ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് റാങ്കിംഗിൽ കേരളത്തിന് മികച്ച നേട്ടം
കേന്ദ്ര വ്യവസായ മന്ത്രാലയത്തിനു കീഴിലുളള ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആന്റ് ഇന്റേണൽ ട്രേഡ് (ഡി.പി.ഐ.ഐ.ടി) അഖിലേന്ത്യാതലത്തിൽ നടത്തിയ ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ് വിലയിരുത്തലിൽ കേരളം അസ്പെയറർ വിഭാഗത്തിൽ ഇടം നേടി. ബിസിനസ്സ് റീഫോം ആക്ഷൻ പ്ലാൻ നടപ്പിലാക്കി അവയുടെ ഉപയോക്താക്കളിൽ നടത്തിയ അഭിപ്രായ സർവ്വേയുടെ വെളിച്ചത്തിൽ ടോപ്പ് അച്ചീവേഴ്സ്, അച്ചീവേഴ്സ്, അസ്പയറർ, എമേർജിങ് ബിസിനസ്സ് എക്കോസിസ്റ്റംസ് എന്നിങ്ങനെ നാലുതരത്തിലാണ് സംസ്ഥാനങ്ങളിലെ ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ് നേട്ടങ്ങൾ വിലയിരുത്തപ്പെട്ടത്. 2019-ലെ ഇരുപത്തെട്ടാം സ്ഥാനത്ത് നിന്ന് അഭിപ്രായ സർവ്വേയിൽ 75.49 ശതമാനം സ്കോർ നേടിക്കൊണ്ടാണ് അഭിമാനകരമായ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.