എന്റര്‍പ്രണര്‍ ഡെവലപ്മെന്റ് എക്സിക്യുട്ടീവുകളുടെ  (ഇ ഡി ഇ) വിവരങ്ങൾ

‘സംരംഭകത്വ വർഷം 2022-23’ പരിപാടിയുടെ ഭാഗമായി ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിയ്ക്കുന്നതിന് സംസ്ഥാനത്താകെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായി (പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോര്‍പറേഷന്‍) വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് വഴി 1153 എന്റര്‍പ്രണര്‍ ഡെവലപ്മെന്റ് എക്സിക്യുട്ടീവുകളെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിട്ടുണ്ട്. അതത്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ സംരംഭം ആരംഭിക്കുന്നതിന് താത്പര്യമുള്ളവരെ കണ്ടെത്തി യൂണിറ്റ് ആരംഭിയ്ക്കുന്നതിനാവശ്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങൾ നല്‍കുക, അനുമതികൾ, വായ്പ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കുന്നതിന് കൈത്താങ്ങ് സഹായം നൽകുക എന്നിവയാണ്   ഇന്റേണുകളുടെ പ്രധാന ചുമതല. പദ്ധതിയുടെ ഭാഗമായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലും ഒരു നിശ്ചിത എണ്ണം സംരംഭങ്ങൾ ഈ വർഷം ആരംഭിയ്‌ക്കേണ്ടതുണ്ട്. ഇതിനായി താത്പര്യമുള്ള സംരംഭകരെ കണ്ടെത്തി കൈത്താങ്ങ് സഹായം നൽകുന്നതിന് ഓരോ എന്റര്‍പ്രണര്‍ ഡെവലപ്മെന്റ് എക്സിക്യുട്ടീവിനും ലക്‌ഷ്യം നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തിൽ നടത്തുന്ന പൊതു ബോധവത്കരണ പരിപാടികളിലൂടെയും വിവിധ വകുപ്പുകൾ, ഏജൻസികൾ, ക്ലബ്ബുകൾ എന്നിവയുടെ സഹകരണത്തോടെയുമാണ് സംരംഭകരെ കണ്ടെത്തുന്നത്. വ്യവസായ സംരംഭം തുടങ്ങുന്നതിനു താത്പര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾക്കായി അതത്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിയമിച്ചിട്ടുള്ള എന്റര്‍പ്രണര്‍ ഡെവലപ്മെന്റ് എക്സിക്യുട്ടീവുകളുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. എന്റര്‍പ്രണര്‍ ഡെവലപ്മെന്റ് എക്സിക്യുട്ടീവുകളുടെ  വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.