ഒരു പ്രത്യേക ഭൂമിശാസ്ത്രപരമായ സ്ഥാനത്തിനോ, ഉത്ഭവത്തിനോ, അനുയോജ്യമായ ഉത്പന്നങ്ങൾക്ക് സർക്കാർ നൽകുന്ന പേരോ അടയാളമോ ആണ് ഭൂമിശാസ്ത്രപരമായ സൂചന (ഭൗമസൂചിക പദവി). സർട്ടിഫിക്കേഷന്റെ ഭാഗമായി ഉത്പന്നത്തിന്റെ ഉറവിടം തിരിച്ചറിയാൻ ഭൂമിശാസ്ത്രപരമായ സൂചന, പരമ്പരാഗത രീതികൾ,  ഭൂമിശാസ്ത്രപരമായ ഉത്ഭവം അനുസരിച്ചാണ് നിർമ്മിച്ചിരിക്കുന്നത് എന്നിവ ഉത്പന്നത്തിന് ചില പ്രത്യേക ഗുണങ്ങളുണ്ടെന്ന് തിരിച്ചറിയുവാൻ സഹായിക്കുന്നു. ഭൂമിശാസ്ത്രപരമായ സൂചകം (ജി.ഐ) കാർഷികം, ഭക്ഷണം ഉത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയ്ക്ക് ഉപയോഗിക്കാം. സവിശേഷമായ ഭൂമിശാസ്ത്രപരമായ സൂചകങ്ങളുടെ ഒരു കലവറയായിട്ടാണ് കേരളത്തെ കണക്കാക്കപ്പെടുന്നത്. ഇന്ത്യയിൽ മൊത്തത്തിൽ 417 രജിസ്റ്റർ ചെയ്ത ഭൂമിശാസ്ത്ര സൂചനകളുണ്ട്, അവയിൽ 31 എണ്ണവും  കേരളത്തിന് സ്വന്തമാണ്. കേരളത്തിലെ കാർഷിക ഉത്പന്നങ്ങളിൽ ആണ് ഭൂമിശാസ്ത്രപരമായ സൂചന ടാഗുകൾ സാധാരണയായി കാണപ്പെടുന്നത്.

ജി.ഐ ഉത്പന്നങ്ങളെ പറ്റി കൂടുതല്‍ അറിയുന്നതിനായി  ഇവിടെ ക്ലിക്ക് ചെയ്യുക...
ജി.ഐ ഉത്പന്നങ്ങള്‍ വാങ്ങുന്നതിനായി
ഇവിടെ ക്ലിക്ക് ചെയ്യുക...