്‍ ബി. | ഡെപ്യുട്ടി രെജിസ്ട്രാര്‍ | 9061480466 | 493-6202485 |
13 | കണ്ണൂര്‍ | ടി. ഒ ഗംഗാധരന് | 9497857014 | രവീന്ദ്ര കുമാര്‍ വി.പി | മാനേജര്‍ | 8078394592 | 0497-2700928 |
14 | കാസര്‍ഗോഡ് | സജിത്ത് കുമാര്‍ കെ | 9847747025 | ബഷീര്‍ | ഡെപ്യുട്ടി രെജിസ്ട്രാര്‍ | 8921175388 | 0499-4255749 |