സിഡ്ബി ക്ലസ്റ്റർ ഡെവലപ്മെന്റ് ഫണ്ട് അർദ്ധ ദിന ശില്പശാല

സംസ്ഥാനത്തെ വ്യവസായിക അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്സിഡ്ബി ക്ലസ്റ്റർ ഡെവലപ്മെന്റ് ഫണ്ട് പദ്ധതിയുടെ കീഴിൽ 250 കോടി രൂപയ്ക്ക് തത്വത്തിൽ അനുമതി ലഭിച്ചിട്ടുണ്ട്. വ്യവസായ വകുപ്പിന് കീഴിൽ അടിസ്ഥാന സൗകര്യ വികസനത്തിൽ ഏർപ്പെട്ടിട്ടുള്ള വിവിധ സ്ഥാപനങ്ങളും സിഡ്‌ബിയും തമ്മിലുള്ള ഏകോപനം ഉറപ്പ് വരുത്തുന്നതിനായി 18 - ജൂലായ് 2022 11:30 മണിക്ക് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ഒരു അർദ്ധ ദിന ശില്പശാല സംഘടിപ്പിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ. സുമൻ ബില്ല ഐ എ എസ് മുഖ്യ പ്രഭാഷണം നടത്തി.

സിഡ്ബി ഡപ്യൂട്ടി ജനറൽ മാനേജർ ശ്രീ കേ വി കാർത്തികേയൻ, സിഡ്ബി മാനേജർ ശ്രീമതി സ്മൃതി ബാജ്പെയ് എന്നിവർ നയിച്ച പരിപാടിയിൽ സിഡ്ബി പദ്ധതികളെ കുറിച്ചും ക്ലസ്റ്റർ വികസന പരിപാടിയെ പറ്റിയും വിശദീകരിക്കുകയുണ്ടായി. വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് , കേ എസ് ഐ ഡി സി , കിൻഫ്ര , റിയാബ്, കേബി പ് , കീഡ് മുതലായ സ്ഥാപനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ശിൽപശാലയിൽ പങ്കെടുത്തു. തങ്ങളുടെ പദ്ധതികൾ സിഡ്ബി നിബന്ധനകൾക്ക് അനുസൃതമായി പുന:ക്രമീകരിച്ച് പ്രപോസലുകൾ സമർപ്പിക്കുമെന്ന്  വിവിധ ഏജൻസികൾ അറിയിച്ചു.