Young Entrepreneurs Conclave 2026
- Click to Register


"ചാറ്റ് വിത്ത് മിനിസ്റ്റർ"

വ്യവസായ സംരംഭകർക്ക്‌ അവരുടെ സംരംഭങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും അധികൃതരെ അറിയിക്കുവാനുള്ള സൗകര്യം വ്യവസായ വാണിജ്യ വകുപ്പ് ഒരുക്കിയിരിക്കുന്നു. "ചാറ്റ് വിത്ത് മിനിസ്റ്റർ" എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനത്തിന്റെ ഉത്‌ഘാടനം ഡിസംബർ 22 നു നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി ശ്രി. പി രാജീവ് നിർവഹിച്ചു.സംരംഭകർക്ക് അവരുടെ പരാതികൾ / അന്വേഷണങ്ങൾ 9846441445 എന്ന വാട്സാപ്പ് കോൺടാക്റ്റ് നമ്പറിലേയ്ക്ക് സന്ദേശമായിട്ട് അയക്കാവുന്നതാണ്‌. തുടർന്ന് ജില്ലാതല റിസോഴ്സസ് പേഴ്സൺമാരുടെയും വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥരും അടങ്ങുന്ന സംവിധാനത്തിലൂടെ ഇത് പരിഹരിക്കുവാനുള്ള നടപടികൾ സ്വീകരിക്കും എന്ന് മന്ത്രി ഉത്‌ഘാടനം ചെയ്തുകൊണ്ട് അറിയിച്ചു.പരാതികൾ പരിഹരിക്കുന്നതിനും അതിന്റെ ഭാഗം ആയി സംരംഭകർക്ക്‌ ഉചിതമായ മറുപടി നൽകുന്നതിനും പരമാവധി 7 ദിവസത്തെ സമയ പരിധി ആണ് നിശ്ചയിച്ചിരിക്കുന്നത്. ഒരു വര്‍ഷം കൊണ്ട് ഈ സമയപരിധി 48 മണിക്കൂർ ആക്കാൻ ആണ് വ്യവസായ വകുപ്പ് പരിശ്രമിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. എല്ലാ പ്രവർത്തി ദിനങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ഈ നമ്പറിലേയ്ക്ക് സന്ദേശം അയക്കാവുന്നതാണ്.

ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രെട്ടറിമാരായ ശ്രി. സുമൻ ബില്ല IAS, ശ്രി. എ പി എൻ മുഹമ്മദ് ഹനീഷ് IAS, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ ശ്രി. ഹരികിഷോർ IAS എന്നിവരും  സന്നിഹിതർ ആയിരുന്നു.