മെഷിനറി എക്‌സ്‌പോ 2023

വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച മെഷിനറി എക്സ്പോയുടെ അഞ്ചാം പതിപ്പ് മാർച്ച് 11-ന് ബഹു. വ്യവസായ വാണിജ്യ കയര്‍ നിയമ  വകുപ്പ് മന്ത്രി ശ്രീ പി രാജീവ് ഉദ്ഘാടനം നിര്‍വഹിച്ചു. നിലവിൽ സംസ്ഥാനത്ത് നാല് ലക്ഷത്തിൽപരം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ ആണുള്ളത്. സംരംഭകർക്ക് തങ്ങളുടെ മേഖലയിലെ അത്യാധുനിക, സാങ്കേതിക, നൂതന വിദ്യകൾ, നിർമാണ പരിഹാരങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് മെഷിനറി എക്സ്പോ വേദിയൊരുക്കിയിരുന്നത്.

165 സ്റ്റാളുകളിലായി അഗ്രോ അധിഷ്ഠിത, അപ്പാരൽ, ഇലെക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ജനറൽ എഞ്ചിനീയറിംഗ്, പാക്കേജിങ്, പ്രിന്റ്റിങ്‌ & 3D പ്രിന്റ്റിങ് മേഖലകളിൽ നിന്നും 97 മെഷിനറി നിർമാതാക്കളും, 11 സാങ്കേതിക സ്ഥാപനങ്ങളും ഈ എക്സ്പോയിൽ പങ്കെടുത്തു. മാലിന്യ സംസ്കരണം, ഇ-മൊബിലിറ്റി, മെഷീൻ ടൂളുകൾ, ഓട്ടോമേഷൻ ടെക്നോളോജിസ്  മെഷീനുകൾ, മറ്റു നൂതന പ്രോസസ്സിംഗ്, പാക്കേജിങ് മെഷീനുകൾ എന്നിവയിൽ ഊന്നൽ നൽകി സാങ്കേതിക വികസനം, മെഷീനുകളുടെ തത്സമയ ഡെമോ, മറ്റു സാങ്കേതിക വാണിജ്യ വിദ്യകളും എക്സ്പോയില്‍ പ്രദർശിപ്പിച്ചു.കഴിഞ്ഞ വർഷം ജനുവരി മാസത്തിൽ നടന്ന മെഷിനറി എക്സ്പോയിൽ 140 സ്റ്റാളുകളിലായി 93 മെഷിനറി നിർമാതാക്കളും, 12 സാങ്കേതിക സ്ഥാപനങ്ങളും പങ്കെടുത്തിരുന്നു .

സംരംഭക വർഷത്തിന്റെ ഭാഗമായി പുതുതായി സംരംഭങ്ങൾ ആരംഭിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തങ്ങൾ തിരഞ്ഞെടുക്കുന്ന മേഖലയിലെ അത്യാധുനിക ടെക്നോളജി ഉപയോഗിച്ചുള്ള നിർമാണം നടത്തുവാൻ ആവശ്യമായ യന്ത്രസാമഗ്രികൾ നേരിൽ കണ്ട് നിർമ്മാണ രീതികൾ മനസിലാക്കുവാൻ സാധിക്കുന്നതാണ്.ചെറുകിട സംരംഭകർക്ക് അന്യ സംസ്ഥാനങ്ങളിലെ മെഷിനറി നിർമാതാക്കളുമായി നേരിൽ ആശയവിനിമയം നടത്തുവാനും, ഡെമോ നേരിൽ കണ്ട് മനസിലാക്കുവാനും മെഷിനറി എക്സ്പോയിലൂടെ സാധിച്ചു. ആധുനികവത്കരണം നടത്തുവാൻ ഉദ്ദേശിക്കുന്ന നിലവിലുള്ള സംരംഭങ്ങൾക്ക് കൂടുതൽ കാര്യക്ഷമതയും, ചിലവുകുറഞ്ഞതുമായ മെഷീനറികൾ അടുത്തറിയുവാൻ എക്സ്പോ വഴിയൊരുക്കി.

പൊതു ജനങ്ങൾക്ക്  യന്ത്രങ്ങളും, നിർമാണരീതികളും കണ്ട് മനസിലാക്കി ഓരോ ഉത്പന്നത്തിന്റെയും നിർമാണ ചിലവ്, അതിന്റെ സംരംഭ സാധ്യതകൾ എന്നിവ സംബന്ധിച്ച വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാക്കി എടുക്കാനും എക്സ്പോ സഹായകരമായി. ആദ്യ പതിപ്പ് ആരംഭിച്ചതിൽ നിന്നും ഇപ്പോൾ അഞ്ചാം പതിപ്പിൽ എത്തിനിൽക്കുന്ന മെഷിനറി എക്സ്പോയിൽ സ്റ്റാളുകളുടെയും, സന്ദർശകരുടെയും എണ്ണത്തിൽ വൻ വർദ്ധനവ് കാണുവാൻ സാധിച്ചു. മറ്റു സംസ്ഥാനങ്ങളിൽ ‘Sq .Ft’ നിരക്കിൽ സ്റ്റാളുകൾ അനുവദിക്കുന്ന ഈ കാലഘട്ടത്തിൽ വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ഈ എക്സ്പോയിൽ കുറഞ്ഞ നിരക്കിൽ സ്റ്റാളുകൾ മെഷിനറി നിർമാതാക്കൾക്ക് നൽകുവാൻ കഴിഞ്ഞു .രാജ്യത്തെ മികച്ച യന്ത്ര നിർമാതാക്കളുടെയും, വ്യവസായികളുടെയും സാന്നിധ്യം കൊണ്ട് വരും നാളുകളിൽ സൗത്ത് ഇന്ത്യയിലെ മികച്ച എക്സിബിഷനുകളിൽ ഒന്നായിമാറുവാൻ ഈ മേളക്ക് സാധിക്കും. മെഷിനറി എക്‌സ്‌പോ 2023 മാര്‍ച്ച് 14-ന് സമാപിച്ചു,