ആമുഖം

       1980 നവംബർ 1 കോഴിക്കോട് ജില്ലയുടെ വടക്ക് ഭാഗവും കണ്ണൂർ ജില്ലയുടെ തെക്ക് ഭാഗവും ചേർത്താണ് വയനാട് ജില്ല രൂപീകരിച്ചത്.  കേരളത്തിൽ ഏറ്റവും അവസാനം രൂപീകരിച്ച ജില്ലകളിൽ ഒന്നാണ് വയനാട്. വടക്ക് ഭാഗം കർണാടകയിലെ കുടക് ജില്ലയും പടിഞ്ഞാറ് ഭാഗം കോഴിക്കോട്, കണ്ണൂർ ജില്ലകളും തെക്ക് ഭാഗം മലപ്പുറം ജില്ലയും കിഴക്ക് ഭാഗം മൈസൂർ ചാമരജ്നഗർ ജില്ലയും തമിഴ്നാട്ടിലെ നീലഗിരി ജില്ലയും എന്നിങ്ങനെ വയനാട് ജില്ല അതിർത്തി പങ്കിടുന്നു. കൂടാതെ രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഒരേ ഒരു ജില്ലയാണ് വയനാട്. സുൽത്താൻ ബത്തേരിക്കും അമ്പലവയലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന അമ്പുകുത്തി മലയിൽ നിന്നും കണ്ടെടുത്ത ഗുഹാശേഷിപ്പുകളും കൊത്തുപണികളും വയനാടിന്റെ ചരിത്ര പ്രാധാന്യവും കഴിഞ്ഞ കാലഘട്ടവും സംസ്ക്കാരവും വെളിപ്പെടുത്തുന്നു. മൂന്നു താലൂക്കുകളിലായി 49 വില്ലേജ് ഓഫീസുകളും 23 ഗ്രാമ പഞ്ചായത്തുകളും 4 ബ്ലോക്ക് പഞ്ചായത്തുകളും 3 മുനിസിപ്പാലിറ്റികളും ജില്ലയിലുണ്ട്. പച്ചതുരുത്തുകൾക്ക് പേര് കേട്ട ജില്ല സുഗന്ധവ്യഞ്ജനങ്ങളുടെ കുന്ന് എന്നും അറിയപ്പെടുന്നു.

ജില്ല ഒറ്റനോട്ടത്തിൽ

രൂപീകരിക്കപ്പെട്ട വർഷം

01-11-1980

i) അക്ഷാംശം

11.7094460

ii) രേഖാംശം

76.0955370

iii) ഭൂമിശാസ്ത്രപരമായ അളവ്

2131 ചതുരശ്ര കിലോമീറ്റർ

ജനസംഖ്യാ കണക്ക്

ആകെ ജനസംഖ്യ (2011 സെൻസസ്)

817420

പുരുഷൻ

401684

സ്ത്രീ

415736

സ്ത്രീ പുരുഷ അനുപാതം

1035

ജനസാന്ദ്രത

384/ചതുരശ്ര കിലോമീറ്റർ

ദശാബ്ദ വളർച്ച നിരക്ക്

4.7%

ബാല ജനസംഖ്യ

92324

ആളോഹരി വരുമാനം (2009-2010)  

51897

സാക്ഷരതാ നിരക്ക് (2011)

89.03

പുരുഷ സാക്ഷരത നിരക്ക്

92.5

സ്ത്രീ സാക്ഷരത നിരക്ക്

85.7

ഭരണപരമായ സജ്ജീകരണം

താലൂക്കുകൾ

3

വില്ലേജുകൾ

49

ഗ്രാമ പഞ്ചായത്തുകൾ

23

ബ്ലോക്ക് പഞ്ചായത്തുകൾ

4

കോർപ്പറേഷൻ

0

നഗരസഭ

3

ജില്ലാ പഞ്ചായത്ത്

1

ലോക സഭാ സീറ്റ്

1

നിയമസഭ അസംബ്ലി സീറ്റ്

3

വിദ്യാഭ്യാസ ജില്ല

1

കാർഷിക രംഗം (2021-22)

ആകെ വിളവെടുപ്പ് സ്ഥലം

164425 ഹെക്ടർ

വന ഭൂമി

78787 ഹെക്ടർ

അരിയുടെ ഉത്പാദനം

22807 ടൺ

അരിയുടെ ഉത്പാദനക്ഷമത

2819 കി.ഗ്രാം / ഹെക്ടർ

വ്യാവസായിക രംഗം

വലിയ വ്യവസായങ്ങൾ

ഇല്ല

ഇടത്തരം

1

ചെറുകിട

201

സൂക്ഷ്മം

5334

വികസന പ്ലോട്ട്/പ്രദേശങ്ങളുടെ എണ്ണം

ഇല്ല

മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകളുടെ എണ്ണം

1

കൈത്തറി സൊസൈറ്റികളുടെ എണ്ണം

4

കയർ സഹകരണ സംഘങ്ങൾ

ഇല്ല

ജനറൽ ഇൻഡസ്ട്രിയൽ സൊസൈറ്റികളുടെ എണ്ണം

62

പ്രവർത്തിക്കുന്ന സൊസൈറ്റികളുടെ എണ്ണം

18

പ്രവർത്തിക്കാത്ത സൊസൈറ്റികളുടെ എണ്ണം

15

ലിക്വിഡേഷൻ

29

വിസ്‌തീർണവും ജനസംഖ്യയും

       വയനാട് ജില്ലയുടെ ആകെ വിസ്‌തീർണം 2131 ചതുരശ്ര കിലോമീറ്റർ ആണ്. 2011 സെൻസസ് പ്രകാരം മൊത്തം ജനസംഖ്യയായ 817420 ൽ 785843 പേർ ഗ്രാമീണരാണ്. ആകെ 3.86% ആളുകൾ മാത്രമാണ് നഗരവാസികൾ. എന്നാൽ കേരളത്തിലെ നഗരവാസികൾ 47.72 % ആണ്. 2011 ലെ സെൻസസ് പ്രകാരം ജില്ലയിലെ പുരുഷൻമാരുടെ എണ്ണം 4.01 ലക്ഷവും സ്ത്രീകളുടെ എണ്ണം 4.16 ലക്ഷവുമാണ്. ജില്ലയിൽ ആദിവാസി ജനസംഖ്യ മൊത്തം ജനസംഖ്യയുടെ 18.55 ശതമാനവും സാക്ഷരതാ നിരക്ക് 89.03% ശതമാനവും ആണ്.

        കേരളത്തിൽ ഏറ്റവും അധികം ആദിവാസികൾ ഉള്ളത് വയനാട് ജില്ലയിലാണ്. അതിനാൽ ആദിവാസി ജില്ല എന്ന പദവി വയനാടിനുണ്ട്. ധാരാളം ആളുകൾ കൃഷി ചെയ്യാനായി വയനാട്ടിലേക്ക് കുടിയേറിയിട്ടുണ്ട്.  അതിനാൽ വയനാട് വലിയൊരു കുടിയേറ്റ ജില്ല കൂടിയാണ്.

ഭൂമിശാസ്ത്ര പരമായ പ്രത്യേകതകൾ

          കേരളത്തിലെ പീഠഭൂമിയുടെ ഭാഗമായ ഒരേ ഒരു ജില്ലയാണ് വയനാട്. കുന്നുകളും മലകളും നിറഞ്ഞ പ്രദേശം സമുദ്ര നിരപ്പിൽ നിന്നും 700 മീറ്റർ മുതൽ 2100 മീറ്റർ വരെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കിഴക്കോട്ട് ഒഴുകുന്ന കബനി നദി ഉത്ഭവിക്കുന്നത് വയനാട് ഉൾപ്പെട്ട പശ്ചിമഘട്ട മലനിരകളിൽ നിന്നുമാണ്.

നിലം ഉപയോഗപ്പെടുത്തൽ

      ഭൂമി ശാസ്ത്രപരമായി 2131 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള പ്രദേശത്തിൽ 55% ഭൂമിയും കൃഷിക്കായി ഉപയോഗിച്ചിരിക്കന്നു.  37% ഭൂപ്രദേശം വനഭൂമിയാണ്.   

കൃഷി രീതി

       മൊത്തം കാർഷിക മേഖലയുടെ 75 ശതമാനവും തോട്ടഭൂമിയാണ്. കാപ്പി, കുരുമുളക്, തേയില, നെല്ല്, ഏലം, ഇഞ്ചി, മഞ്ഞൾ, അടക്ക, നേന്ത്രക്കായ എന്നിവയാണ് ജില്ലയിലെ പ്രധാനപ്പെട്ട കാർഷിക വിളകൾ.