ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്
വ്യവസായ ആവശ്യത്തിനായി സ്ഥല ലഭ്യതയുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന പുതിയ പദ്ധതിയാണ് ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് പദ്ധതി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധീനതയിലുള്ള ഉപയോഗശുന്യമായി കിടക്കുന്ന ഭൂമി വ്യവസായ വികസനത്തിനായി ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്.
കുറഞ്ഞത് അഞ്ച് ഏക്കര്‍ ഭൂമിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ക്യാമ്പസ് വ്യവസായ പാര്‍ക്കിനായി അപേക്ഷിക്കാം Standard Design Factory (SDF) സ്ഥാപിക്കുന്നതിന് കുറഞ്ഞത് രണ്ട് ഏക്കര്‍ ഭൂമിയാണ് ആവശ്യം. ക്യാമ്പസ് വ്യവസായ എസ്റ്റേറ്റ് ഡെവലപ്പര്‍ പെര്‍മിറ്റ് അനുമതി ലഭിക്കുന്ന വ്യവസായ ഭൂമിക്ക് Kerala Single Window Clearance Board, Industrial Township Area Development Act 1999 ന്റെ പരിധിയില്‍ വരുന്ന മുഴുവന്‍ ആനുകൂല്യങ്ങള്‍ക്കും അര്‍ഹത ഉണ്ടായിരിക്കും.
കൂടാതെ ക്യാമ്പസ് വ്യവസായ പാര്‍ക്കിലെ പൊതു സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഡെവലപ്പര്‍ ആയിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന് ഏക്കറിന് 20 ലക്ഷം രൂപ നിരക്കില്‍ പരമാവധി 1.5 കോടി രൂപ വരെ ഒരു എസ്റ്റേറ്റിന് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതാണ്. എസ്റ്റേറ്റുകളിലെ അടിസ്ഥാന സൗകര്യവികസനം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് reimbursement ആയിട്ടാണ് തുക അനുവദിക്കുന്നത്.
സ്വകാര്യ വ്യവസായ എസ്റ്റേറ്റ് സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്ന ഭൂമി Ecologically Sensitive Area (ESA), Coastal Regulation Zone (CRZ), Plantation, Kerala Conservation of Paddy Land & Wet Land Act 2008 എന്നീ വിഭാഗത്തില്‍പ്പെടുന്നവ ആയിരിക്കരുത്.
പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ
- സ.ഉ.(കൈ) നം.16/2024/ID തീയതി, 29-02-2024- ഇവിടെ ക്ലിക്ക് ചെയ്യുക
- സ. ഉ.(സാധാ)നം. 894/2024/HEDN തീയതി, 22.07.2024- ഇവിടെ ക്ലിക്ക് ചെയ്യുക
- സ. ഉ.(സാധാ)നം. 949/2024/HEDN തീയതി, 29.07.2024- ഇവിടെ ക്ലിക്ക് ചെയ്യുക
ഓൺലൈനായി അപേക്ഷിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക