നാനോ യൂണിറ്റുകൾക്കുള്ള മാർജിൻ മണി ഗ്രാന്റ് പദ്ധതി

വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് നടപ്പിലാക്കിവരുന്ന ഒരു വായ്പാ ബന്ധിത പദ്ധതിയാണ് നാനോ യൂണിറ്റുകൾക്കുള്ള മാർജിൻ മണി ഗ്രാന്റ് പദ്ധതി. കേരളത്തിലെ ഉത്പാദന മേഖലയിലും, ജോബ്‌ വര്‍ക്ക് മേഖലയിലും, മൂല്യ വർദ്ധനയുള്ള സേവന മേഖലയിലും പ്രവർത്തിക്കുന്ന നാനോ യൂണിറ്റുകൾക്ക് ധനസഹായം ലഭ്യമാക്കുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

പ്രത്യേകതകൾ

  • 10 ലക്ഷം രൂപ വരെ പദ്ധതിച്ചെലവ് വരുന്ന യൂണിറ്റുകൾക്ക് ഈ പദ്ധതി പ്രയോജനപ്പെടും. അപേക്ഷകന്റെ വിഭാഗം അനുസരിച്ച് 30 ശതമാനം മുതൽ 40 ശതമാനം വരെ മാർജിൻ മണി ഗ്രാന്റ് ലഭിക്കും.
  • സ്ത്രീകൾ, ചെറുപ്പക്കാർ, ഭിന്നശേഷിയുള്ളവർ, വിമുക്തഭടന്മാർ, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർ എന്നിവർക്ക് 10% അധിക സഹായം ലഭിക്കും.
  • ഈ പദ്ധതിയുടെ 30% ഗുണഭോക്താക്കൾ വനിതകൾ ആയിരിക്കണം.
  • ഈ പദ്ധതി പ്രകാരം ഒരു യൂണിറ്റിനുള്ള പരമാവധി സഹായം നാലു ലക്ഷം രൂപ ആയിരിക്കും.

വിഭാഗം

ധനകാര്യ സ്ഥാപനത്തിൽ നിന്നുള്ള വായ്പ (കുറഞ്ഞത്)

ഗുണഭോക്തൃ വിഹിതം (കുറഞ്ഞത്)

മാർജിൻ മണി ഗ്രാന്റ് 

(പരമാവധി)

പൊതു വിഭാഗം

40%

30%

30%

പ്രത്യേക വിഭാഗം

40%

20%

40%

 

 എങ്ങനെ അപേക്ഷിക്കാം 

നേരിട്ടോ ഓൺലൈൻ ആയോ ഈ പദ്ധതിയ്ക്ക് അപേക്ഷിക്കാം. താലൂക്ക് വ്യവസായ ഓഫീസിലെ അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസർക്കാണ് അപേക്ഷയും, അനുബന്ധ രേഖകളും നൽകേണ്ടത്. ധനകാര്യ സ്ഥാപനത്തിൽ നിന്നുള്ള ശുപാർശയോട് കൂടിയ അനുമതി പത്രവും, ഗുണഭോക്തൃ വിഹിതം ബാങ്കിൽ അടച്ചത് തെളിയിക്കുന്ന പാസ് ബുക്കിന്റെ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിയ്ക്കണം. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആണ് അർഹമായ മാർജിൻ മണി ഗ്രാന്റ് അനുവദിയ്ക്കുന്നത്.

 മറ്റ് നിബന്ധനകൾ

    • സ്ഥലം, സ്ഥലം ഒരുക്കൽ, ഡോക്യുമെന്റേഷൻ ഇവയുടെ ആകെ ചെലവ് പദ്ധതി തുകയുടെ 10 ശതമാനത്തിൽ കൂടാൻ പാടില്ല.
    • കെട്ടിടത്തിന് വേണ്ട ചെലവ് ആകെ പദ്ധതി തുകയുടെ 25 ശതമാനത്തിൽ കൂടാൻ പാടില്ല.
    • പ്ലാന്റ്, യന്ത്ര സാമഗ്രികൾ, ലാബിലുള്ള ഉപകരണങ്ങൾ, ജനറേറ്റർ, മാലിന്യ നിയന്ത്രണ സംവിധാനങ്ങൾ, വയറിങ്ങ് തുടങ്ങിയവയുടെ ചെലവുകൾ പദ്ധതി തുകയിൽ ഉൾപ്പെടുത്തിയിരിക്കണം.
    • രജിസ്ട്രേഷൻ, പ്രൊജക്ട് റിപ്പോർട്ട്, സാങ്കേതിക വിദ്യ ഉൾപ്പെടെയുള്ള പ്രാരഭ ചെലവുകൾ ആകെ പദ്ധതി തുകയുടെ 10 ശതമാനത്തിൽ കൂടാൻ പാടില്ല.
    • അപ്രതീക്ഷിത ചെലവുകൾ പദ്ധതി തുകയുടെ 10 ശതമാനത്തിൽ കൂടാൻ പാടില്ല.
    • പ്രവർത്തന മൂലധനം പദ്ധതി തുകയുടെ 40 ശതമാനത്തിൽ കൂടാൻ പാടില്ല.

 അപേക്ഷയോടൊപ്പം സമർപ്പിയ്ക്കേണ്ട രേഖകൾ

  • പ്രൊജക്ട് റിപ്പോർട്ട്
  • ആധാരത്തിന്റെ പകർപ്പ് /ഭൂ നികുതി അടച്ച രസീത് (ആവശ്യമായ പക്ഷം)
  • ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് / വാടക കരാർ
  • യന്ത്ര സാമഗ്രികകളുടെയും, വയറിങ്ങ് സാധനങ്ങളുടെയും ക്വട്ടേഷൻ
  • നിർമ്മാണ പ്രവൃത്തികൾ ഉണ്ടെങ്കിൽ അംഗീകൃത/ ചാർട്ടേർഡ് എൻജിനീയറുടെ മൂല്യനിര്‍ണ്ണയം
  • ധനകാര്യ സ്ഥാപനത്തിന്റെ വായ്പ അനുമതി പത്രം
  • ജില്ലാ വ്യവസായ കേന്ദ്രം ആവശ്യപ്പെടുന്ന മറ്റ് രേഖകൾ

സ്കീമിന്റെ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

സ്കീമുമായി ബന്ധപ്പെട്ട ഭേദഗതികള്‍ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക

അപേക്ഷാ ഫോം ഇവിടെ ക്ലിക്ക് ചെയ്യുക

ചെക്ക്‌ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക

മാർജിൻ മണി ഗ്രാന്റിനായി ഇവിടെ അപേക്ഷിക്കുക ഇവിടെ ക്ലിക്ക് ചെയ്യുക

മാര്‍ജിന്‍ മണി ഗ്രാന്റ് ടു നാനോ യുണിറ്ട്സ് സ്കീമിനായി ബന്ധപ്പെടനുള്ള ജില്ലാ തല ഓഫീസര്‍മാരുടെ വിവരങ്ങള്‍

ക്രമ നം. ജില്ല ജനറല്‍ മാനേജര്‍ മൊബൈല്‍ നമ്പര്‍ ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ പേര് പദവി മൊബൈല്‍ നമ്പര്‍ ഓഫീസ് നം.
1 തിരുവനന്തപുരം അജിത്ത്. എസ് 9188127001 കാഞ്ചന എം മാനേജര്‍ 9497009214 0471-2326756
2 കൊല്ലം ബിജു കുര്യന്‍ 9188127002 ദിനേശ് ആർ മാനേജര്‍ 9446108519 0474-2302774
3 പത്തനംതിട്ട അനില്‍കുമാര്‍ പി. എന്‍ 9188127003 ലിസ്സിയാമ്മ മാനേജര്‍ 9446828587 0468-2214639
4 ആലപ്പുഴ കെ.എസ് ശിവകുമാര്‍ 9188127004 അജിമോന്‍ കെ.എസ് മാനേജര്‍ 9496333376 0477-2241632 / 0477-2241272
5 കോട്ടയം എം. വി. ലൌലി 9188127005 അര്‍ജുനന്‍ പിള്ളൈ മാനേജര്‍ 99447029774 04812573259
6 ഇടുക്കി ജയ.സി 9188127006 സാഹില്‍ മുഹമ്മദ് മാനേജര്‍ 7012946527 486 2235507
7 എറണാകുളം നജീബ് പി. എ 9188127007 ഷീബ. എസ് മാനേജര്‍ 9605381468 0484-2421360
8 തൃശ്ശൂര്‍ കെ. എസ് കൃപ കുമാർ 9188127008 സജി.എസ് മാനേജര്‍ 9947123325 487 2361945
9 പാലക്കാട് ബെനഡിക്ട് വില്ല്യം ജോണ്‍ 9188127009 ഗിരീഷ്‌. എം മാനേജര്‍ 9495135649 491-2505408
10 മലപ്പുറം രഞ്ജിത്ത് ബാബു 9188127010 മനോജ്‌ വി.പി മാനേജര്‍ 9400897551 91483-2737405
11 കോഴിക്കോട് ബിജു. പി. എബ്രഹാം 9188127011 ഗിരീഷ്‌ ഐ മാനേജര്‍ 8714140978 0495-2765770
12 വയനാട് ലിസിയാമ്മ സാമുവേല്‍ 9188127012 അനീഷ്‌ നായര്‍. എം മാനേജര്‍ 8848109505 4936202485
13 കണ്ണൂര്‍ എ.എസ് ഷിറാസ് 9188127013 ഷമ്മി എസ്.കെ മാനേജര്‍ 9446675700 0497-2700928
14 കാസര്‍ഗോഡ്‌ സജിത്ത് കുമാര്‍ കെ 9188127014 സജിത്ത് കുമാര്‍. കെ മാനേജര്‍ 9847747025 0499-4255749