ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഒരു ഉൽപ്പന്നം (ഒ.എൽ.ഒ.പി)

2022-23 സംരംഭക വർഷമായി കേരള ഗവണ്മെന്റ് പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി കേരളത്തിൽ 2022 ഏപ്രിൽ 1 മുതൽ 2024 ജനുവരി 11 വരെയുള്ള ദിവസത്തെ കാലയളവിൽ, ആകെ മൊത്തം സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 2,11,042 സംരംഭങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കൂടാതെ, 13,244 കോടി രൂപയുടെ നിക്ഷേപവും 4,49,852 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.

പുതിയ സംരംഭങ്ങളുടെ രൂപീകരണത്തിനും വളർച്ചയ്ക്കും അനുയോജ്യമായ ഒരു മികച്ച വ്യവസായ അന്തരീക്ഷം (എക്കോസിസ്റ്റം) സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികൾ സംസ്ഥാന വ്യവസായ വകുപ്പ് ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് മികച്ച സംരംഭക അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് നല്ല പിന്തുണയാണ് നൽകി വരുന്നത്. വ്യവസായ വകുപ്പുമായി ചേർന്നുകൊണ്ട്  തദ്ദേശ സ്വയം ഭരണ വകുപ്പ്  നിരവധി പദ്ധതികൾ നടപ്പിലാക്കി വരുന്നുമുണ്ട്.

വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ സംരംഭക സാധ്യതയുള്ള ഉൽപന്നങ്ങൾ പരിശോധിച്ച് കണ്ടെത്തുകയും, പ്രസ്തുത ഉൽപ്പന്നങ്ങളുടെ മൂല്യ വർദ്ധനയെ പ്രോത്സാഹിപ്പിക്കുകയും, അവയെ ആഗോള വിപണിയുമായി ബന്ധിപ്പിക്കുന്നതിനും വേണ്ടി ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണ്, ഒരു തദ്ദേശസ്ഥാപനം ഒരു ഉൽപ്പന്നം (One Local body One Product-OLOP) പദ്ധതി. പദ്ധതിയുടെ ഭാഗമായി നിലവിൽ സംസ്ഥാനത്തെ 500 ഓളം തദ്ദേശ സ്ഥാപനങ്ങൾ അവരുടെ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്തു കഴിഞ്ഞു. തിരഞ്ഞെടുത്ത ഉൽപന്നങ്ങളുടെ മൂല്യ വർധന വികസനത്തെ പിന്തുണയ്ക്കുന്നതിനും അതിനു വേണ്ട Detailed Project Plan (DPR) ഉണ്ടാക്കുന്നതിനും വേണ്ടി വ്യവസായ വകുപ്പ് ഈ പദ്ധതിയിലൂടെ സഹായം നൽകും.

ഒ.എൽ.ഒ.പി പദ്ധതിയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിന്, ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ഒരു പ്രവർത്തന പദ്ധതി വികസിപ്പിക്കേണ്ടതുണ്ട്. സമഗ്രമായ സാമൂഹിക സാമ്പത്തിക വളര്ച്ച സാധ്യമാക്കുന്നതിന് ഓരോ തദ്ദേശ സ്ഥാപനത്തിൽ നിന്നും കുറഞ്ഞത് ഒരു ഉല്പ്പന്നമെങ്കിലും തിരഞ്ഞെടുക്കുകയും ബ്രാന്‍ഡ് ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അസംസ്കൃത വസ്തുക്കളുടെ ലഭ്യത, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, മൂല്യവർദ്ധന സാധ്യത, വിദഗ്ധ തൊഴിലാളികളുടെ ലഭ്യത, വിപണന സൗകര്യങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഒ.എൽ.ഒ.പിക്ക് കീഴിൽ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നത്.

ഒ.എൽ.ഒ.പി പദ്ധതി നടത്തിപ്പിനായി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡി.പി.ആർ) തയ്യാറാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് ഈ പദ്ധതിയിലൂടെ സഹായം നല്കും. വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) എന്നത് പദ്ധതിയുടെ സാങ്കേതികവും സാമ്പത്തികവും, പദ്ധതിയുമായി ബന്ധപ്പെട്ട മറ്റെല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന പദ്ധതിയുടെ സമഗ്രമായ രൂപരേഖയെ സൂചിപ്പിക്കുന്നു. വിഭവങ്ങളുടെ ലഭ്യത, അടിസ്ഥാന സൗകര്യങ്ങൾ, നിലവിലുള്ള മൂല്യവർദ്ധന സംവിധാനം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളും ഇതിൽ അടങ്ങിയിരിക്കും. അതാതു തദ്ദേശസ്ഥാപനത്തിലെ പദ്ധതിയുടെ ആസൂത്രണം, തീരുമാനമെടുക്കൽ, നിർവഹണം, ഒ.എൽ.ഒ.പി പദ്ധതിയുടെ അംഗീകാരം എന്നിവ ഡി.പി.ആർ നെ അടിസ്ഥാനപ്പെടുത്തിയായിരിക്കും.

ഡി.പി.ആർ തയ്യാറാക്കുന്നതിന് ഒരു തദ്ദേശ സ്ഥാപനത്തിന് 50,000 രൂപ വരെയാണ് സഹായം നൽകുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് സഹായം വിതരണം ചെയ്യുക:

(i) 50% അഡ്വാൻസായി, അതായത് 25,000 രൂപ, ഒ.എൽ.ഒ.പി സ്കീമിന് കീഴിൽ ഉൽപ്പന്നത്തിന്റെ അംഗീകാരം ലഭിച്ചാലുടൻ ആദ്യ ഗഡുവായി വിതരണം ചെയ്യും.

(ii) ജില്ലാതല അംഗീകാര സമിതി (ഡി.എൽ.എ.സി) ഡി.പി.ആർനു അംഗീകാരം നൽകുന്ന മുറക്ക് യഥാർത്ഥ ചെലവായി കണക്കാക്കിയ തുകയുടെ ശേഷിച്ച ഭാഗം, പരമാവധി 25,000 രൂപ വരെ, രണ്ടാം ഗഡുവായി വിതരണം ചെയ്യും.

പദ്ധതി നിർവഹണം

ഡി.പി.ആർ തയ്യാറാകുന്നതിനായിട്ട് തദ്ദേശ സ്ഥാപനങ്ങൾക്ക് വ്യവസായ വകുപ്പ് എംപാനൽ ചെയ്ത ഏജൻസികളുടെ സഹായമോ, പുറമെ നിന്നുള്ള മറ്റു ഏജൻസികളുടെ സഹായമോ സ്വീകരിക്കാവുന്നതാണ്. ഡി.പി.ആർ അംഗീകരിച്ചുകഴിഞ്ഞാൽ, അംഗീകൃത ഡിപിആറിൽ സൂചിപ്പിച്ചിട്ടുള്ള സമയപരിധികളും നാഴികക്കല്ലുകളും അനുസരിച്ച് ഒ.എൽ.ഒ.പി പ്രോജക്റ്റ് നടപ്പാക്കുന്നത് അതാതു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ മേൽനോട്ടത്തിലായിരിക്കും. ഡിപിആറിലെ അംഗീകൃത ചട്ടക്കൂട് അനുസരിച്ച് പദ്ധതിയുടെ എല്ലാ ഘട്ടങ്ങളിലും പദ്ധതിയുടെ നിരീക്ഷണവും വിലയിരുത്തലും നടത്തേണ്ടതും സുസ്ഥിരത ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതും അതാത്‌ തദ്ദേശ സ്വയംഭരണ സ്ഥാപനമാണ്.

ഡി.പി.ആർ നടപ്പാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് ആവശ്യമായ സാങ്കേതിക ഉപദേശം വ്യവസായ വകുപ്പ് നൽകും. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ, സർക്കാർ എക്സിബിഷനുകൾ, മേളകൾ എന്നിവയുൾപ്പെടെ വിവിധ മാർഗങ്ങളിലൂടെ വിപണനം ചെയ്യുന്നതിനായി ഒ.എൽ.ഒ.പി ഉല്പ്പന്നങ്ങൾക്ക് വ്യവസായ വകുപ്പ് ആവശ്യമായ പിന്തുണയും നൽകും.

പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ:

 ഒ എല്‍ ഒ പി പദ്ധതിയിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക

 ഒ.എൽ.ഒ.പി പദ്ധതി പ്രകാരം തിരഞ്ഞെടുത്ത എം എസ് എം ഇ യൂണിറ്റുകള്‍ക്ക്  ഡിപിആർ തയ്യാറാക്കുന്നതിനായി ക്ഷണിച്ച അപേക്ഷകളില്‍ നിന്നും തെരഞ്ഞെടുത്ത ഏജന്‍സികളുടെ വിവരങ്ങള്‍:

ക്രമ നം. ജില്ല തെരഞ്ഞെടുത്ത ഏജന്‍സികളുടെ വിവരങ്ങള്‍
1 കൊല്ലം ഇവിടെ ക്ലിക്ക് ചെയ്യുക
2 പത്തനംതിട്ട ഇവിടെ ക്ലിക്ക് ചെയ്യുക
3 കോട്ടയം ഇവിടെ ക്ലിക്ക് ചെയ്യുക
4 ഇടുക്കി ഇവിടെ ക്ലിക്ക് ചെയ്യുക
5 എറണാകുളം ഇവിടെ ക്ലിക്ക് ചെയ്യുക
6 തൃശ്ശൂര്‍ ഇവിടെ ക്ലിക്ക് ചെയ്യുക
7 കോഴിക്കോട് ഇവിടെ ക്ലിക്ക് ചെയ്യുക
8 വയനാട് ഇവിടെ ക്ലിക്ക് ചെയ്യുക
9 കാസറഗോഡ് ഇവിടെ ക്ലിക്ക് ചെയ്യുക

 

ഒ.എൽ.ഒ.പി പദ്ധതി പ്രകാരം തിരഞ്ഞെടുത്ത എം എസ് എം ഇ യൂണിറ്റുകള്‍ക്ക്  ഡിപിആർ തയ്യാറാക്കുന്നതിനായി ജില്ലാ തല ഏജന്‍സികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു:

ക്രമ നം. ജില്ല അപേക്ഷ സ്വീകരിക്കുന്ന അതോറിറ്റി നോട്ടിഫിക്കേഷന്‍
1 തിരുവനന്തപുരം ജനറൽ മാനേജർ
ജില്ലാ വ്യവസായ കേന്ദ്രം
വാട്ടർ വർക്സ് കോമ്പൗണ്ട്
വെള്ളയമ്പലം തിരുവനന്തപുരം- 695 003, ഇമെയില്‍: This email address is being protected from spambots. You need JavaScript enabled to view it.
ഇവിടെ ക്ലിക്ക് ചെയ്യുക
2 കൊല്ലം ജനറൽ മാനേജർ
ജില്ലാ വ്യവസായ കേന്ദ്രം
ആശ്രാമം, കൊല്ലം ഇമെയില്‍: This email address is being protected from spambots. You need JavaScript enabled to view it.
ഇവിടെ ക്ലിക്ക് ചെയ്യുക
3 പത്തനംതിട്ട ജനറൽ മാനേജർ
ജില്ലാ വ്യവസായ കേന്ദ്രം
കോഴഞ്ചേരി
പത്തനംതിട്ട - 689 641, ഇമെയില്‍:This email address is being protected from spambots. You need JavaScript enabled to view it.
ഇവിടെ ക്ലിക്ക് ചെയ്യുക
4 ആലപ്പുഴ ജനറൽ മാനേജർ
ജില്ലാ വ്യവസായ കേന്ദ്രം
മുംതാസ് ബിൽഡിംഗ്
ഗവൺമെന്റ് ഗസ്റ്റ് ഹൗസിനു സമീപം, കളപ്പുര,
ആലപ്പുഴ- 688 007, ഇമെയില്‍:This email address is being protected from spambots. You need JavaScript enabled to view it.
ഇവിടെ ക്ലിക്ക് ചെയ്യുക
5 കോട്ടയം ജനറൽ മാനേജർ
ജില്ലാ വ്യവസായ കേന്ദ്രം
ഓഴത്തിൽ ലൈൻ
നാഗമ്പടം. പി. ഒ
കോട്ടയം - 686 001 ,ഇമെയില്‍: This email address is being protected from spambots. You need JavaScript enabled to view it.
ഇവിടെ ക്ലിക്ക് ചെയ്യുക
6 ഇടുക്കി ജനറൽ മാനേജർ
ജില്ലാ വ്യവസായ കേന്ദ്രം
ഇടുക്കി കോളനി. പി. ഒ
ചെറുതോണി, ഇടുക്കി- 685 602, ഇമെയില്‍:This email address is being protected from spambots. You need JavaScript enabled to view it.
ഇവിടെ ക്ലിക്ക് ചെയ്യുക
7 എറണാകുളം ജനറൽ മാനേജർ
ജില്ലാ വ്യവസായ കേന്ദ്രം
കുന്നുംപുറം, സിവിൽ സ്റ്റേഷൻ റോഡ്
കാക്കനാട്. പി. ഒ, പിൻ - 682 030, ഇമെയില്‍:This email address is being protected from spambots. You need JavaScript enabled to view it.
ഇവിടെ ക്ലിക്ക് ചെയ്യുക
8 തൃശ്ശൂര്‍ ജനറൽ മാനേജർ
ജില്ലാ വ്യവസായ കേന്ദ്രം
അയ്യന്തോൾ. പി. ഒ
തൃശ്ശൂർ, ഇമെയില്‍:This email address is being protected from spambots. You need JavaScript enabled to view it.
ഇവിടെ ക്ലിക്ക് ചെയ്യുക
9 പാലക്കാട് ജനറൽ മാനേജർ
ജില്ലാ വ്യവസായ കേന്ദ്രം
സിവിൽ സ്റ്റേഷൻ
പാലക്കാട്- 678 001, ഇമെയില്‍:This email address is being protected from spambots. You need JavaScript enabled to view it.
ഇവിടെ ക്ലിക്ക് ചെയ്യുക
10 മലപ്പുറം ജനറൽ മാനേജർ
ജില്ലാ വ്യവസായ കേന്ദ്രം
സിവിൽ സ്റ്റേഷൻ കോമ്പൗണ്ട്, അപ്ഹിൽ
മലപ്പുറം ഇമെയില്‍: This email address is being protected from spambots. You need JavaScript enabled to view it.
ഇവിടെ ക്ലിക്ക് ചെയ്യുക
11 കോഴിക്കോട് ജനറൽ മാനേജർ
ജില്ലാ വ്യവസായ കേന്ദ്രം
വെള്ളയിൽ. പി. ഒ
നടക്കാവ്, കോഴിക്കോട്-673 011, ഇമെയില്‍: This email address is being protected from spambots. You need JavaScript enabled to view it.
ഇവിടെ ക്ലിക്ക് ചെയ്യുക
12 വയനാട് ജനറൽ മാനേജർ
ജില്ലാ വ്യവസായ കേന്ദ്രം
മുട്ടിൽ. പി. ഒ
വയനാട്- 673 122, ഇമെയില്‍: This email address is being protected from spambots. You need JavaScript enabled to view it.
ഇവിടെ ക്ലിക്ക് ചെയ്യുക
13 കണ്ണൂര്‍ ജനറൽ മാനേജർ
ജില്ലാ വ്യവസായ കേന്ദ്രം, BSNL ഭവന്‍, രണ്ടാം നില, സൗത്ത് ബസാര്‍,
കണ്ണൂർ - 670 002, ഇമെയില്‍:This email address is being protected from spambots. You need JavaScript enabled to view it.
ഇവിടെ ക്ലിക്ക് ചെയ്യുക
14 കാസര്‍ഗോഡ്‌ ജനറൽ മാനേജർ
ജില്ലാ വ്യവസായ കേന്ദ്രം
വിദ്യാനഗർ. പി. ഒ
കാസർഗോഡ്, ഇമെയില്‍:This email address is being protected from spambots. You need JavaScript enabled to view it.
ഇവിടെ ക്ലിക്ക് ചെയ്യുക