നിലവിലെ വ്യവസായ സംരംഭങ്ങൾ
ജില്ലയിൽ സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലകളിലായി ഏകദ്ദേശം 17250 പേർ 5536 യൂണിറ്റുകളിലായി ജോലി ചെയ്യുന്നുണ്ട്. ഇതിൽ 2073 യൂണിറ്റുകൾ നിർമ്മാണ മേഖലയിലും, 3463 യൂണിറ്റുകൾ സേവന മേഖലയിലുമാണ് പ്രവർത്തിക്കുന്നത്. സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയിലെ മൊത്തം നിക്ഷേപം 50990 ലക്ഷം രൂപയാണ്. ജില്ലയിൽ വസ്ത്ര നിർമ്മാണ സംരംഭങ്ങളും ഭക്ഷണവുമായി ബന്ധപ്പെട്ട സംരംഭങ്ങളുമാണ് കൂടുതലായി പ്രവർത്തിക്കുന്നത്. അതോടൊപ്പം തന്നെ അരി, പൊടി മില്ലുകൾ, കട്ടക്കളങ്ങൾ, സിമന്റ് ഉപയോഗിച്ച് നിർമ്മിക്കുന്ന വസ്തുക്കളുമായി ബന്ധപ്പെട്ട സംരംഭങ്ങൾ വന, ആയൂർവേദ വിഭവങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, വാഹനങ്ങളുമായും വീടുകളുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ് സ്ഥാപങ്ങൾ എന്നിവയാണ് ഉള്ളത്. വലിയ വ്യവസായ ശാലകൾ ഒന്നും തന്നെ ഇല്ലാത്ത ജില്ല വ്യവസായ പിന്നോക്ക ജില്ലയായിട്ടാണ് കേരള സർക്കാർ കണക്കാക്കിയിരിക്കുന്നത്.
ജില്ലയിൽ ആകെ 62 വ്യവസായ സഹകരണ സംഘങ്ങളാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. അതിൽ 4 എണ്ണം കൈത്തറി സഹകരണ സംഘങ്ങളാണ്. 62 വ്യവസായ സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്‌തതിൽ നിലവിൽ പ്രവർത്തിച്ചുവരുന്നത് 18 എണ്ണം മാത്രമാണ്. 15 സഹകരണ സംഘങ്ങൾ നിഷ്ക്രിയവും 29 സംഘങ്ങൾ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
ഗവേഷണ പരിശീലന സൗകര്യങ്ങൾ
ഭക്ഷ്യ സംസ്‌ക്കരണത്തിൽ പ്രാധാന്യം ഉള്ള പാൽ, പാൽ ഉൽപ്പന്നങ്ങളുടെ മൂല്യവർദ്ധിത നിർമ്മാണം, മത്സ്യ മാംസ സംസ്‌ക്കരണം, ഉപയോഗം എന്നിവയെക്കുറിച്ച് ആധികാരികമായി സംരംഭകർക്ക് അറിവ് നൽകാനും കൃത്യമായ പരിശീലനവും ഗവേഷണവും ശാസ്ത്രീയ അടിത്തറയും നൽകുന്നതിന് ലക്കിടിയിലെ കേരള വെറ്റിനറി & ആനിമൽ സയൻസ് സർവ്വകലാശാല സംരംഭകർക്ക് കൈത്താങ്ങായി പ്രവർത്തിച്ചുവരുന്നു.
വൈത്തിരി പഞ്ചായത്തിലെ ചുണ്ടേലിൽ പ്രവർത്തിക്കുന്ന പ്രാദേശിക കാപ്പി ഗവേഷണ കേന്ദ്രം കാപ്പിയുമായി ബന്ധപ്പെട്ട പരിശീലനം ഗവേഷണം എന്നിവയും സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും നൽകി വരുന്നു.
|
ഗവേഷണ കേന്ദ്രങ്ങൾ |
|
|
1 |
പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, അമ്പലവയൽ. |
|
2 |
മേഖലാ കാപ്പി ഗവേഷണ കേന്ദ്രം, പെരുംതട്ട, ചുണ്ടേൽ. |
|
3 |
എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ, കമ്മ്യൂണിറ്റി അഗ്രോബയോഡൈവേഴ്‌സിറ്റി സെന്റർ, പുത്തൂർവയൽ, കൽപ്പറ്റ. |
|
4 |
കേരള വെറ്ററിനറി & ആനിമൽ സയൻസസ് സർവ്വകലാശാല, പൂക്കോട്, ലക്കിടി. |
|
5 |
UPASI പ്രാദേശിക തേയില ഗവേഷണ കേന്ദ്രം, മേപ്പാടി. |






