ഓ എൻ ഡി സി ശില്പശാല
ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് സംവിധാനം കേരളത്തിലെ സംരംഭകർക്ക് പരിചയപ്പെടുത്തുതിനുള്ള ഒരു ശില്പശാല തിരുവനന്തപുരത്തെ ഹോട്ടൽ റെസിഡൻസി ടവറിൽ 22 ജൂലായ് 2022 ന് രാവിലെ 10:30 നു സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ചീഫ് സെക്രട്ടറി ഡോ വി പി ജോയ് ഐ എ എസ ശില്പശാല ഉദ്‌ഘാടനം ചെയ്തു. വ്യവസായ വകുപ്പ് പ്രോൻസിപ്പൽ സെക്രട്ടറി ശ്രീ സുമൻ ബില്ല ഐ എ എസ് അദ്ധ്യക്ഷത നിർവഹിച്ചു.
ഡിജിറ്റൽ വിപണനത്തിന്റെ വിവിധ തലങ്ങളിൽ ഓപ്പൺ നെറ്റ്‌വർക്ക് സംവിധാനഹത്തിന്റെ സാദ്ധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ഉദ്യമം ആണ് ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഓ എൻ ഡി സി). ഡിജിറ്റൽ വിപണനം പ്ലാറ്റുഫോമുകൾക്ക് അതീതമാക്കുന്നതിനുള്ള ഒരു സ്വതന്ത്ര ഓപ്പൺ നെറ്റ്‌വർക്ക് സംവിധാനം ആണ് ഓ എൻ ഡി സി.
ഓ എൻ ഡി സി ചീഫ് എക്സികൂട്ടിവ് ഓഫീസർ ശ്രീ തമ്പി കോശി, ചീഫ് ബിസിനസ് ഓഫീസർ ശ്രീ ശിരീഷ് ജോഷി , നെറ്റ്‌വർക്ക് എക്സ്പാൻഷൻ ശ്രീ ധ്രുവ് മംഗൾ എന്നിവർ നയിച്ച ശില്പശാലയിൽ ഓ എൻ ഡി സി യെ കുറിച്ചും അതിന്റെ സാധ്യതകളെ കുറിച്ചും പ്ലാറ്റഫോമിലേക്ക് ഓൺബോർഡ് കുറിച്ചും വിശദമാക്കിയത് കൂടാതെ ഓ എൻ ഡി സി നെറ്റ്‌വർക്ക് പ്രവർത്തനം ഡെമോൺസ്‌ട്രേറ്റ് ചെയ്യുകയും ചെയ്തു. ഓ എൻ ഡി സി യുമായും അവരുമായി ബന്ധപ്പെട്ട ചില സ്ഥാപനങ്ങളുടെ പ്രതിനിധികളുമായും സംവദിക്കാൻ പങ്കെടുത്തവർക്ക് അവസരം നൽകുകയുണ്ടായി. കേരളത്തിൽ ഇ-കൊമേഴ്‌സ് പ്ലാറ്റഫോം ഉള്ള സ്വകാര്യ, സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥർ ശില്പശാലയിൽ പങ്കെടുത്തു.




