എം എസ് എം ഇ സ്കെയിൽ അപ്പ് മിഷൻ (മിഷന്‍ 1000)

കേരളത്തിലെ എംഎസ്എംഇ കളിൽ നിന്നും തിരഞ്ഞെടുത്ത 1000 എംഎസ്എംഇ കളെ 100 കോടി വിറ്റുവരവ് ഉള്ള യൂണിറ്റുകളായി 4 വർഷത്തിനുള്ളിൽ ഉയർത്തിക്കൊണ്ട് വരാനുള്ള പദ്ധതി.

വസ്തുനിഷ്ഠവും സുതാര്യവുമായ തിരഞ്ഞെടുപ്പ് സംവിധാനത്തിലൂടെയാണ് എംഎസ്എംഇ കളെ സ്കെയിൽ അപ്പ് സ്കീമിനായി തിരഞ്ഞെടുക്കുന്നത്. സ്കെയിൽ അപ്പ് മിഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് എംഎസ്എംഇ കൾക്ക് ആവശ്യമായ മുൻകൂർ യോഗ്യതകൾ:

  • UDYAM രജിസ്ട്രേഷനോടെ കേരളത്തിൽ രജിസ്റ്റർ ചെയ്ത ഒരു എംഎസ്എംഇ ആയിരിക്കണം
  • കുറഞ്ഞത് 3 വർഷമെങ്കിലും പ്രവർത്തനത്തിലായിരിക്കണം (2023 മാർച്ച് 31 വരെ)
  • നിർമ്മാണ / സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവ ആയിരിക്കണം

എംഎസ്എംഇകൾക്ക് അപേക്ഷിക്കാൻ ഒരു ഓൺലൈൻ പോർട്ടൽ വികസിപ്പിക്കും. നിക്ഷേപങ്ങൾ, വാർഷിക വിറ്റുവരവുകൾ, ലാഭം, ശേഷി വിനിയോഗം, കയറ്റുമതി, ജീവനക്കാർ, പ്രമോട്ടർമാരുടെ CIBIL സ്കോർ, മുൻഗണനാ മേഖലയിലുള്ള വ്യവസായങ്ങൾ, ലഭിച്ച സർട്ടിഫിക്കേഷനുകളുടെ വിശദാംശങ്ങൾ തുടങ്ങിയ പോർട്ടലിൽ എംഎസ്എംഇ കൾ സമർപ്പിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി, ഒരു സ്കോറിംഗ് മാനദണ്ഡം ഉപയോഗിച്ച് എംഎസ്എംഇകളെ റാങ്ക് ചെയ്യും. റാങ്ക് ലിസ്റ്റിൽ നിന്ന് മികച്ച 1000 യൂണിറ്റുകളെ സ്കെയിൽ അപ്പ് മിഷൻ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കും.

സ്കെയിൽ അപ്പ് മിഷൻ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുന്ന യൂണിറ്റുകൾക്ക് ലഭിക്കുന്ന വിവിധ പ്രോത്സാഹനങ്ങൾ:

  • മൂലധന നിക്ഷേപ സബ്‌സിഡി 40% വരെ (2 കോടി രൂപ വരെ)
  • പ്രവർത്തന മൂലധന വായ്പയുടെ പലിശ സബ്‌വെൻഷൻ 8% വരെ (50 ലക്ഷം രൂപ വരെ)
  • സ്കെയിലിനായി ഡിപിആർ തയ്യാറാക്കുന്നതിനുള്ള സാമ്പത്തിക സഹായം (എംഎസ്എംഇക്ക് ഒരു ലക്ഷം രൂപ വരെ)
  • ടെക്നോളജി നവീകരണത്തിനും നൈപുണ്യത്തിനും പ്രത്യേക സഹായം
  • ഗുണനിലവാര സർട്ടിഫിക്കേഷനുകൾ നേടുന്നതിന് പ്രത്യേക സഹായം
  • തിരഞ്ഞെടുക്കപ്പെട്ട ഓരോ എംഎസ്എംഇക്കും അവരുടെ വിവിധ സ്കെയിലിംഗ് അനുബന്ധ പ്രവർത്തനങ്ങളിൽ അവരെ സഹായിക്കാൻ വ്യവസായ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കും.
  • വ്യവസായ വകുപ്പിന്റെ എല്ലാ പദ്ധതികളിലും മുൻഗണന

പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ

എങ്ങനെ അപേക്ഷിക്കാം

സ്കെയില്‍ അപ്പ് മിഷന്‍ പദ്ധതിയിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക

സബ്‌സിഡി/ഇൻസെന്റീവ് ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

മിഷൻ 1000: ഡിപിആർ തയ്യാറാക്കുന്നതിനുള്ള എംപാനൽ ചെയ്ത ഏജൻസികൾ- ഇവിടെ ക്ലിക്ക് ചെയ്യുക

സംസ്ഥാനതല അംഗീകാര സമിതി തിരഞ്ഞെടുത്ത യൂണിറ്റുകളുടെ ലിസ്റ്റ്:

 ക്രമ. നം. വിവരണം നമ്പര്‍  ലിസ്റ്റ്
1
സംസ്ഥാനതല അംഗീകാര സമിതി തിരഞ്ഞെടുത്ത യൂണിറ്റുകളുടെ ലിസ്റ്റ്, തീയതി:21.12.2023
88 ഇവിടെ ക്ലിക്ക് ചെയ്യുക

 

മിഷൻ 1000 പദ്ധതി പ്രകാരം തിരഞ്ഞെടുത്ത എം എസ് എം ഇ യൂണിറ്റുകള്‍ക്ക്  ഡിപിആർ തയ്യാറാക്കുന്നതിനായി ജില്ലാ തല ഏജന്‍സികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു:

ക്രമ നം. ജില്ല അപേക്ഷ സ്വീകരിക്കുന്ന അതോറിറ്റി നോട്ടിഫിക്കേഷന്‍
1 തിരുവനന്തപുരം ജനറൽ മാനേജർ
ജില്ലാ വ്യവസായ കേന്ദ്രം
വാട്ടർ വർക്സ് കോമ്പൗണ്ട്
വെള്ളയമ്പലം തിരുവനന്തപുരം- 695 003, ഇമെയില്‍: This email address is being protected from spambots. You need JavaScript enabled to view it.
ഇവിടെ ക്ലിക്ക് ചെയ്യുക
2 കൊല്ലം ജനറൽ മാനേജർ
ജില്ലാ വ്യവസായ കേന്ദ്രം
ആശ്രാമം, കൊല്ലം ഇമെയില്‍: This email address is being protected from spambots. You need JavaScript enabled to view it.
ഇവിടെ ക്ലിക്ക് ചെയ്യുക
3 പത്തനംതിട്ട ജനറൽ മാനേജർ
ജില്ലാ വ്യവസായ കേന്ദ്രം
കോഴഞ്ചേരി
പത്തനംതിട്ട - 689 641, ഇമെയില്‍:This email address is being protected from spambots. You need JavaScript enabled to view it.
ഇവിടെ ക്ലിക്ക് ചെയ്യുക
4 ആലപ്പുഴ ജനറൽ മാനേജർ
ജില്ലാ വ്യവസായ കേന്ദ്രം
മുംതാസ് ബിൽഡിംഗ്
ഗവൺമെന്റ് ഗസ്റ്റ് ഹൗസിനു സമീപം, കളപ്പുര, 
ആലപ്പുഴ- 688 007, ഇമെയില്‍:This email address is being protected from spambots. You need JavaScript enabled to view it.
ഇവിടെ ക്ലിക്ക് ചെയ്യുക
5 കോട്ടയം ജനറൽ മാനേജർ
ജില്ലാ വ്യവസായ കേന്ദ്രം
ഓഴത്തിൽ ലൈൻ
നാഗമ്പടം. പി. ഒ
കോട്ടയം - 686 001 ,ഇമെയില്‍: This email address is being protected from spambots. You need JavaScript enabled to view it.
ഇവിടെ ക്ലിക്ക് ചെയ്യുക
6 ഇടുക്കി ജനറൽ മാനേജർ
ജില്ലാ വ്യവസായ കേന്ദ്രം
ഇടുക്കി കോളനി. പി. ഒ
ചെറുതോണി, ഇടുക്കി- 685 602, ഇമെയില്‍:This email address is being protected from spambots. You need JavaScript enabled to view it.
ഇവിടെ ക്ലിക്ക് ചെയ്യുക
7 എറണാകുളം ജനറൽ മാനേജർ
ജില്ലാ വ്യവസായ കേന്ദ്രം
കുന്നുംപുറം, സിവിൽ സ്റ്റേഷൻ റോഡ്
കാക്കനാട്. പി. ഒ, പിൻ - 682 030, ഇമെയില്‍:This email address is being protected from spambots. You need JavaScript enabled to view it.
ഇവിടെ ക്ലിക്ക് ചെയ്യുക
8 തൃശ്ശൂര്‍  ജനറൽ മാനേജർ
ജില്ലാ വ്യവസായ കേന്ദ്രം
അയ്യന്തോൾ. പി. ഒ
തൃശ്ശൂർ, ഇമെയില്‍:This email address is being protected from spambots. You need JavaScript enabled to view it.
ഇവിടെ ക്ലിക്ക് ചെയ്യുക
9 പാലക്കാട് ജനറൽ മാനേജർ
ജില്ലാ വ്യവസായ കേന്ദ്രം
സിവിൽ സ്റ്റേഷൻ
പാലക്കാട്- 678 001, ഇമെയില്‍:This email address is being protected from spambots. You need JavaScript enabled to view it. 
ഇവിടെ ക്ലിക്ക് ചെയ്യുക
10 മലപ്പുറം ജനറൽ മാനേജർ
ജില്ലാ വ്യവസായ കേന്ദ്രം
സിവിൽ സ്റ്റേഷൻ കോമ്പൗണ്ട്, അപ്ഹിൽ
മലപ്പുറം ഇമെയില്‍: This email address is being protected from spambots. You need JavaScript enabled to view it.
ഇവിടെ ക്ലിക്ക് ചെയ്യുക
11 കോഴിക്കോട് ജനറൽ മാനേജർ
ജില്ലാ വ്യവസായ കേന്ദ്രം
വെള്ളയിൽ. പി. ഒ
നടക്കാവ്, കോഴിക്കോട്-673 011, ഇമെയില്‍: This email address is being protected from spambots. You need JavaScript enabled to view it.
ഇവിടെ ക്ലിക്ക് ചെയ്യുക
12 വയനാട് ജനറൽ മാനേജർ
ജില്ലാ വ്യവസായ കേന്ദ്രം
മുട്ടിൽ. പി. ഒ
വയനാട്- 673 122, ഇമെയില്‍: This email address is being protected from spambots. You need JavaScript enabled to view it.
ഇവിടെ ക്ലിക്ക് ചെയ്യുക
13 കണ്ണൂര്‍ ജനറൽ മാനേജർ
ജില്ലാ വ്യവസായ കേന്ദ്രം, BSNL ഭവന്‍, രണ്ടാം നില, സൗത്ത് ബസാര്‍,
കണ്ണൂർ - 670 002, ഇമെയില്‍:This email address is being protected from spambots. You need JavaScript enabled to view it.
ഇവിടെ ക്ലിക്ക് ചെയ്യുക
14 കാസര്‍ഗോഡ്‌ ജനറൽ മാനേജർ
ജില്ലാ വ്യവസായ കേന്ദ്രം
വിദ്യാനഗർ. പി. ഒ
കാസർഗോഡ്, ഇമെയില്‍:This email address is being protected from spambots. You need JavaScript enabled to view it.
ഇവിടെ ക്ലിക്ക് ചെയ്യുക