2022 - 23 സംരംഭകത്വ വർഷം


ആമുഖം

2022-23 സംരംഭകത്വ വർഷമായി ആചരിയ്ക്കാൻ കേരള സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ മറ്റു വകുപ്പുകളുടെ സഹകരണത്തോടെ ഒരു ലക്ഷം എം എസ് എം ഇ-കൾ ആരംഭിയ്ക്കുന്നതിനുള്ള പദ്ധതിയ്ക്ക് രൂപം നൽകുന്നു. പദ്ധതി നടത്തിപ്പിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്ന പ്രാരംഭ നടപടികൾ വ്യവസായ വാണിജ്യ ഡയറക്ടറേറ്റിൽ ആരംഭിച്ചിട്ടുണ്ട്. 2022 ഏപ്രിൽ 1 ഓടുകൂടി പദ്ധതിയുടെ പ്രവർത്തനം ആരംഭിയ്ക്കുന്നതാണ്.

നിങ്ങള്‍ക്ക് ഒരു സംരംഭം തുടങ്ങാന്‍ താത്പര്യം ഉണ്ടോ? ഞങ്ങള്‍ നിങ്ങളെ ബന്ധപ്പെടാം.

നിങ്ങളുടെ വിവരങ്ങള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്യുക

 

പ്രാരംഭ ഗവേഷണവും പശ്ചാത്തല പ്രവർത്തനങ്ങളും

ഒരു ലക്ഷം എംഎസ്എംഇ-കൾ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി സുപ്രധാന വിവരങ്ങൾ ശേഖരിച്ച് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത വിവരങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകങ്ങളുടെ ഒരു ലിസ്റ്റ് താഴെ കൊടുക്കുന്നു.

 

ക്രമ നം. പുസ്തകത്തിന്റെ പേര് ലഘു വിവരണം കൂടുതലറിയാൻ
1 ലൈസൻസുകൾ വിവിധ എം എസ് എം ഇ കൾക്ക് ആവശ്യമായ ലൈസൻസുകൾ ഡോക്യുമെന്റ്  കാണുക
2 സാധ്യതയുള്ള മേഖലകൾ ഓരോ പഞ്ചായത്തിലും സാധ്യതയുള്ള വ്യവസായ മേഖലകൾ ഡോക്യുമെന്റ്  കാണുക
3 സബ്‌സിഡി സ്കീമുകൾ വിവിധ വകുപ്പുകളും ഏജൻസികളും നടപ്പിലാക്കുന്ന സാമ്പത്തിക സഹായ പദ്ധതികൾ ഡോക്യുമെന്റ്  കാണുക
4 സ്ഥാപനങ്ങളും വാണിജ്യവൽകൃത സാങ്കേതികവിദ്യയും വിവിധ ഗവേഷണ സ്ഥാപനങ്ങളും അവയുടെ സാങ്കേതിക വിദ്യയും ഡോക്യുമെന്റ്  കാണുക
5 ഇൻകുബേഷൻ സെന്ററുകൾ, ജില്ലകളിലെ നൈപുണ്യ പരിശീലന ഏജൻസികൾ ഇൻക്യൂബേഷൻ സെന്ററുകളുടേയും നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെയും ജില്ല തിരിച്ചുള്ള വിവരങ്ങൾ ഡോക്യുമെന്റ് കാണുക
6 ഭൂമി/കെട്ടിട ലഭ്യതയുടെ വിശദാംശങ്ങൾ (പ്രാദേശിക സ്ഥാപനം, സൊസൈറ്റി, പൊതുമേഖലാ സ്ഥാപനങ്ങൾ) വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങൾ, സൊസൈറ്റികൾ , പി എസ് യു എന്നിവിടങ്ങളിൽ ലഭ്യമായ വ്യവസായ ഭൂമിയുടെ വിവരങ്ങൾ ഡോക്യുമെന്റ്  കാണുക
7 ഒരു പഞ്ചായത്ത് ഒരു ഉൽപ്പന്നം (ഒ ഡി ഒ പി) ലിസ്റ്റ് ഒ ഡി ഒ പി  ഉത്പന്നങ്ങളുടെ പട്ടിക ഡോക്യുമെന്റ്  കാണുക