ഉല്പാദന മേഖലയിലെ സ്റ്റാര്ട്ടപ്പുകള്ക്ക് സാമ്പത്തിക സഹായം നല്കുക, പ്രാരംഭഘട്ടത്തില് തന്നെ ആവശ്യമായ സാമ്പത്തിക സഹായം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഈ പദ്ധതി പ്രകാരം യോഗ്യമായ പദ്ധതി ചെലവിന്റെ (Project Cost) 75% ഒരു യൂണിറ്റിന് പരമാവധി 10 ലക്ഷം രൂപ സബ്സിഡിയായി നല്കുന്നു. മൂന്നു ഘട്ടങ്ങള്‍ ആയാണ് ആനുകൂല്യം നല്‍കുന്നത്
ആദ്യ ഘട്ടം ആയി സ്റ്റാര്‍ട്ട് അപ് ആശയം ഡെവലപ് ചെയ്തതിനു ശേഷം പ്രോജെക്റ്റിന്റെ 30% നല്‍കുന്നു.രണ്ടാം ഘട്ടം ആയി പ്രൊടോടൈപ്പ് ഡെവലപ് ചെയ്തതിനു ശേഷം പ്രോജെക്റ്റിന്റെ 50% നല്‍കുന്നു
മൂന്നാം ഘട്ടം ആയി വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പാദനം ആരംഭിച്ച ശേഷം അവശേഷിക്കുന്ന 20% നല്‍കുന്നു
പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ
- G.O.(Rt) No.737/2022/ID Date, 21-07-2022- ഇവിടെ ക്ലിക്ക് ചെയ്യുക