ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ: അഭിമാന നേട്ടവുമായി വ്യവസായ വകുപ്പ്

കേരള സർക്കാർ 2022-2023 സാമ്പത്തിക വർഷം "സംരംഭക വർഷമായി" ആചരിക്കുന്നതിന്റെ ഭാഗമായി 2022 ഏപ്രിൽ മാസത്തിൽ “ഒരു വർഷം ഒരു ലക്ഷം സരംഭങ്ങൾ ” എന്ന പദ്ധതിക്ക് തുടക്കമിട്ടിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി കേരളത്തിൽ ഒരു ലക്ഷം പുതിയ സംരംഭങ്ങൾ രജിസ്റ്റർ ചെയ്തതായി ബഹുമാനപ്പെട്ട വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി 2022 ഡിസംബർ 8-ന് പ്രഖ്യാപിച്ചു. 2022 ഏപ്രിൽ 1 മുതൽ ഡിസംബർ 7 വരെയുള്ള 250 ദിവസത്തെ കാലയളവിലാണ് ഒരു ലക്ഷം പുതിയ സംരംഭങ്ങൾ എന്ന അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് 6274 കോടി രൂപയുടെ നിക്ഷേപവും 2,20,285 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.

സംരംഭങ്ങളുടെ എണ്ണത്തിലും നിക്ഷേപത്തിലും തൊഴിലവസരങ്ങളും എറണാകുളം ജില്ലയാണ് മുന്നിൽ. മലപ്പുറം, തൃശൂർ ജില്ലകൾ രണ്ടും മൂന്നും സ്ഥാനം കൈവരിച്ചു. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ 9000 ത്തിലേറെ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. വ്യാവസായികമായി പിന്നാക്കം നിൽക്കുന്ന പത്തനംതിട്ട, കാസർകോട്, വയനാട്, ഇടുക്കി ജില്ലകളിലായി 13000 യൂണിറ്റുകൾ ആരംഭിക്കുകയും 28000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. പുതുതായി ആരംഭിച്ച സംരംഭങ്ങളിൽ മൂന്നിലൊന്ന് (31,785) വനിതാ സംരംഭകരുടേതാണ്. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട  സംരംഭകർ പ്രോത്സാഹിപ്പിക്കുന്ന 4678 പുതിയ സംരംഭങ്ങളും ഒരു ലക്ഷത്തിൽ ഉൾപ്പെടുന്നു.

# മികച്ച മേഖലകൾ

ആരംഭിച്ച യൂണിറ്റുകളുടെ എണ്ണം

നിക്ഷേപം കോടിയിൽ തൊഴിലവസരങ്ങൾ
2 അഗ്രോ & ഫുഡ് പ്രോസസിംഗ് 11770 515 24261
2 ഗാർമെൻറ്സ് & ടെക്‌സ്റ്റൈൽസ്  11770 515 24261
3 സേവന പ്രവർത്തനങ്ങൾ 7932 475 18030
4 ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് 4404 262 8117
5 വ്യാപാര പ്രവർത്തനങ്ങൾ 31925 1846 58734