ഇൻഫ്രാസ്ട്രക്ചർ

 ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ഏരിയ

ക്രമ നമ്പര്‍

പ്ലോട്ട്

ഏരിയ

1

കിൻഫ്ര ഭക്ഷ്യ സംസ്കരണ പാർക്ക്, കാക്കഞ്ചേരി

53 ഏക്കർ

2

കിൻഫ്ര ഐടി ആൻഡ് ഇലക്ട്രോണിക്സ് പാർക്ക്, കാക്കഞ്ചേരി

10 ഏക്കർ

3

ഇൻകെൽ എഡ്യൂസിറ്റി, പാണക്കാട് (വ്യാവസായിക മേഖല)

10 ഏക്കർ

4

ഫങ്ഷണൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, മഞ്ചേരി

14.8 ഏക്കർ

5

കിൻഫ്ര പാർക്ക്, കുറ്റിപ്പുറം (പ്രവർത്തിക്കാത്തത്, നടപ്പിലാക്കുന്നത്)

22 ഏക്കർ

മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്

ക്രമ നമ്പര്‍

എസ്റ്റേറ്റിന്റെ പേര്

ഷെഡുകളുടെ എണ്ണം

1

ചെമ്മലശ്ശേരി

0

2

ആനമങ്ങാട്

12

3

കോട്ടക്കൽ

14

4

ചെറുകാവ്

10

5

പുലാമന്തോൾ

10

തദ്ദേശ സ്വയംഭരണ സ്ഥാപനം വ്യാവസായിക ആവശ്യങ്ങൾക്കായി ലഭ്യമായ പ്രദേശം

ക്രമ നമ്പര്‍

സ്ഥലത്തിന്റെ പേര്

പഞ്ചായത്ത്‌ -പേര്

ഏരിയ (ഏക്കര്‍ )

1

പുഴക്കാട്ടിരി

മക്കരപ്പറമ്പ്

മങ്കട ബി.പി

5.05

3.51

2

മൂർക്കനാട്

മൂർക്കനാട് ജി.പി

0.50

3

താഴെക്കോട്

പെരിന്തൽമണ്ണ ബി.പി

0.25

4

പെരിന്തൽമണ്ണ

പെരിന്തൽമണ്ണ (എം)

6.94

5

കുറ്റിപ്പുറം

കുറ്റിപ്പുറം ബി.പി

2.49

6

കണ്ണമംഗലം

കണ്ണമംഗലം ജി.പി

1.00

7

മഞ്ചേരി (എം)

മഞ്ചേരി (എം)

2.63

8

പൊന്മള

പൊന്മള ജി.പി

0.50

9

കൊണ്ടോട്ടി

കൊണ്ടോട്ടി ജി.പി

0.5

10

കുറുവ

കുറുവ ജി.പി

5.00

11

എടക്കര

എടക്കര ജി.പി

5.00

12

തിരുവാലി

വണ്ടൂർ ബി.പി

1.70

13

പാണ്ടിക്കാട്

പാണ്ടിക്കാട് ജി.പി

5.00

14

നിലമ്പൂർ

നിലമ്പൂർ ജി.പി

5.00

15

പള്ളിക്കൽ

കൊണ്ടോട്ടി ബി.പി

0.85

16

തേഞ്ഞിപ്പാലം

തേഞ്ഞിപ്പലം ജി.പി

1.00

17

പൊന്നാനി

പൊന്നാനി (എം)

0.50

18

താഴെക്കോട്

താഴെക്കോട് ജി.പി

1.00

19

വെട്ടത്തൂർ

വെട്ടത്തൂർ ജി.പി

0.50

20

വളാഞ്ചേരി

വളാഞ്ചേരി ജി.പി

1.65

21

കൽപകഞ്ചേരി

കൽപകഞ്ചേരി ജി.പി

1.00

22

ആനക്കയം

മലപ്പുറം ബി.പി

0.50

23

കാവനൂർ

കാവനൂർ ജി.പി

1.52

24

കോട്ടക്കൽ

കോട്ടക്കൽ (എം)

0.8

25

മാറഞ്ചേരി

പെരുമ്പടപ്പ് ബി.പി

0.90

26

അങ്ങാടിപ്പുറം

അങ്ങാടിപ്പുറം ജി.പി

1.00

27

വേങ്ങര

വേങ്ങര ജി.പി

1.00

28

കുഴിമണ്ണ

കുഴിമണ്ണ ജി.പി

1.5

29

മലപ്പുറം

മലപ്പുറം (എം)

0.71

30

എടവണ്ണ

എടവണ്ണ ജി.പി

0.25

31

കീഴുപറമ്പ്

കീഴുപറമ്പ് ജി.പി

1.34

 

 

ആകെ

60.34

ഗതാഗതം

          വ്യവസായ വികസനത്തിന്റെ ഒരു പ്രധാന ഘടകമാണ് ഗതാഗത, വാർത്താവിനിമയ സംവിധാനങ്ങള്‍ . ഇവയുടെ ലഭ്യതയും മിക്കവാറും  ഒരു പ്രദേശത്തിനു  മറ്റ് ചില ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും വ്യവസായങ്ങളെ ഒരു ക്ലസ്റ്ററിലേക്ക് ക്ഷണിക്കുന്നു .

1) റോഡ്

          ജില്ലയിൽ റോഡ് ഗതാഗത സംവിധാനം വളരെ  വികസിച്ചിട്ടുണ്ട് . സംസ്ഥാനത്തിന്റെയും മറ്റു സംസ്ഥാനങ്ങളുടെയും  പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രവുമായി ജില്ല ബന്ധപ്പെട്ടിരിക്കുന്നു . കൂടാതെ ജില്ലയിലെ മിക്കവാറും എല്ലാ സ്ഥലങ്ങളും റോഡ്‌ മുഖേന   ബന്ധപ്പെട്ടിരിക്കുന്നു . വ്യത്യസ്ത തരം റോഡുകള്‍ ജില്ലയിലുണ്ട് . ഇവയില്‍ ദേശീയപാതയുടെ നീളം 125 കിലോമീറ്ററും , സംസ്ഥാന പാതയുടെത്  374.76 കിലോമീറ്റരുമാണ് . കൂടാതെ നിരവധി PWD റോഡുകളും ഉണ്ട് . മറ്റ് ജില്ലാ, പഞ്ചായത്ത് റോഡുകളും ജില്ലയിലുണ്ട്

2) റെയിൽവേ

          രണ്ട് പ്രധാന റെയിൽവേ ലൈനുകൾ ജില്ലയിലൂടെ കടന്നുപോകുന്നുണ്ട്. മംഗലാപുരം-ചെന്നൈ പാത , ഷൊർണൂർ - നിലമ്പൂർ പാത. തിരൂർ , താനൂർ , പരപ്പനങ്ങാടി , അങ്ങാടിപ്പുറം , കുറ്റിപ്പുറം എന്നിവയാണ് ജില്ലയിലെ പ്രധാന സ്റ്റേഷനുകൾ. 142 കിലോമീറ്ററാണ് ജില്ലയിലെ റെയിൽപാത.

3) വ്യോമഗതാഗതം

          മലപ്പുറം ജില്ലയിൽ കോഴിക്കോട് വിമാനത്താവളം എന്ന പേരിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളമുണ്ട് . ഇത്  യഥാർത്ഥത്തിൽ മലപ്പുറം നഗരത്തിൽ നിന്ന് 30 കിലോമീറ്റർ അകലെ കൊണ്ടോട്ടി ബ്ലോക്കിലാണ് സ്ഥിതി ചെയ്യുന്നത്. ആഭ്യന്തര , അന്താരാഷ്ട്ര സേവനങ്ങൾ നല്‍കി വരുന്നു .

4) തുറമുഖം

          ജില്ലയിലെ വേലിയേറ്റ തുറമുഖമാണ് പൊന്നാനി . ഏകദേശം ഈ തുറമുഖം കൊച്ചിൻ ഹാർബറിൽ നിന്ന് 170 കിലോമീറ്റർ അകലെയാണ് .

വാര്‍ത്ത‍ വിനിമയ സംവിധാനങ്ങള്‍

          സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യകരമായ വികസനം ആധുനിക വാര്‍ത്ത‍ വിനിമയ സംവിധാനങ്ങളെ ആശ്രയിച്ചിരിക്കുന്നു.. വിവിധ തരത്തിലുള്ള ടെലികമ്മ്യൂണിക്കേഷൻ സൗകര്യങ്ങൾ ജില്ലയിൽ ലഭ്യമാണ്. കൂടാതെ മിക്കവാറും ജില്ലയിലെ എല്ലാ പ്രധാന സ്ഥലങ്ങളും തപാൽ, ടെലിഫോൺ, മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ തുടങ്ങിയ സൗകര്യങ്ങളാൽ  ബന്ധിപ്പിച്ചിരിക്കുന്നു.

വൈദ്യുത ശക്തി

          മലപ്പുറം ജില്ലയിലെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചു. മൊത്തം ഉപഭോഗത്തിന്റെ ഏകദേശം 63.09% ഗാർഹിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് 12.11% മാത്രമാണ്.

ബാങ്കിംഗ്

          ധനകാര്യ സ്ഥാപനങ്ങൾക്ക് സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിന്  കാര്യമായ സംഭാവന നൽകാൻ കഴിയും  , പ്രത്യേകിച്ച് വ്യവസായത്തിനും  വ്യവസായ പ്രവർത്തനങ്ങൾക്കും ബാങ്ക് വായ്പയാണ് പ്രധാന ആവശ്യം. പ്രത്യേകിച്ച്  ചെറുകിട വ്യവസായ മേഖലക്കും,  ചെറുകിട വ്യവസായ സംരംഭകര്‍ മുതലായവര്‍ സംഘടിത ധനകാര്യ സ്ഥാപനങ്ങളെ വളരെയധികം ആശ്രയിക്കുന്നു. മലപ്പുറം ജില്ലയിൽ ബാങ്കിംഗ് പ്രവർത്തനങ്ങളുടെ മികച്ച ശൃംഖലയുണ്ട്. ജില്ലയിലെ ലീഡ് ബാങ്കാണ് കാനറ ബാങ്ക്.