പൊതു സൗകര്യ സേവന കേന്ദ്രങ്ങൾ, ചങ്ങനാശ്ശേരി (പ്ലാസ്റ്റിക് & റബ്ബർ), മഞ്ചേരി (റബ്ബർ)
പോളിമർ അധിഷ്ഠിത വ്യവസായം, പ്രത്യേകിച്ച് പ്ലാസ്റ്റിക്, റബ്ബർ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി ചങ്ങനാശേരിയിലും മഞ്ചേരിയിലും രണ്ട് പൊതു സൗകര്യ സേവന കേന്ദ്രങ്ങൾ അഥവാ കോമൺ ഫെസിലിറ്റി സർവീസ് സെന്ററുകൾ (സി.എഫ്.എസ്.സി) സ്ഥാപിച്ചു. വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ രണ്ട് കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്. സി.എഫ്.എസ്.സി മഞ്ചേരി റബ്ബറുമായി ബന്ധപ്പെട്ട പൊതു സൗകര്യവും സി.എഫ്.എസ്.സി ചങ്ങനാശ്ശേരി റബ്ബർ, പ്ലാസ്റ്റിക് എന്നിവയുമായി ബന്ധപ്പെട്ട പൊതു സൗകര്യവും ഒരുക്കുന്നു. ഓട്ടോമൊബൈൽ / വുഡ് / പ്രിന്റിംഗ് പ്രസ്സുകൾ / ഇഷ്ടിക നിർമ്മാണ യൂണിറ്റുകൾ / മറ്റ് പൊതു എഞ്ചിനീയറിംഗ് സംരംഭങ്ങൾ തുടങ്ങിയ പൊതുവായ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ജോലികളെ പിന്തുണയ്ക്കുന്നതിന് രണ്ട് സി.എഫ്.എസ്.സി -ക്ക് ടൂൾ റൂം ഡിവിഷൻ ഉണ്ട്.
രണ്ട് സി.എഫ്.എസ്.സി.കൾക്കും മികച്ച ഫിസിക്കൽ/ കെമിക്കൽ ടെസ്റ്റിംഗ് ലബോറട്ടറി ഉണ്ട്
പ്രവർത്തനങ്ങൾ
- പൊതു സൗകര്യം നൽകുന്നു
- പരിശീലനങ്ങളും സംരംഭകത്വ വികസന പരിപാടികളും നടത്തുന്നു
- പ്രോജക്ട് വർക്കുകൾക്കും ഗവേഷണത്തിനുമുള്ള സൗകര്യങ്ങൾ
- പോളിമർ പദാർത്ഥങ്ങളുടെ ഗുണനിലവാര പരിശോധന
സി എഫ് എസ് സി മഞ്ചേരി (റബ്ബർ), ചങ്ങനാശ്ശേരി (റബ്ബർ & പ്ലാസ്റ്റിക്) എന്നിവയുടെ ലക്ഷ്യങ്ങൾ
- റബ്ബർ, പ്ലാസ്റ്റിക്, ടൂൾ റൂം അധിഷ്ഠിത വ്യവസായങ്ങളിലെ വ്യവസായികൾക്കും സംരംഭകർക്കും സാങ്കേതിക പിന്തുണ നൽകുക.
- റബ്ബർ, പ്ലാസ്റ്റിക് അധിഷ്ഠിത വ്യവസായങ്ങളുടെ ഉന്നമനത്തിനായി പരിശീലന പരിപാടികളും സെമിനാറുകളും നടത്തുക.
- റബ്ബർ രാസവസ്തുക്കളുടെയും റബ്ബർ ഉൽപന്നങ്ങളുടെയും ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ടെസ്റ്റിംഗ് സൗകര്യങ്ങൾ ലഭ്യമാക്കുക.
- പുതിയ റബ്ബർ ഉൽപന്നങ്ങൾ വികസിപ്പിക്കുന്നതിന് ലബോറട്ടറി സൗകര്യങ്ങൾ ലഭ്യമാക്കുക
- ഉപഭോക്താക്കൾക്ക് വിലകൂടിയ റബ്ബർ സംസ്കരണ യന്ത്രങ്ങളുടെ സേവനം ലഭ്യമാക്കുക.
- ടൂൾ റൂമിൽ ടൂളുകൾ, മോൾഡുകൾ, ഡൈകൾ എന്നിവയുടെ നിർമ്മാണത്തിന് സാങ്കേതിക പിന്തുണ നൽകുന്നു
- സി എഫ് എസ് സി- ചങ്ങനാശ്ശേരി
- സി എഫ് എസ് സി- മഞ്ചേരി