നിലവില് പ്രവര്ത്തനക്ഷമമായ എം.എസ്.എം.ഇ യൂണിറ്റുകള്ക്ക് സഹായം നല്കുന്നതിനും നിലവിലുള്ള എം.എസ്.എം.ഇ കളില് സൂക്ഷ്മ സംരംഭങ്ങളില് നിന്ന് ചെറുകിട സംരംഭങ്ങളായും ചെറുകിട സംരംഭങ്ങളില് നിന്നും ഇടത്തരം സംരംഭങ്ങളായും ഉയര്ത്തിക്കൊണ്ട് വരുന്നതിനുള്ള പിന്തുണ നല്കുന്നതിനുമായി പ്രഖ്യാപിച്ച പദ്ധതിയാണിത്.

     ഉത്പാദന/സേവനമേഖലയില് നിലവില് പ്രവര്ത്തിക്കുന്നതും 31.03.2023 വരെയുള്ള കാലയളവില് കുറഞ്ഞത് 3 വര്ഷം പൂര്ത്തീകരിച്ചതും MSME SCALE UP MISSION ല് നിന്നും വിപുലീകരണ പ്രവര്ത്തനങ്ങള്ക്കുള്ള അംഗീകാരം ലഭിച്ചിട്ടുള്ളതുമായ സൂക്ഷ്മ -ചെറുകിട -ഇടത്തരം മേഖലയിലെ സംരംഭങ്ങൾക്കാണ് പദ്ധതിപ്രകാരം ആനുകൂല്യം ലഭിക്കുന്നതിന് അര്ഹതയുളളത്. യൂണിറ്റിന്റെ വിപുലീകരണ പ്രവര്ത്തനങ്ങള് ഒരു പ്രോജക്ട് റിപ്പോര്ട്ട് ആയി തയ്യാറാക്കേണ്ടതും ആയതിന് ജില്ലാ തല കമ്മിറ്റിയുടെ മുന്കൂര് അനുമതി നേടേണ്ടതുമുണ്ട്. ഇപ്രകാരം മുന്കൂര് അനുമതി ലഭിച്ച പ്രവര്ത്തനങ്ങള്ക്കാണ് ആനുകൂല്യം ലഭിക്കുക. വിപുലീകരണ പ്രോജക്ട് റിപ്പോര്ട്ടിന് അനുമതി ലഭിച്ച തീയതി മുതല് പരമാവധി 4 വര്ഷകാലയളവില് നടത്തുന്ന പ്രവര്ത്തനങ്ങള്ക്കാണ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിന് അര്ഹതയുളളത്.

      ഈ പദ്ധതി പ്രകാരം താഴെപറയുന്ന ആനുകൂല്യങ്ങളാണ് നൽകുന്നത്.

  1. വിപുലീകരണ പ്രൊജക്റ്റ് റിപ്പോർട്ട് തയാറാക്കുന്നതിന് ആവശ്യം ആയ ഫീസ് പൂര്ണ്ണമായും റീ ഇംബേഴ്സ് ആയി നല്കുന്നു. പരമാവധി ഒരു ലക്ഷം രൂപ വരെ ഇപ്രകാരം നല്കുന്നു.
  2. പദ്ധതി പ്രകാരം, ഒരു യൂണിറ്റിന് സ്ഥിരമൂലധനത്തിന്റെ 40% പരമാവധി 200 ലക്ഷം രൂപ വരെ Fixed Capital Investment Subsidy-ആയി നല്കുന്നു. യൂണിറ്റിന് വിപുലീകരണ കാലയളവ് ആയ 4 വർഷത്തിനുള്ളിൽ പല തവണകളായോ പലവിപുലീകരണ കാലയളവ് കഴിഞ്ഞു ഒരു വർഷത്തിനുള്ളിൽ ഒറ്റത്തവണ ആയോ അപേക്ഷ സമര്പ്പിക്കാവുന്നതും പൂര്ത്തീകരിച്ച നിക്ഷേപത്തിനുള്ള സബ്സിഡി കൈപ്പറ്റാവുന്നതുമാണ്. സ്ഥിര മൂലധന നിക്ഷേപ സബ്സിഡിക്ക് ബാങ്ക് ലോണ് നിര്ബന്ധമല്ല.
  3. പ്രവര്ത്തന മൂലധന സഹായം ആയി വിപുലീകരണ കാലയളവ് വരെ യുള്ള (വിപുലീകരണ പ്രോജക്ട് റിപ്പോര്ട്ടിന് അനുമതി ലഭിച്ച തീയതി മുതല് പരമാവധി 4 വര്ഷകാലയളവ് വരെ)ബാങ്ക് പലിശയുടെ 50% പരമാവധി 50 ലക്ഷം രൂപ പലിശയിളവ് നല്കുന്നു. നാഷണലൈസ്ഡ് ബാങ്കുകള്, ഷെഡ്യൂള്ഡ് ബാങ്കുകള്, കേരള ഫിനാന്ഷ്യല് കോര്പ്പറേഷന് (KFC), കേരള സ്റ്റേറ്റ് ഇന്ഡസ്ട്രിയല് ഡെവലപ്പ്മെന്റ് കോര്പ്പറേഷന് (KSIDC), റീജിയണല് റൂറല് ബാങ്കുകള് (RRBs), കേരള ബാങ്ക് എന്നിവയില് നിന്നും വായ്പ നേടിയിട്ടുള്ള യൂണിറ്റുകള്ക്ക് ആണ് ഈ പദ്ധതി പ്രകാരം പ്രവര്ത്തന മൂലധന സഹായം ലഭിക്കുന്നത്. പലിശയിളവ് റീ ഇംബേഴ്സ്മെന്റ് ആയാണ് നല്കുന്നത്. വിപുലീകരണ കാലയളവായ 4 വര്ഷത്തിനുള്ളിൽ പലതവണകളായോ (1 മാസം/12 മാസ കാലയളവില് ഉള്ള പലിശ സബ്സിഡിക്ക് അപേക്ഷ സമര്പ്പിച്ചു) 4 വര്ഷം കഴിഞ്ഞു ഒറ്റത്തവണ ആയോ പ്രവര്ത്തന മൂലധന സഹായം കൈപ്പറ്റാവുന്നതാണ്.2023-ല് ഈ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചെങ്കിലും ജില്ലകളില് നിന്നും അപേക്ഷകള് സ്വീകരിച്ച് തുടങ്ങിയിട്ടില്ല.

 

പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ