2023-24 സാമ്പത്തിക വര്ഷം 31/3/2023 വരെ നിലവിലു ണ്ടായിരുന്ന “തകർച്ച നേരിടുന്ന എം.എസ്.എം.ഇ. കളുടെ പുനരധി വാസവും പുനരുജ്ജീവനവും”, “പ്രവർത്തനരഹിതമായ യൂണിറ്റുകൾ/ കശുവണ്ടി സംസ്കരണ യൂണിറ്റുകളുടെ പുനരധിവാസവും പുനരുജ്ജീവനവും” എന്നീ രണ്ടു പദ്ധതികൾ സംയോജിപ്പിച്ചു “തകർച്ച നേരിടുന്ന (Stressed)  എം.എസ്.എം.ഇ കൾ, പ്രവർത്തനരഹിതമായ എം.എസ്.എം.ഇ.കൾ, കശുവണ്ടി സംസ്കരണ യൂണിറ്റുകൾ പുനരുജ്ജീവിപ്പിക്കുന്ന തിനുള്ള പദ്ധതി” എന്ന പേരിൽ പുതിയ ഒരു പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. പദ്ധതി യുടെ വിശദാംശങ്ങള് ചുവടെ ചേര്ക്കുന്നു.

   തകർച്ച നേരിടുന്നതും പ്രവർത്തന രഹിതവും ആയ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾ, കശുവണ്ടി സംസ്കരണ യൂണിറ്റുകൾ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പദ്ധതി (Scheme for revival of MSMEs' with Stressed Asset, Defunct MSME Units and Cashew processing Units) പദ്ധതി പ്രകാരം തകർച്ച നേരിടുന്ന സംരംഭങ്ങൾ (MSMEs with Stressed Asset ) പുനരുജ്ജീവിപ്പിക്കുന്നതിന് പരമാവധി 6 ലക്ഷം രൂപ വരെയും പ്രവർത്തനരഹിതമായ യൂണിറ്റുകൾ (Defunct MSMEs) പുനരുജ്ജീവിപ്പിക്കുന്നതിന് പരമാവധി 8 ലക്ഷം രൂപ വരെയും പദ്ധതി നിബന്ധനകൾക്ക് വിധേയമായി നൽകുന്നു. പദ്ധതി പ്രകാരം നാല് തരം സഹായങ്ങൾ (ഘടകങ്ങൾ)ആണ് നൽകുന്നത്. അവ ചുവടെ ചേർക്കുന്നു. ഇതിൽ അനുയോജ്യമായ ഒരു ഘടകത്തിന് മാത്രമായിരിക്കും യൂണിറ്റിന് അപേക്ഷിക്കുവാൻ കഴിയുക. അതായത് ഏതെങ്കിലും ഒരു ഘടകപ്രകാരം ഉള്ള ആനുകൂല്യത്തിന് അപേക്ഷിക്കുന്ന യൂണിറ്റിന് മറ്റു ഘടകങ്ങൾ പ്രകാരം ഉള്ള ആനുകൂല്യത്തിന് അപേക്ഷിക്കുവാൻ കഴിയുകയില്ല.

1. ബാങ്ക് ലോൺ കുടിശിഖ തീർപ്പാക്കുന്നതിനുള്ള സഹായം (Assistance for clearance to bank loan overdue)

     തകർച്ച നേരിടുന്ന സംരംഭങ്ങൾ (MSMEs with Stressed Asset) ക്ക് ബാങ്ക് ലോൺ കുടിശിഖ (overdue) യുടെ 50 % പരമാവധി ഒരു ലക്ഷം രൂപ വരെ നിബന്ധനകൾക്ക് വിധേയമായി നൽകുന്നു.

2. പുതുതായി / അധികമായി എടുക്കുന്ന ലോണിന് നൽകുന്ന സഹായം (Grant Assistance for additional/ new bank loan)

    ബാങ്ക് ലോണെടുത്തു യൂണിറ്റ് പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നൽകുന്ന സഹായമാണിത്. ജില്ലാതല എക്സ്പെർട്ട് കമ്മിറ്റി റെക്കമെന്റ് ചെയ്യുന്ന പ്രൊജക്റ്റ് റിപ്പോർട്ട് പ്രകാരം ലഭിക്കുന്ന ബാങ്ക് ലോണിന് ആയിരിക്കും ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുക. ഇപ്രകാരം അപേക്ഷിക്കുന്ന തകർച്ച നേരിടുന്ന സംരംഭങ്ങൾ (MSMEs with Stressed Asset ) പുനരുജ്ജീവിപ്പിക്കുന്നതിന് പരമാവധി അഞ്ചു ലക്ഷം രൂപ വരെ നിബന്ധനകൾക്ക് വിധേയമായി നൽകുന്നു. പ്രവർത്തനരഹിതമായ യൂണിറ്റുകൾ (Defunct MSMEs’) പുനരുജ്ജീവിപ്പിക്കുന്നതിന് പരമാവധി 8 ലക്ഷം  രൂപ വരെ പദ്ധതി നിബന്ധനകൾക്ക് വിധേയമായി നൽകുന്നു.

3. യൂണിറ്റ് പുനരുജ്ജീവിപ്പിക്കുന്നതിന് നൽകുന്ന സഹായം (Revitalization Grant Assistance)

     പ്രവർത്തനരഹിതമായ യൂണിറ്റുകൾ (Defunct MSMEs’ ) സംരംഭകൻ സ്വന്തം മുതൽ മുടക്ക് ഉപയോഗിച്ചോ ബാങ്ക് ലോൺ എടുത്തോ യൂണിറ്റ് പുനരുജ്ജീവിപ്പിച്ചു പ്രവർത്തനം ആരംഭിക്കുക ആണെങ്കിൽ അത്തരം യൂണിറ്റുകൾക്ക് നൽകുന്ന സഹായം ആണിത്. ഇപ്രകാരം അപേക്ഷ സമർപ്പിക്കുന്ന യൂണിറ്റുകൾക്ക് പരമാവധി 8 ലക്ഷം രൂപ വരെ പദ്ധതി നിബന്ധനകൾക്ക് വിധേയമായി നൽകുന്നു .

4. പ്രവർത്തന രഹിതമായ യൂണിറ്റുകൾ ഏറ്റെടുത്തു പ്രവർത്തിപ്പിക്കുന്നതിന് നൽകുന്ന സഹായം. (Assistance of takeover of defunct MSMEs)

     പ്രവർത്തന രഹിതമായ യൂണിറ്റുകൾ ഏറ്റെടുത്തു പ്രവർത്തന നിരതമാക്കുകയാണെങ്കിൽ ഇപ്രകാരം ഉള്ള യൂണിറ്റുകൾക്ക് ഏറ്റെടുക്കൽ തുകയുടെ 30 ശതമാനം പരമാവധി ഒരു ലക്ഷം രൂപ വരെ പദ്ധതി നിബന്ധനകൾക്ക് വിധേയമായി നൽകുന്നു.

      മേൽ നാലു ഘടകങ്ങളിൽ ഏതെങ്കിലും ഒരു ഘടകപ്രകാരം ഉള്ള ആനുകൂല്യത്തിന് മാത്രം ആണ് ഒരു യൂണിറ്റിന് അപേക്ഷിക്കുവാൻ കഴിയുക. എങ്കിലും തകർച്ച നേരിടുന്ന സംരംഭങ്ങൾ (MSMEs with Stressed Asset) പുനരുജ്ജീവിപ്പിക്കു ന്നതിന് “ബാങ്ക് ലോൺ കുടിശിഖ തീർപ്പാക്കുന്നതിനുള്ള സഹായം (Assistance for Clearance to bank loan  overdue)” പ്രകാരം ഉള്ള ആനുകൂല്യം ലഭിക്കുന്നതിനും “പുതുതായി/അധികമായി എടുക്കുന്ന ലോണിന് നൽകുന്ന സഹായം (Grant Assistance for additional/ new bank loan)” പ്രകാരം ഉള്ള ആനുകൂല്യം ലഭിക്കുന്നതിനും അർഹത ഉണ്ടായിരിക്കുന്നതാണ്. ആയതിന് ഒരു അപേക്ഷയിൽ മേൽ രണ്ടു ആനുകൂല്യങ്ങളും ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

 

പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ