ന്യൂഡൽഹിയിൽ വച്ച് സംഘടിപ്പിച്ച ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയിൽ സ്വർണമെഡൽ നേടി കേരള പവലിയൻ

ന്യൂഡൽഹിയിൽ വച്ച് സംഘടിപ്പിച്ച ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയിൽ സ്വർണമെഡൽ നേടി കേരള പവലിയൻ . 6000 ചതുരശ്ര അടിയിൽ 'വോക്കൽ ഫോർ ലോക്കൽ, ലോക്കൽ ടു ഗ്ലോബൽ എന്ന ആശയത്തെ അടിവരയിട്ട പവലിയനാണ് സ്റ്റേറ്റ് & യൂണിയൻ ടെറിട്ടറി പവലിയൻ വിഭാഗത്തിൽ പുരസ്കാരത്തിന് അർഹത നേടിയത്.

'ബെസ്റ്റ് തീം എക്സിബിറ്റർ' പുരസ്‌കാരത്തിന് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് അർഹമായി. മേളയിൽ കേരളത്തിന്റെ വ്യവസായ വളർച്ചയുടെ നേർക്കാഴ്ചയായിട്ടായിരുന്നു വ്യവസായ വകുപ്പ് തീം സ്റ്റാൾ സജ്‌ജീകരിച്ചത്.