‘സംരംഭകർക്ക് കൈത്താങ്ങായി രണ്ട് പുതിയ ഓൺലൈൻ പോർട്ടലുകൾ’

സംസ്ഥാനത്തെ സംരംഭകരുടെ പരാതി പരിഹാരത്തിനായും, സ്വകാര്യ ഭൂമികളിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ സ്ഥാപിക്കുന്നതിനുളള അനുമതിയ്ക്കായും സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ പുതിയ ഓൺലൈൻ പോർട്ടലുകൾ നിലവിൽ വന്നു.

സംരംഭകർക്കുണ്ടാകുന്ന ആശങ്കകൾ അകറ്റുവാനും പരാതികൾ പരിഹരിയ്ക്കുവാനുമാണ് ഒന്നാമത്തെ പോർട്ടൽ. 5 കോടി വരെ മുതൽ മുടക്കുളള സംരംഭങ്ങളുടെ പരാതികൾ ജില്ലാതലത്തിലും, ജില്ലാതലത്തിലെ തീർപ്പുകളിന്മേലുളള അപ്പീലുകളും 5 കോടിയ്ക്കുമേൽ മുതൽമുടക്കുളള സംരംഭങ്ങളുടെ പരാതികളും സംസ്ഥാനതല സമിതികളും കേൾക്കും. ഇതിനായുളളതാണ് പരാതിപരിഹാര ഓൺലൈൻ പോർട്ടൽ.

പാരിസ്ഥിതിക പ്രശ്നങ്ങൾ ഇല്ലാത്തതും വ്യവസായ സൗഹൃദവുമായ സ്വകാര്യ ഭൂമികളിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ സ്ഥാപിക്കുന്നതിനുളള അനുമതിയ്ക്കായുളളതാണ് രണ്ടാമത്തെ പോർട്ടൽ. പത്ത് ഏക്കറിൽ കുറയാത്ത ഭൂമിയാണ് ഒരു എസ്റ്റേറ്റിനു വേണ്ടത്. പരമാവധി 3 കോടി രൂപ വരെ സർക്കാർ ധനസഹായവും എസ്റ്റേറ്റുകൾക്കു ലഭിയ്ക്കും. ഇതിന്മേലുളള ഓൺലൈൻ രജിസ്ട്രേഷനും വികസനത്തിനുളള അനുമതി നൽകുന്നതിനുമുളള സംവിധാനമാണ് പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പോർട്ടൽ.