സെഡ് (ZED)
സാമ്പത്തിക വികസനം, നവീകരണം, തൊഴിലവസരം എന്നിവയുടെ ഏറ്റവും ശക്തമായ ചാലകശക്തികളിൽ ഒന്നാണ് എം.എസ്.എം.ഇ-കൾ എന്നതിനാൽ, എം.എസ്.എം.ഇ-കളെ ശക്തിപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. എം.എസ്.എം.ഇ-കളുടെ മത്സരശേഷി വർദ്ധിപ്പിക്കുന്നതിനും, സുസ്ഥിരമാക്കുന്നതിനും, ദേശീയ/ അന്തർദേശീയ ചാമ്പ്യന്മാരാക്കി മാറ്റുന്നതിനുമുള്ള 'സീറോ ഡിഫെക്റ്റ് സീറോ ഇഫക്റ്റ് (ZED)' പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നു.
എം.എസ്.എം.ഇ ZED സർട്ടിഫിക്കേഷൻ എം.എസ്.എം.ഇ-കൾക്കിടയിൽ ZED സമ്പ്രദായങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും, അവരെ എം.എസ്.എം.ഇ ചാമ്പ്യന്മാരാകാൻ പ്രോത്സാഹിപ്പിക്കുന്നതിനും, ZED സർട്ടിഫിക്കേഷനായി അവരെ പ്രചോദിപ്പിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ZED സർട്ടിഫിക്കേഷനിലൂടെ, എം.എസ്.എം.ഇ-കൾക്ക് അസംസ്കൃത വസ്തുക്കള്‍ പാഴാക്കുന്നത് ഗണ്യമായി കുറയ്ക്കാനും, ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും, പരിസ്ഥിതി അവബോധം വർദ്ധിപ്പിക്കാനും, ഊർജ്ജം സംരക്ഷിക്കാനും, പ്രകൃതി വിഭവങ്ങൾ പരമാവധി ഉപയോഗിക്കാനും, അവരുടെ വിപണി വിപുലീകരിക്കാനും സാധിക്കും. തൊഴിൽ സംസ്ക്കാരം, ഉത്പ്പന്നങ്ങളുടെ നിലവാരം എന്നിവയിൽ മികച്ച രീതികൾ സ്വീകരിക്കാൻ എം.എസ്.എം.ഇ-കളെ ZED സഹായിക്കുന്നു. ഇത് ഒരു സർട്ടിഫിക്കേഷൻ മാത്രമല്ല, മറിച്ച് മൂല്യനിർണ്ണയം, ഹാൻഡ്‌ഹോൾഡിംഗ്, മാനേജുമെന്റ്, സാങ്കേതിക ഇടപെടൽ തുടങ്ങിയവയിലൂടെ ഒരു എം.എസ്.എം.ഇ-യുടെ മത്സരശേഷി വർദ്ധിപ്പിക്കുകയാണ് ZED സർട്ടിഫിക്കേഷൻ ലക്ഷ്യമിടുന്നത്.