പ്ലാന്റേഴ്സ് മീറ്റ് 2025

     ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 23/06/2025 തിങ്കളാഴ്ച്ച രാവിലെ 10.00 മണി മുതൽ 5.00 മണി വരെ കട്ടപ്പന കേജീസ് ഹിൽടൗൺ ഹോട്ടലിൽ വെച്ച് പ്ലാന്റേഴ്സ് മീറ്റ് സംഘടിപ്പിച്ചു. ബഹു. ഉടുമ്പൻചോല എം.എൽ.എ ശ്രീ. എം എം മണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം ബഹു. നിയമ കയർ വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി രാജീവ് നിർവഹിച്ചു. പ്രസ്തുത സംഗമത്തിൽ തോട്ടം ഉടമകളുമായും തോട്ടം മേഖലയിലെ വിവിധ സംഘടനാ പ്രതിനിധികളുമായും ബഹുമാനപ്പെട്ട വ്യവസായ വകുപ്പ് മന്ത്രി ആശയ വിനിമയം നടത്തി. ഈ സംഗമത്തിൽ തോട്ടം മേഖലയിലെ എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്യുകയും കർഷകരും തോട്ടം ഉടമകളും മുന്നോട്ട് വെച്ച പരാതികൾക്കും സംശയങ്ങൾക്കും ബഹു. മന്ത്രി ശ്രീ. പി രാജീവ് പരിഹാര മാർഗങ്ങൾ നിർദേശിച്ചു. കൂടാതെ സർക്കാർ നടപ്പിലാക്കി വരുന്ന പുനരുദ്ധാരണ പദ്ധതികളെക്കുറിച്ച് ബോധ്യപ്പെടുത്തി. ഭൂ പ്രശ്നങ്ങൾ, സി എച്ച് ആർ വിഷയം, തൊഴിലാളികൾക്ക് ഇൻഷുറൻസ്, കാർഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന വൈദ്യുത ചാർജുകളിൽ ഇളവ്, കൃഷി നാശത്തിന് നഷ്ടപരിഹാരം, ഏലക്കായുടെ വിപണനം, ഗുണമേൻമ പരിശോധന, ജൈവകൃഷി പ്രോൽസാഹനം, പ്ലാന്റേഷൻ ടൂറിസം, ഏലയ്ക്കാ സ്റ്റോറുകളുടെ നിർമാണം, വന്യ ജീവി ആക്രമണം, ജി എസ് ടി, ഏലയ്ക്കാ റീ പൂളിംഗ് തുടങ്ങിയ വിഷയങ്ങൾ കർഷകർ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. അദ്ദേഹം അതിനുള്ള പരിഹാര മാർഗങ്ങൾ നിർദേശിക്കുകയും ചെയ്തു.