വ്യവസായ സംരംഭങ്ങള് തുടങ്ങുന്നതിനുള്ള വിവിധ ലൈസന്സുകള്, ക്ലിയറന്സുകള്, സര്ട്ടിഫിക്കറ്റുകള്, അനുമതികള് എന്നിവ വേഗത്തില് ലഭ്യമാക്കുന്നതിനും, ഇന്ഡസ്ട്രിയല് ടൗണ്ഷിപ്പ് ഏരിയാ ഡെവലപ്മെന്റ് അതേറിറ്റികള്چ രൂപികരിക്കുന്നതിനും ലക്ഷ്യമിട്ടാണ് സംസ്ഥാന ഗവണ്മെന്റ് കേരള ഇന്ഡസ്ട്രിയല് സിംഗിള് വിന്ഡോ ക്ലിയറന്സ് ബോര്ഡ് ആന്ഡ് ഇന്ഡസ്ട്രിയല് ടൗണ്ഷിപ്പ് ഏരിയ ആക്റ്റ് നടപ്പിലാക്കിയത്.

ആക്റ്റിലെ വ്യവസ്ഥകള് അനുസരിച്ച് ഗവണമെന്റ് താഴെപറയുന്ന ബോര്ഡുകള് രൂപീകരിച്ചിട്ടുണ്ട്.

(1) സംസ്ഥാനതലത്തിലുള്ള  സ്റ്റേറ്റ് ബോര്ഡ് .

(2) ജില്ലാ തലത്തിലുള്ള ഡിസ്ട്രിക്ട് ബോര്ഡ് .

(3) വ്യവസായ വികസന പ്രദേശങ്ങളിലുള്ള ഇന്ഡസ്ട്രിയല് ഏരിയ ബോര്ഡുകള്.

മറ്റു രണ്ടു ബോര്ഡുകളുടെയും മേല്ത്തട്ടിലുള്ള ബോര്ഡാണ് സ്റ്റേറ്റ് ബോര്ഡ്.

Copyright Official website of Directorate of Industries & Commerce Designed & Developed by :: Keltron
Portal & content owned by IT Division Directorate of Industries and Commerce vikas Bhavan ,Thiruvananthapuram