സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കു വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ആരംഭിച്ച ഹെല്‍പ്പ് ഡെസ്ക്

 

2022-23 സംരംഭക വർഷമായി കേരളാ ഗവണ്മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. സംരംഭക വർഷത്തിന്റെ ഭാഗമായി കേരളത്തിൽ ചുരുങ്ങിയത് ഒരു ലക്ഷം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ ആരംഭിച്ചുകൊണ്ട് 3 മുതൽ 4 ലക്ഷം വരെയുള്ള ആളുകൾക്ക് തൊഴിൽ കൊടുക്കുവാനുള്ള ഒരു ബൃഹത്തായ പദ്ധതിക്ക് തദ്ദേശസ്വയംഭരണം, സഹകരണം, ഫിഷറീസ്, മൃഗസംരക്ഷണം മുതലായ വകുപ്പുകളുടെ സഹകരണത്തോടെ വ്യവസായ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

ഈ പദ്ധതിയുടെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായി 1153 ഇന്റേണിനെ നിയമിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനത്തിലും തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഇന്റെർണിന്റെ സേവനം ലഭ്യമാക്കിക്കൊണ്ട്  സംരംഭകർക്കുള്ള ഹെല്പ്ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം 27.06.2022ന്  ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.

എം.എസ്.എം.ഇ ഹെല്‍പ്പ് ഡെസ്കിന്‍റെ ഡിസൈന്‍/ സ്റ്റിക്കര്‍ എന്നിവയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാനപ്പെട്ട ഉദ്ധ്യോഗസ്ഥരെ ബന്ധപ്പെടാനുള്ള വിവരങ്ങൾ

ജില്ലാ വ്യവസായ കേന്ദ്രം, ജനറല്‍ മാനേജര്‍മാരുടെയും, മാനേജര്‍മാരുടെയും വിശദാംശങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്
താലൂക്ക് വ്യവസായ ഓഫീസുകളിലെ ഉപജില്ലാ വ്യവസായ ഓഫീസര്‍മാരുടെ വിശദാംശങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്
ബ്ലോക്ക്‌ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളിലെ വ്യവസായ വികസന ഓഫീസര്‍മാരുടെ വിശദാംശങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്

 

സബ്‌സിഡി പദ്ധതികള്‍

സംരംഭകർക്ക് അനുയോജ്യമായ വകുപ്പിന്റെ വിവിധ സബ്‌സിഡി പദ്ധതികൾ താഴെ കൊടുക്കുന്നു. വിശദാംശങ്ങൾ കാണുന്നതിന് അതത് പദ്ധതികളില്‍  ക്ലിക്ക് ചെയ്യുക.

ക്രമ നം. പദ്ധതികള്‍
1 സംരംഭക സഹായ പദ്ധതി
2 പ്രധാനമന്ത്രിയുടെ തൊഴിൽ ദായക പദ്ധതി [പി എം ഇ ജി പി]
3 നാനോ യൂണിറ്റുകൾക്കുള്ള മാർജിൻ മണി ഗ്രാന്റ് പദ്ധതി
4 പിഎം എഫ്എംഇ പദ്ധതി
5 നാനോ ഗാർഹിക സംരംഭങ്ങൾക്കുള്ള പലിശയിളവ് പദ്ധതി
6 പ്രവർത്തനരഹിതമായ എംഎസ്എംഇകൾക്കും കശുവണ്ടി സംസ്കരണ യൂണിറ്റുകൾക്കുമുള്ള പുനരുജ്ജീവന -പുനരധിവാസ പദ്ധതി
7 തകര്‍ച്ച നേരിടുന്ന എംഎസ്എംഇ-കളുടെ പുനരുദ്ധാരണ പദ്ധതി
8 നൈപുണ്യ സംരംഭ വികസന സൊസൈറ്റികൾക്കുള്ള സഹായം
9 കരകൗശല വിദഗ്ധർക്കുള്ള സഹായ പദ്ധതി (ആശ)
10 സ്ഥിര മൂലധന വായ്പകൾക്കും, പ്രവർത്തന മൂലധന വായ്പകൾക്കുമുള്ള പലിശയിളവ് പദ്ധതി

ഓൺലൈനായി അപേക്ഷിക്കുക

 പുതിയ പദ്ധതികള്‍

സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്...
പരാതി പരിഹാര സംവിധാനം കൂടുതല്‍ വിവരങ്ങള്‍ക്ക്...
എം.എസ്.എം.ഇ ക്ലിനിക്ക് കൂടുതല്‍ വിവരങ്ങള്‍ക്ക്...