സംരംഭക സഹായ പദ്ധതി

വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് നടപ്പാക്കി വരുന്ന ഏറ്റവും പ്രചാരമുള്ളതും, ആകർഷകവുമായ പദ്ധതിയാണ് സംരംഭക സഹായ പദ്ധതി. കേരളത്തിലെ ഉത്പാദന മേഖലയിൽ പ്രവർത്തിയ്ക്കുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് സ്ഥിര നിക്ഷേപത്തിന് അനുസരിച്ച് സാമ്പത്തിക സഹായം നൽകാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിക്ഷേപകന്റെ വിഭാഗം, ഉത്പാദന മേഖല, സ്ഥാപനം സ്ഥിതി ചെയ്യുന്ന ജില്ല എന്നിവയനുസരിച്ച് സ്ഥിര നിക്ഷേപത്തിന്റെ 15% മുതൽ 45% വരെ യൂണിറ്റിന് സബ്സിഡിയായി ലഭിക്കും. ഈ പദ്ധതിയിലൂടെ ധനസഹായം ലഭിക്കുന്നതിന് ധനകാര്യ സ്ഥാപനത്തിൽ നിന്നും വായ്പ എടുത്തിരിയ്ക്കണം എന്ന് നിർബന്ധമില്ല.

പദ്ധതിയുടെ സവിശേഷതകൾ

 • യൂണിറ്റ് ആരംഭിക്കാനായി വാങ്ങുന്ന ഭൂമി, കെട്ടിടം, യന്ത്ര സാമഗ്രികൾ, ഇലക്ട്രിഫിക്കേഷൻ, അവശ്യ ഓഫീസ് ഉപകരണങ്ങൾ, മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ, മറ്റ് സ്ഥിര ആസ്തികൾ എന്നിവയിലെ നിക്ഷേപത്തിന് സബ്‌സിഡി ലഭിയ്ക്കും.
 • പൊതു വിഭാഗത്തിലെ അപേക്ഷകന് സ്ഥിര നിക്ഷേപത്തിന്റെ 15% പരമാവധി 30 ലക്ഷം രൂപ സഹായം ലഭിക്കും.
 • യുവാക്കൾ (18-45 വയസ്സുള്ളവർ), വനിത, പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗം, വിദേശ മലയാളികൾ എന്നിവർക്ക് സ്ഥിര നിക്ഷേപത്തിന്റെ 25% പരമാവധി 40 ലക്ഷം രൂപ സഹായം ലഭിക്കും.
 • മുൻഗണനാ മേഖലയിലെ സംരംഭങ്ങൾക്ക് 10%, പരമാവധി 10 ലക്ഷം രൂപ അധിക സബ്സിഡി ലഭിയ്ക്കും.
 • പത്തനംതിട്ട, ഇടുക്കി, വയനാട്, കാസറഗോഡ് എന്നീ ജില്ലകളിൽ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് 10%, പരമാവധി 10 ലക്ഷം രൂപ അധിക സബ്സിഡി ലഭിയ്ക്കും.
 • അംഗീകൃത ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും നവീന സാങ്കേതിക വിദ്യ സ്വായത്തമാക്കുന്നവർക്ക് 10%, പരമാവധി 10 ലക്ഷം രൂപ അധിക സബ്സിഡി ലഭിയ്ക്കും.
 • എല്ലാ ഇനങ്ങളിലുമായി ഒരു സംരംഭത്തിന് ലഭിക്കുന്ന പരമാവധി സബ്സിഡി തുക 40 ലക്ഷം രൂപ ആയിരിക്കും.

മുൻഗണനാ മേഖലകൾ

റബർ അധിഷ്ഠിത വ്യവസായങ്ങൾ, കാർഷിക- ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾ, റെഡി മേഡ് തുണിത്തരങ്ങൾ, പാരമ്പര്യേതര ഊർജ്ജോത്പാദനത്തിനു വേണ്ടിയുള്ള യന്ത്ര സാമഗ്രികളുടെ നിർമ്മാണം, ജൈവ സാങ്കേതിക വിദ്യാധിഷ്ഠിതമായ വ്യവസായങ്ങൾ, കയറ്റുമതി യൂണിറ്റുകൾ, ജൈവപരമായ വിഘടിക്കുന്ന പ്ളാസ്റ്റിക് വ്യവസായങ്ങൾ, പ്ളാസ്റ്റിക് മാലിന്യ സംസ്കരണ വ്യവസായങ്ങൾ, ജൈവവള വ്യവസായങ്ങൾ, ഔഷധ- ആരോഗ്യ പരിപാലന ഉത്പന്ന വ്യവസായങ്ങൾ

നെഗറ്റീവ് ലിസ്റ്റിലുള്ള സംരംഭങ്ങൾ

സേവന സംരംഭങ്ങൾ, ഫോട്ടോ സ്റ്റുഡിയോയും, കളർ പ്രോസസ്സിങ്ങും, റെഡിമെയ്ഡ് വസ്ത്ര നിർമ്മാണമല്ലാതെയുള്ള തയ്യൽ യൂണിറ്റുകൾ, മദ്യനിർമാണശാലകളും ഡിസ്റ്റിലറികളും, തടി മിൽ, സോപ്പിന്റെ ഗ്രേഡിലുള്ള സോഡിയം സിലിക്കേറ്റ്, ആസ്ബസ്റ്റോസ് സംസ്കരണം, ഗ്രാനൈറ്റ് യൂണിറ്റുകൾ ഉൾപ്പെടെയുള്ള മെറ്റൽ ക്രഷറുകൾ, സ്റ്റീൽ റീറോളിങ്ങ് മില്ലുകൾ, ഇരുമ്പ്, കാത്സ്യം കാർബൈഡ് നിർമ്മിക്കുന്ന യൂണിറ്റുകൾ, ഫ്ളെ ആഷിൽ നിന്നും സിമന്റ് നിർമ്മിക്കുന്നവയൊഴികെ സിമന്റ് ഉത്പാദിപ്പിക്കുന്ന മറ്റ് യൂണിറ്റുകൾ, പൊട്ടാസ്യം ക്ലോറേറ്റ് നിർമ്മാണ യൂണിറ്റുകൾ, വൻ തോതിൽ ഊർജ്ജം ഉപയോഗിക്കുന്ന യൂണിറ്റുകൾ.

സംരംഭക സഹായ പദ്ധതിയ്ക്ക് അപേക്ഷിയ്ക്കാവുന്ന ഘട്ടങ്ങൾ

1. പ്രാരംഭ സഹായം

ഏതെങ്കിലും ധനകാര്യ സ്ഥാപനത്തിൽ നിന്നും മൂലധന വായ്പയെടുത്തിട്ടുള്ള യൂണിറ്റുകൾക്ക്, അർഹമായ സബ്‌സിഡിയുടെ ഒരു ഭാഗം ഉത്പാദനം ആരംഭിക്കുന്നതിനു മുൻപായി ലഭിക്കണമെന്നുണ്ടെങ്കിൽ, പ്രാരംഭ സഹായത്തിന് അപേക്ഷിക്കാം. മൂലധന വായ്പ ലഭ്യമാകുന്ന മുറയ്ക്ക്, അർഹമായ സബ്‌സിഡിയുടെ 50%, പരമാവധി 3 ലക്ഷം രൂപയാണ് പ്രാരംഭ സഹായമായി ലഭിക്കുക. ശേഷിക്കുന്ന സബ്‌സിഡിക്ക്, യൂണിറ്റ് പ്രവർത്തനം ആരംഭിച്ച ശേഷം അപേക്ഷ നൽകാം. പ്രാരംഭ സഹായം ആവശ്യമില്ലാത്ത യൂണിറ്റുകൾക്ക്, പ്രവർത്തനം ആരംഭിച്ച ശേഷം മുഴുവൻ സബ്‌സിഡിയ്ക്കും അപേക്ഷ നൽകാം.

2. നിക്ഷേപ സഹായം

യൂണിറ്റ് പ്രവർത്തനം ആരംഭിച്ച ശേഷമാണ് നിക്ഷേപ സഹായം നൽകുന്നത്. നിക്ഷേപ സഹായത്തിന് അപേക്ഷിക്കാൻ ഏതെങ്കിലും ധനകാര്യ സ്ഥാപനത്തിൽ നിന്നും വായ്പയെടുത്തിരിയ്ക്കണമെന്ന് നിർബന്ധമില്ല. പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിനകം നിക്ഷേപ സഹായത്തിന് അപേക്ഷിച്ചിരിക്കണം. വിപുലീകരണം, വൈവിധ്യവത്ക്കരണം, ആധുനികീകരണം എന്നിവ നടത്തുന്ന യൂണിറ്റുകൾക്കും, അപ്രകാരം അധികമായി നടത്തിയ മൂലധന നിക്ഷേപത്തിന് സഹായം ലഭിക്കും.

3. സാങ്കേതിക വിദ്യാ സഹായം

അംഗീകൃത ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും നവീന സാങ്കേതിക വിദ്യ സ്വായത്തമാക്കി ഉത്പാദനം നടത്തുന്ന യൂണിറ്റുകൾക്ക് സാങ്കേതിക വിദ്യാ സഹായം ലഭിയ്ക്കും. സാങ്കേതിക വിദ്യ സ്വായത്തമാക്കി ആറ് മാസത്തിനകം അപേക്ഷിക്കണം. സാങ്കേതിക വിദ്യയ്ക്കും, അനുബന്ധമായി സ്ഥാപിക്കുന്ന യന്ത്ര സാമഗ്രികൾക്കും സഹായം ലഭിയ്ക്കും.

അപേക്ഷാ ഫീസ്

ഒരു യൂണിറ്റിന് 1105/- രൂപ അപേക്ഷാ ഫീസായി നൽകണം.


 എങ്ങനെ അപേക്ഷിയ്ക്കാം

ചുവടെ ചേർത്തിരിയ്ക്കുന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷയും, അനുബന്ധ രേഖകളും ഓൺലൈൻ ആയി സമർപ്പിയ്ക്കാം. അപേക്ഷകൾ പരിശോധിച്ച്, അർഹമായ തുക അനുവദിയ്ക്കും. പ്രാരംഭ സഹായത്തിന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരും, നിക്ഷേപ സഹായത്തിനു ജില്ലാ തല കമ്മിറ്റിയുമാണ് തുക അനുവദിയ്ക്കുന്നത്.


 ജില്ലാ തല കമ്മിറ്റി അംഗങ്ങൾ

 • ജില്ലാ കളക്ടർ (ചെയർമാൻ),
 • ലീഡ് ഡിസ്ട്രിക്ട് മാനേജർ,
 • ധനകാര്യ വകുപ്പിന്റെ പ്രതിനിധി,
 • കെ എഫ് സി-യുടെ ജില്ലാ മാനേജർ,
 • കെ എസ് എസ് ഐ എ ജില്ലാ കമ്മിറ്റിയുടെ പ്രതിനിധി,
 • ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ (കൺവീനർ)

 അപ്പീൽ അധികാരി

ജില്ലാ തല കമ്മിറ്റിയുടെ തീരുമാനത്തിൽ ആക്ഷേപമുള്ള പക്ഷം, സംസ്ഥാന തല കമ്മിറ്റിയെ സമീപിക്കാവുന്നതാണ്.

 സംസ്ഥാന തല കമ്മിറ്റി അംഗങ്ങൾ

 • വ്യവസായ വാണിജ്യ ഡയറക്ടർ,
 • ധനകാര്യ വകുപ്പിന്റെ പ്രതിനിധി,
 • മാനേജിങ് ഡയറക്ടർ, കെ എസ് ഐ ഡി സി, 
 • മാനേജിങ് ഡയറക്ടർ, കെ എഫ് സി,
 • ഡയറക്ടർ, എംഎസ് എം ഇ-ഡി ഐ, 
 • കെ എസ് എസ് ഐ എ സംസ്ഥാന കമ്മിറ്റിയുടെ പ്രതിനിധി,
 • സംസ്ഥാന തല ബാങ്കേഴ്സ് കമ്മിറ്റിയുടെ കൺവീനർ/ പ്രതിനിധി,
 • വ്യവസായ വാണിജ്യ അഡീഷണൽ ഡയറക്ടർ (കൺവീനർ )

 ESS മാർഗ്ഗനിർദ്ദേശങ്ങൾ ഇവിടെ ക്ലിക്ക് ചെയ്യുക

ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

ഇ.എസ്.എസ് സ്കീമിനായി ബന്ധപ്പെടനുള്ള ജില്ലാ തല ഓഫീസര്‍മാരുടെ വിവരങ്ങള്‍

ക്രമ നം. ജില്ല ജനറല്‍ മാനേജര്‍ മൊബൈല്‍ നമ്പര്‍ ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ പേര് പദവി മൊബൈല്‍ നമ്പര്‍ ഓഫീസ് നം.
1 തിരുവനന്തപുരം അജിത്ത്. എസ് 9188127001 ഷരത്ത് വി.എസ് മാനേജര്‍ 9946441550 0471-2326756
2 കൊല്ലം ബിജു കുര്യന്‍ 9188127002 ദിനേശ് ആർ മാനേജര്‍ 9446108519 0474-2302774
3 പത്തനംതിട്ട അനില്‍കുമാര്‍ പി. എന്‍ 9446545440 ലിസിയാമ്മ സാമുവല്‍ മാനേജര്‍ 8590741115 0468-2214639
4 ആലപ്പുഴ രഞ്ജിത് സി. ഒ 8281936494 അജിമോന്‍ കെ.എസ് മാനേജര്‍ 9496333376 0477-2241632 /0477-2241272
5 കോട്ടയം എം. വി. ലൌലി 9188127005 രാകേഷ് വി.ആര്‍ മാനേജര്‍ 9497391255 0481-2570042
6 ഇടുക്കി പി. എസ് സുരേഷ് കുമാര്‍ 9188127006 സാഹില്‍ മൊഹമ്മദ് മാനേജര്‍ 7012946527 0486-2235507
7 എറണാകുളം നജീബ് പി. എ 9188127011 ഷീബ. എസ് മാനേജര്‍ 9605381468 0484-2421360
8 തൃശ്ശൂര്‍ കെ. എസ് കൃപ കുമാർ 9446384841 സജി.എസ് മാനേജര്‍ 9947123325 0487-2361945
9 പാലക്കാട് സി. ജയ 9496176157 ഗിരീഷ്‌ എം മാനേജര്‍ 9495135649 0491-2505408
10 മലപ്പുറം കെ എസ് ശിവകുമാർ 9188127010 മനോജ് വി.പി മാനേജര്‍ 9400897551 0483-2734812
11 കോഴിക്കോട് ബിജു. പി. എബ്രഹാം 9446384433 ഗിരീഷ്‌. ഐ മാനേജര്‍ 8714140978 0495-2765770
12 വയനാട് വിനോദ് കുമാര്‍ എസ് 9048290020 അനീഷ്‌ നായര്‍. എം മാനേജര്‍ 8848109505 0493-6202485
13 കണ്ണൂര്‍ ടി. ഒ ഗംഗാധരന്‍ 9497857014 അനൂപ്‌ എസ്.നായര്‍ മാനേജര്‍ 9847525077 0497-2700928
14 കാസര്‍ഗോഡ്‌ സജിത്ത് കുമാര്‍ കെ 9847747025 സജിത്കുമാർ കെ മാനേജര്‍ 9847747025 0499-4255749