📢 സംരംഭകത്വ വികസന പരിശീലന പരിപാടി.
വ്യവസായ-വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം, കൊല്ലം.
വ്യവസായ-വാണിജ്യ വകുപ്പ്, കൊല്ലം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പുതിയ സംരംഭം തുടങ്ങുന്നവർക്കും നിലവിൽ സംരംഭം നടത്തുന്നവർക്കുമായി 2025 ആഗസ്റ്റ് 11 മുതൽ 29 വരെ 15 ദിവസത്തേക്ക് സംരംഭകത്വ വികസന പരിപാടി കൊല്ലം ജില്ലാ വ്യവസായ കേന്ദ്രം ആശ്രാമം സെന്ററിൽ വെച്ച് നടത്തുന്നു.
ഈ പരിശീലന പരിപാടിയിൽ താഴെ പറയുന്ന വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും:
✅ മോട്ടിവേഷൻ
✅ ഒരു സംരംഭകന് എങ്ങനെ പദ്ധതി തിരഞ്ഞെടുക്കാം
✅ എങ്ങനെ ഒരു സംരംഭം ആരംഭിക്കാം
✅ ഒരു ഉൽപ്പന്നത്തിന് എങ്ങനെ വില നിശ്ചയിക്കാം
✅ എങ്ങനെ ഒരു പ്രൊജക്റ്റ് റിപ്പോർട്ട് തയാറാക്കാം
✅ കണക്കുകൾ എങ്ങനെ പരിശോധിക്കാം
✅ ലാഭം/നഷ്ടം എങ്ങനെ കണക്കുകൂട്ടാം
✅ ഉൽപ്പന്നം എങ്ങനെ മാർക്കറ്റ് ചെയ്യാം
✅ പദ്ധതി തുടങ്ങുന്നതിന് ആവശ്യമായ ലൈസൻസുകൾ എങ്ങനെ കരസ്ഥമാക്കാം
✅ സംരംഭം തുടങ്ങുന്നതിനു ലഭ്യമാവുന്ന കേന്ദ്ര / സംസ്ഥാന സർക്കാറുകളുടെ സബ്‌സിഡി പദ്ധതികൾ
✅ വിവിധ വകുപ്പുകളുടെ ഓഫീസർ മാരുമായി നേരിട്ട് സംവദിക്കാനുള്ള അവസരം
✅ വിജയിച്ച സംരംഭകരുടെ അനുഭവം പങ്കുവെക്കൽ
✅ ബാങ്ക് ലോൺ ലഭ്യമാവുന്നതിനു ആവിശ്യമായ നടപടി ക്രമങ്ങൾ
✅ഡിജിറ്റൽ മാർക്കറ്റിങ്.
സമ്പൂർണ്ണമായി സംരംഭകർക്ക് സഹായകമാകുന്നവിധം മുഴുവൻ മേഖലകളും സ്പർശിക്കുന്ന ക്ലാസുകളായിരിക്കും ഇവ, പരിശീലനം പൂർത്തീകരിക്കുന്നവർക്ക് വ്യവസായവകുപ്പ് നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. ആയതു ബാങ്ക് ലോണി നും. PMEGP പോലെ ഉള്ള പദ്ധതികൾക്കു സബ്‌സിഡി ലഭിക്കുന്നതിനു ഉപയോഗിക്കാവുന്നതാണ്.
📌 പരിപാടിയുടെ പ്രത്യേകതകൾ:
✔ തികച്ചും സൗജന്യം
✔ പരിമിതമായ സീറ്റുകൾ മാത്രം
✔ പ്രായോഗിക അറിവും നിർദ്ദേശങ്ങളും വിദഗ്ധരിൽ നിന്ന് നേരിട്ട് നേടാനുള്ള അവസരം
തീയതി: ആഗസ്റ്റ് 11 മുതൽ 29 വരെ 15 ദിവസത്തേക്ക്.
📍 സ്ഥലം: ജില്ലാ വ്യവസായ കേന്ദ്രം, ആശ്രാമം, കൊല്ലം.
⏳ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ആഗസ്റ്റ് 7, ഉച്ചക്ക് 12 മണി വരെ. കൊല്ലം ജില്ലക്കാർ മാത്രം അപേക്ഷിക്കുക.
ഇന്റർവ്യൂ ആഗസ്റ്റ് 8. രാവിലെ 9.30 മുതൽ.
📄 താല്പര്യമുള്ളവർ ഉടൻ താഴെ കാണുന്ന ഫോം പൂരിപ്പിച്ചു നൽകുക.
📝 അപേക്ഷ ഫോം ലിങ്ക്: Click Here
വിശദാംശങ്ങൾ/സംശയങ്ങൾക്ക് : താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയുക.
087145 01962






