സ്ഥിര മൂലധന വായ്പകൾക്കും, പ്രവർത്തന മൂലധന വായ്പകൾക്കുമുള്ള പലിശയിളവ് പദ്ധതി
കോവിഡ് 19 മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം വിഷമ ഘട്ടത്തിലായ സൂക്ഷ്മ- ചെറുകിട- ഇടത്തരം യൂണിറ്റുകൾക്ക് ആശ്വാസമേകാൻ പ്രഖ്യാപിച്ച പദ്ധതിയാണ് മൂലധന പ്രവർത്തന വായ്പകൾക്കുള്ള പലിശയിളവ് പദ്ധതി. ഈ പദ്ധതിയിലൂടെ 2019 ഏപ്രിൽ 1 നും, 2021 ഡിസംബർ 31 നും ഇടയിൽ, പുതുതായോ അധികമായോ, സ്ഥിര മൂലധന വായ്പയോ, പ്രവർത്തന മൂലധന വായ്പയോ എടുത്ത യൂണിറ്റുകൾക്ക് 12 മാസത്തേയ്ക്ക് പലിശയിളവ് ലഭിക്കും.
അപേക്ഷിക്കാനുള്ള അർഹത
- സംസ്ഥാനത്തെ ഉത്പാദന മേഖലയിലോ, ജോബ് വർക്ക് മേഖലയിലോ പ്രവർത്തിയ്ക്കുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം യൂണിറ്റുകൾ ആയിരിക്കണം.
- ഉത്പാദനം ആരംഭിച്ച ശേഷം ഉദ്യം രജിസ്ട്രേഷൻ എടുത്തിരിക്കണം.
- വായ്പ അനുവദിക്കുന്ന തീയതിയ്ക്ക് മുൻപുള്ള ആറുമാസക്കാലയളവിൽ മൂന്നു മാസമെങ്കിലും യൂണിറ്റ് പ്രവർത്തിച്ചിരിയ്ക്കണം.
പദ്ധതിയുടെ ആനുകൂല്യങ്ങൾ
- സ്ഥിര മൂലധന, പ്രവർത്തന മൂലധന വായ്പകൾക്കുള്ള പലിശയിളവ് ഇനത്തിൽ ഒരു യൂണിറ്റിന് ലഭിക്കുന്ന പരമാവധി ഒറ്റത്തവണ ആനുകൂല്യം 1,20,000/- രൂപ ആയിരിക്കും.
- പുതുതായോ, അധികമായോ എടുത്ത പ്രവർത്തന മൂലധന വായ്പയുടെ പലിശയിളവായി പരമാവധി 60,000/- രൂപ ലഭിക്കും.
- പുതുതായോ, അധികമായോ എടുത്ത സ്ഥിര മൂലധന വായ്പയുടെ പലിശയിളവായി പരമാവധി 60,000/- രൂപ ലഭിക്കും.
- വായ്പയുടെ ആദ്യ ഗഡു ലഭിയ്ക്കുന്ന തീയതി മുതലുള്ള 12 മാസത്തേയ്ക്ക് യൂണിറ്റ് ബാങ്കിലേക്ക്/ ധനകാര്യ സ്ഥാപനത്തിലേക്ക് അടയ്ക്കുന്ന പലിശ തുകയുടെ 50 ശതമാനമാണ് സഹായമായി ലഭിയ്ക്കുക.
- പുതുതായോ അധികമായോ എടുത്ത/ എടുക്കുന്ന വായ്പകൾ 2019 ഏപ്രിൽ 1 നും, 2021 ഡിസംബർ 31 നും ഇടയിൽ എടുത്തതായിരിക്കണം.
- പദ്ധതിയിലൂടെ ലഭിയ്ക്കുന്ന ആനുകൂല്യം, അപേക്ഷിയ്ക്കുന്ന യൂണിറ്റിന്റെ വായ്പാ അക്കൗണ്ടിലേക്ക് അതത് ധനകാര്യ സ്ഥാപനം മുഖേന പാദവാർഷികമായി നൽകുന്നതാണ്.
എങ്ങനെ അപേക്ഷിക്കാം
നേരിട്ടോ ഓൺലൈൻ ആയോ ഈ പദ്ധതിയ്ക്ക് അപേക്ഷിക്കാം. താലൂക്ക് വ്യവസായ ഓഫീസിലെ അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസർക്കാണ് അപേക്ഷയും, അനുബന്ധ രേഖകളും നൽകേണ്ടത്.
പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ
ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
ഐ.എസ്.എസ്-വ്യവസായ ഭദ്രത-സ്കീമിനായി ബന്ധപ്പെടാനുള്ള ജില്ലാ തല ഓഫീസര്‍മാരുടെ വിവരങ്ങള്‍ | |||||||
ക്രമ നം. | ജില്ല | ജനറല്‍ മാനേജര്‍ | മൊബൈല്‍ നമ്പര്‍ | ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ പേര് | പദവി | മൊബൈല്‍ നമ്പര്‍ | ഓഫീസ് നം. |
1 | തിരുവനന്തപുരം | അജിത്ത്. എസ് | 9188127001 | ഷരത്ത് വി. എസ് | മാനേജര്‍ | 9946441550 | 0471-2326756 |
2 | കൊല്ലം | ബിജു കുര്യന് | 9188127002 | ശിവകുമാര്‍. എസ് | മാനേജര്‍ | 9446300548 | 0474--2302774 |
3 | പത്തനംതിട്ട | അനില്‍കുമാര്‍ പി. എന്‍ | 9446545440 | ലിസ്സിയാമ്മ | മാനേജര്‍ | 9446828587 | 0468-2214639 |
4 | ആലപ്പുഴ | രഞ്ജിത് സി. ഒ | 8281936494 | അജിമോന് കെ.എസ് | മാനേജര്‍ | 9496333376 | 0477-2241632 / 0477-2241272 |
5 | കോട്ടയം | എം. വി. ലൌലി | 9188127005 | അര്ജുനന് പിള്ളൈ ആര് | മാനേജര്‍ | 9446594808 | 0481-2573259 |
6 | ഇടുക്കി | പി. എസ് സുരേഷ് കുമാര്‍ | 9188127006 | ദിനേശ് ആർ | മാനേജര്‍ | 9446108519 | 0486-2235507 |
7 | എറണാകുളം | നജീബ് പി. എ | 9188127011 | പ്രണപ് ജി | അസിസ്റ്റന്റ് ഡയറക്ടര്‍ | 9744490573 | 0484-2421360 |
8 | തൃശ്ശൂര്‍ | കെ. എസ് കൃപ കുമാർ | 9446384841 | സജി.എസ് | മാനേജര്‍ | 9947123325 | 0487-2361945 |
9 | പാലക്കാട് | സി. ജയ | 9496176157 | ഗിരീഷ് എം | മാനേജര്‍ | 9495135649 | 0491-2505408 |
10 | മലപ്പുറം | കെ എസ് ശിവകുമാർ | 9188127010 | മനോജ്. വി പി | മാനേജര്‍ | 9400897551 | 0483-2737405 |
11 | കോഴിക്കോട് | ബിജു. പി. എബ്രഹാം | 9446384433 | ശ്രീജന് വി.കെ | മാനേജര്‍ | 9447501272 | 0495-2765770 |
12 | വയനാട് | വിനോദ് കുമാര്‍ എസ് | 9048290020 | അനീഷ് നായര്‍. എം | മാനേജര്‍ | 8848109505 | 0493-6202485 |
13 | കണ്ണൂര്‍ | ടി. ഒ ഗംഗാധരന് | 9497857014 | ഷമ്മി. എസ്.കെ | മാനേജര്‍ | 9446675700 | 0497-2700928 |
14 | കാസര്‍ഗോഡ് | സജിത്ത് കുമാര്‍ കെ | 9847747025 | സജിത്ത്കുമാര്‍.കെ | മാനേജര്‍ | 9847747025 | 0499-4255749 |