അസിസ്റ്റന്റ് സ്കീം ഫോര് ഹാന്റിക്രാഫ്റ്റ്സ് ആര്ട്ടിസാന്സ്.

ഈ പദ്ധതി എന്റര്പ്രണര് അസിസ്റ്റന്റ് സ്കീം ഇന് ഹാന്റി ക്രാഫ്റ്റ് പദ്ധതിക്കു പകരമായി രൂപം കൊണ്ടാതാണ്. കരകൗശലമേഖലയിലെ വിദഗ്ദര്ക്ക് പുതിയ കരകൗശല വ്യവസായ സംരഭങ്ങള് തുടങ്ങുന്നതിനുവേണ്ട സര്ക്കാര് ധനസഹായങ്ങള് ഇതുവഴി നല്കുന്നു.

ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.

(1) കരകൗശല മേഖലയിലെ വിദഗ്ദര്ക്ക് ചെറുകിട വ്യവസായ സംരഭങ്ങള് തുടങ്ങുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം നല്കുക.

(2) അര്ഹരായ കരകൗശല വിദഗ്ദര്ക്ക് കാലതാമസം കൂടാതെ സാമ്പത്തിക സഹായമെത്തിക്കുന്നു.

(3) വനിതകള്ക്കും എസ്.സി/എസ്റ്റി, യുവസംരംഭകര്ക്കും സ്ഥിരമൂലധനത്തിന്റെ 50% ചിലവ്/ 3 ലക്ഷം രൂപ വരെയും അല്ലാത്ത സംരഭകര്ക്ക് സ്ഥിര മൂലധനത്തിന്റെ 40% ചിലവ്/ 2 ലക്ഷം രൂപയുമാണ് ധനസഹായം.

(4) സ്ഥിര മൂലധനത്തില് പണിശാലയുടെ നിര്മ്മാണ പണിയായുധങ്ങള്, മറ്റ് യന്ത്ര സാമഗ്രികള്, അനുബന്ധ ഉപകരണങ്ങള്, വൈദ്യൂതീകരണം, ഉത്പന്ന മാത്യക തയ്യാറാക്കുന്ന ചിലവ്, സാങ്കേതിക വിദ്യയ്ക്കു ചിലവാകുന്ന തുക മുതലായവ ഉള്പ്പെടുന്നു.

(5) സ്ഥിര മൂലധന നിക്ഷേപം അവകാശപ്പെടുന്നതിന് നിശ്ചിത മാത്യകയിലുള്ള അപേക്ഷാഫോറത്തില് ബില്ലുകള്, വൗച്ചറുകള്, ഇന്വോയസുകള്,അസ്സസ്മെന്റുകള് എന്നിവയുടെ പകര്പ്പുകളോടൊപ്പം ഹാജരാക്കേണ്ടതാണ്.

(6) അപേക്ഷകള് സുരഭി, കെല്പാം, എച്ച്.ഡി.സി.കെ ലിമിറ്റഡ്, കെഎസ്.ബി.സി, കാഡ്കോ എന്നിവയിലേതെങ്കിലുമൊന്നില് നിന്നുള്ള കരകൗശല വിദഗ്ദന് എന്ന തിരിച്ചറിയല്കാര്ഡ് ഉള്ള ആളായിരിക്കണം.

(7) ഈ ധനസഹായത്തിന് അപേക്ഷാ ഫീസുണ്ടായിരിക്കുന്നതല്ല.

(8) ബാങ്കുകള് മുഖാന്തിരം മാത്രമേ ഈ തുക നല്കുകയുള്ളൂ. ജില്ലാ വ്യവസായ കേന്ദ്രം ജനറല് മാനേജര് ആണ് ഈ ധനസഹായം അനുവദിക്കുന്ന അധികാരി.

ഈ പദ്ധതിയുടെ പ്രധാന സവിശേഷതകള്.

(1) ചെറുകിട കരകൗശല സംരഭങ്ങളാരംഭിച്ച എല്ലാവരെയും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാക്കുന്നു.

(2) ഈ പദ്ധതിയുടെ സാമ്പത്തിക സഹായം ലഭിക്കുന്നത് സംരംഭം ആരംഭിച്ചതിനുശേഷം ഋങ ജമൃേ കക/ ഡറ്യീമ അറവമൃ രജിസ്ട്രേഷന് എടുത്തിരിക്കണം.

Copyright Official website of Directorate of Industries & Commerce Designed & Developed by :: Keltron
Portal & content owned by IT Division Directorate of Industries and Commerce vikas Bhavan ,Thiruvananthapuram