ഒരുലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിക്കുക എന്ന പദ്ധതിയുടെ ഭാഗമായി 145 ദിവസത്തിനുള്ളിൽ 50,000ന് മുകളില്‍ സംരംഭങ്ങൾ രജിസ്റ്റർ ചെയ്തു

2022-23 സാമ്പത്തിക വർഷത്തിൽ ഒരുലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിക്കുക എന്ന പദ്ധതിയുടെ ഭാഗമായി കേരളത്തിൽ 50,000 പുതിയ സംരംഭങ്ങൾ രജിസ്റ്റർ ചെയ്തതായി ബഹു. വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി 2022 ഓഗസ്റ്റ് 26-ന്പ്രഖ്യാപിച്ചു.  സംസ്ഥാനത്ത് പുതിയ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായവകുപ്പ് നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്, ഇതിന്റെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ, പൊതുമേഖലാസ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന സേവനങ്ങൾ പ്രയോജനപ്പെടുത്തി സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന സംരംഭകരെ കണ്ടെത്തുകയും അവർക്കുവേണ്ട സഹായങ്ങൾ നല്‍കുന്നതിനുമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും 1153 പ്രൊഫഷണലുകളെ നിയമിച്ചിട്ടുണ്ട്.

2022 ഏപ്രിൽ 1 മുതൽഓഗസ്റ്റ് 25 വരെയുള്ള 145 ദിവസത്തെകാലയളവിലാണ് 50,000 പുതിയസംരംഭങ്ങൾ എന്ന നേട്ടം കൈവരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് 2970 കോടി രൂപയുടെ നിക്ഷേപവും 1,10,185 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. സംരംഭങ്ങളുടെ എണ്ണത്തിലും നിക്ഷേപത്തിലും തൊഴിലവസരങ്ങളിലും  മലപ്പുറം ജില്ലയാണ് മുന്നിൽ. രണ്ടാംസ്ഥാനത്ത് എറണാകുളം. തിരുവനന്തപുരം, പാലക്കാട്, കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 4000ത്തിലേറെസംരംഭങ്ങൾആരംഭിച്ചിട്ടുണ്ട്. വ്യാവസായികമായി പിന്നാക്കം നിൽക്കുന്ന കാസർകോട്, വയനാട്, ഇടുക്കി ജില്ലകളിലായി 4000 യൂണിറ്റുകൾ ആരംഭിക്കുകയും 8000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

പുതുതായി ആരംഭിച്ച സംരംഭങ്ങളിൽ മൂന്നിലൊന്ന് (16038) വനിതാ സംരംഭകരുടേതാണ്. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സംരംഭകർ പ്രോത്സാഹിപ്പിക്കുന്ന 2300 പുതിയസംരംഭങ്ങളും 50,000-ത്തിൽ ഉൾപ്പെടുന്നു.

നം. മികച്ച മേഖലകൾ ആരംഭിച്ച യൂണിറ്റുകളു ടെ എണ്ണം നിക്ഷേപം കോടിയിൽ തൊഴിലവസരങ്ങൾ
അഗ്രോ &ഫുഡ് പ്രോസസിംഗ് 7,500 400 19,500
2 ഗാര്‍മെന്റ്സ് ആന്‍ഡ് ടെക്സ്റ്റൈല്‍സ് 5,800 250 12,000
3 ഇലക്ട്രിക്കല്‍  ആന്‍ഡ് ഇലക്ട്രോണിക്സ് 2,100 120 3,900
4 സേവന പ്രവർത്തനങ്ങൾ 4,300 270 9,900
5 വ്യാപാര പ്രവർത്തനങ്ങൾ 17,000 980 32,000