നാനോ യൂണിറ്റുകൾക്കുള്ള മാർജിൻ മണി ഗ്രാന്റ് പദ്ധതി
വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് നടപ്പിലാക്കിവരുന്ന ഒരു വായ്പാ ബന്ധിത പദ്ധതിയാണ് നാനോ യൂണിറ്റുകൾക്കുള്ള മാർജിൻ മണി ഗ്രാന്റ് പദ്ധതി. കേരളത്തിലെ ഉത്പാദന മേഖലയിലും, ജോബ് വര്‍ക്ക് മേഖലയിലും, മൂല്യ വർദ്ധനയുള്ള സേവന മേഖലയിലും പ്രവർത്തിക്കുന്ന നാനോ യൂണിറ്റുകൾക്ക് ധനസഹായം ലഭ്യമാക്കുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
പ്രത്യേകതകൾ
- 10 ലക്ഷം രൂപ വരെ പദ്ധതിച്ചെലവ് വരുന്ന യൂണിറ്റുകൾക്ക് ഈ പദ്ധതി പ്രയോജനപ്പെടും. അപേക്ഷകന്റെ വിഭാഗം അനുസരിച്ച് 30 ശതമാനം മുതൽ 40 ശതമാനം വരെ മാർജിൻ മണി ഗ്രാന്റ് ലഭിക്കും.
- സ്ത്രീകൾ, ചെറുപ്പക്കാർ, ഭിന്നശേഷിയുള്ളവർ, വിമുക്തഭടന്മാർ, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർ എന്നിവർക്ക് 10% അധിക സഹായം ലഭിക്കും.
- ഈ പദ്ധതിയുടെ 30% ഗുണഭോക്താക്കൾ വനിതകൾ ആയിരിക്കണം.
- ഈ പദ്ധതി പ്രകാരം ഒരു യൂണിറ്റിനുള്ള പരമാവധി സഹായം നാലു ലക്ഷം രൂപ ആയിരിക്കും.
എങ്ങനെ അപേക്ഷിക്കാം
നേരിട്ടോ ഓൺലൈൻ ആയോ ഈ പദ്ധതിയ്ക്ക് അപേക്ഷിക്കാം. താലൂക്ക് വ്യവസായ ഓഫീസിലെ അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസർക്കാണ് അപേക്ഷയും, അനുബന്ധ രേഖകളും നൽകേണ്ടത്. ധനകാര്യ സ്ഥാപനത്തിൽ നിന്നുള്ള ശുപാർശയോട് കൂടിയ അനുമതി പത്രവും, ഗുണഭോക്തൃ വിഹിതം ബാങ്കിൽ അടച്ചത് തെളിയിക്കുന്ന പാസ് ബുക്കിന്റെ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിയ്ക്കണം. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആണ് അർഹമായ മാർജിൻ മണി ഗ്രാന്റ് അനുവദിയ്ക്കുന്നത്.
മറ്റ് നിബന്ധനകൾ
- സ്ഥലം, സ്ഥലം ഒരുക്കൽ, ഡോക്യുമെന്റേഷൻ ഇവയുടെ ആകെ ചെലവ് പദ്ധതി തുകയുടെ 10 ശതമാനത്തിൽ കൂടാൻ പാടില്ല.
- കെട്ടിടത്തിന് വേണ്ട ചെലവ് ആകെ പദ്ധതി തുകയുടെ 25 ശതമാനത്തിൽ കൂടാൻ പാടില്ല.
- പ്ലാന്റ്, യന്ത്ര സാമഗ്രികൾ, ലാബിലുള്ള ഉപകരണങ്ങൾ, ജനറേറ്റർ, മാലിന്യ നിയന്ത്രണ സംവിധാനങ്ങൾ, വയറിങ്ങ് തുടങ്ങിയവയുടെ ചെലവുകൾ പദ്ധതി തുകയിൽ ഉൾപ്പെടുത്തിയിരിക്കണം.
- രജിസ്ട്രേഷൻ, പ്രൊജക്ട് റിപ്പോർട്ട്, സാങ്കേതിക വിദ്യ ഉൾപ്പെടെയുള്ള പ്രാരഭ ചെലവുകൾ ആകെ പദ്ധതി തുകയുടെ 10 ശതമാനത്തിൽ കൂടാൻ പാടില്ല.
- അപ്രതീക്ഷിത ചെലവുകൾ പദ്ധതി തുകയുടെ 10 ശതമാനത്തിൽ കൂടാൻ പാടില്ല.
- പ്രവർത്തന മൂലധനം പദ്ധതി തുകയുടെ 40 ശതമാനത്തിൽ കൂടാൻ പാടില്ല.
അപേക്ഷയോടൊപ്പം സമർപ്പിയ്ക്കേണ്ട രേഖകൾ
- പ്രൊജക്ട് റിപ്പോർട്ട്
- ആധാരത്തിന്റെ പകർപ്പ് /ഭൂ നികുതി അടച്ച രസീത് (ആവശ്യമായ പക്ഷം)
- ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് / വാടക കരാർ
- യന്ത്ര സാമഗ്രികകളുടെയും, വയറിങ്ങ് സാധനങ്ങളുടെയും ക്വട്ടേഷൻ
- നിർമ്മാണ പ്രവൃത്തികൾ ഉണ്ടെങ്കിൽ അംഗീകൃത/ ചാർട്ടേർഡ് എൻജിനീയറുടെ മൂല്യനിര്‍ണ്ണയം
- ധനകാര്യ സ്ഥാപനത്തിന്റെ വായ്പ അനുമതി പത്രം
- ജില്ലാ വ്യവസായ കേന്ദ്രം ആവശ്യപ്പെടുന്ന മറ്റ് രേഖകൾ
സ്കീമിന്റെ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷാ ഫോം ഇവിടെ ക്ലിക്ക് ചെയ്യുക
ചെക്ക്ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക
മാർജിൻ മണി ഗ്രാന്റിനായി ഇവിടെ അപേക്ഷിക്കുക ഇവിടെ ക്ലിക്ക് ചെയ്യുക
മാര്‍ജിന്‍ മണി ഗ്രാന്റ് ടു നാനോ യുണിറ്ട്സ് സ്കീമിനായി ബന്ധപ്പെടനുള്ള ജില്ലാ തല ഓഫീസര്‍മാരുടെ വിവരങ്ങള്‍ |
|||||||
ക്രമ നം. | ജില്ല | ജനറല്‍ മാനേജര്‍ | മൊബൈല്‍ നമ്പര്‍ | ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ പേര് | പദവി | മൊബൈല്‍ നമ്പര്‍ | ഓഫീസ് നം. |
1 | തിരുവനന്തപുരം | അജിത്ത്. എസ് | 9188127001 | കാഞ്ചന എം | മാനേജര്‍ | 9497009214 | 0471-2326756 |
2 | കൊല്ലം | ബിജു കുര്യന് | 9188127002 | ദിനേശ് ആർ | മാനേജര്‍ | 9446108519 | 0474-2302774 |
3 | പത്തനംതിട്ട | അനില്‍കുമാര്‍ പി. എന്‍ | 9446545440 | ലിസ്സിയാമ്മ | മാനേജര്‍ | 9446828587 | 0468-2214639 |
4 | ആലപ്പുഴ | രഞ്ജിത് സി. ഒ | 8281936494 | അജിമോന് കെ.എസ് | മാനേജര്‍ | 9496333376 | 0477-2241632 / 0477-2241272 |
5 | കോട്ടയം | എം. വി. ലൌലി | 9188127005 | അര്ജുനന് പിള്ളൈ | മാനേജര്‍ | 99447029774 | 04812573259 |
6 | ഇടുക്കി | പി. എസ് സുരേഷ് കുമാര്‍ | 9188127006 | സാഹില്‍ മുഹമ്മദ് | മാനേജര്‍ | 7012946527 | 486 2235507 |
7 | എറണാകുളം | നജീബ് പി. എ | 9188127011 | ഷീബ. എസ് | മാനേജര്‍ | 9605381468 | 0484-2421360 |
8 | തൃശ്ശൂര്‍ | കെ. എസ് കൃപ കുമാർ | 9446384841 | സജി.എസ് | മാനേജര്‍ | 9947123325 | 487 2361945 |
9 | പാലക്കാട് | സി. ജയ | 9496176157 | ഗിരീഷ്. എം | മാനേജര്‍ | 9495135649 | 491-2505408 |
10 | മലപ്പുറം | കെ എസ് ശിവകുമാർ | 9188127010 | മനോജ് വി.പി | മാനേജര്‍ | 9400897551 | 91483-2737405 |
11 | കോഴിക്കോട് | ബിജു. പി. എബ്രഹാം | 9446384433 | ഗിരീഷ് ഐ | മാനേജര്‍ | 8714140978 | 0495-2765770 |
12 | വയനാട് | വിനോദ് കുമാര്‍ എസ് | 9048290020 | അനീഷ് നായര്‍. എം | മാനേജര്‍ | 8848109505 | 4936202485 |
13 | കണ്ണൂര്‍ | ടി. ഒ ഗംഗാധരന് | 9497857014 | ഷമ്മി എസ്.കെ | മാനേജര്‍ | 9446675700 | 0497-2700928 |
14 | കാസര്‍ഗോഡ് | സജിത്ത് കുമാര്‍ കെ | 9847747025 | സജിത്ത് കുമാര്‍. കെ | മാനേജര്‍ | 9847747025 | 0499-4255749 |