വ്യവസായ ഭൂമിയുടെ വിശദാംശങ്ങൾ

സംസ്ഥാനത്തെ വ്യവസായ വളർച്ച ത്വരിതപ്പെടുത്താനായി വ്യവസായ സംരംഭകർക്ക്‌ ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങൾ വ്യവസായ വകപ്പിന്റെ കീഴിലെ വ്യവസായ വികസന ഏരിയ (ഡി.എ.), വ്യവസായ വികസന പ്ലോട്ട്‌(ഡി.പി.), ഫങ്ഷണൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് (എഫ്.ഐ.ഇ.) എന്നിവ വഴി ലഭ്യമാക്കുന്നുണ്ട്‌. വ്യാവസായിക ആവശ്യത്തിനുള്ള ഭൂമി യോഗ്യരായ സംരംഭകർക്ക്‌ ലാന്റ് അലോട്ട്മെന്റ് റൂൾസ് പ്രകാരം ലഭ്യമാക്കിവരുന്നു. നിലവിൽ വകുപ്പിന്‌ കീഴിൽ 10 ഡെവലപ്മെന്റ്‌ ഏരിയ, 27 ഡെവലപ്മെന്റ്‌ പ്ലോട്ട്‌, 2 കയർപാർക്ക്‌, ഒരു ഫങ്ഷണൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്‌ എന്നിവ പ്രാവർത്തികമാക്കിയിട്ടുണ്ട്‌. ഇവയുടെ വിശദാംശങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക .