- Details
- Dic kollam
- 1780
📢 സംരംഭകത്വ വികസന പരിശീലന പരിപാടി.
വ്യവസായ-വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം, കൊല്ലം.
വ്യവസായ-വാണിജ്യ വകുപ്പ്, കൊല്ലം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പുതിയ സംരംഭം തുടങ്ങുന്നവർക്കും നിലവിൽ സംരംഭം നടത്തുന്നവർക്കുമായി 2025 ആഗസ്റ്റ് 11 മുതൽ 29 വരെ 15 ദിവസത്തേക്ക് സംരംഭകത്വ വികസന പരിപാടി കൊല്ലം ജില്ലാ വ്യവസായ കേന്ദ്രം ആശ്രാമം സെന്ററിൽ വെച്ച് നടത്തുന്നു.
ഈ പരിശീലന പരിപാടിയിൽ താഴെ പറയുന്ന വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും:
✅ മോട്ടിവേഷൻ
✅ ഒരു സംരംഭകന് എങ്ങനെ പദ്ധതി തിരഞ്ഞെടുക്കാം
✅ എങ്ങനെ ഒരു സംരംഭം ആരംഭിക്കാം
✅ ഒരു ഉൽപ്പന്നത്തിന് എങ്ങനെ വില നിശ്ചയിക്കാം
✅ എങ്ങനെ ഒരു പ്രൊജക്റ്റ് റിപ്പോർട്ട് തയാറാക്കാം
✅ കണക്കുകൾ എങ്ങനെ പരിശോധിക്കാം
✅ ലാഭം/നഷ്ടം എങ്ങനെ കണക്കുകൂട്ടാം
✅ ഉൽപ്പന്നം എങ്ങനെ മാർക്കറ്റ് ചെയ്യാം
✅ പദ്ധതി തുടങ്ങുന്നതിന് ആവശ്യമായ ലൈസൻസുകൾ എങ്ങനെ കരസ്ഥമാക്കാം
✅ സംരംഭം തുടങ്ങുന്നതിനു ലഭ്യമാവുന്ന കേന്ദ്ര / സംസ്ഥാന സർക്കാറുകളുടെ സബ്‌സിഡി പദ്ധതികൾ
✅ വിവിധ വകുപ്പുകളുടെ ഓഫീസർ മാരുമായി നേരിട്ട് സംവദിക്കാനുള്ള അവസരം
✅ വിജയിച്ച സംരംഭകരുടെ അനുഭവം പങ്കുവെക്കൽ
✅ ബാങ്ക് ലോൺ ലഭ്യമാവുന്നതിനു ആവിശ്യമായ നടപടി ക്രമങ്ങൾ
✅ഡിജിറ്റൽ മാർക്കറ്റിങ്.
സമ്പൂർണ്ണമായി സംരംഭകർക്ക് സഹായകമാകുന്നവിധം മുഴുവൻ മേഖലകളും സ്പർശിക്കുന്ന ക്ലാസുകളായിരിക്കും ഇവ, പരിശീലനം പൂർത്തീകരിക്കുന്നവർക്ക് വ്യവസായവകുപ്പ് നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. ആയതു ബാങ്ക് ലോണി നും. PMEGP പോലെ ഉള്ള പദ്ധതികൾക്കു സബ്‌സിഡി ലഭിക്കുന്നതിനു ഉപയോഗിക്കാവുന്നതാണ്.
📌 പരിപാടിയുടെ പ്രത്യേകതകൾ:
✔ തികച്ചും സൗജന്യം
✔ പരിമിതമായ സീറ്റുകൾ മാത്രം
✔ പ്രായോഗിക അറിവും നിർദ്ദേശങ്ങളും വിദഗ്ധരിൽ നിന്ന് നേരിട്ട് നേടാനുള്ള അവസരം
തീയതി: ആഗസ്റ്റ് 11 മുതൽ 29 വരെ 15 ദിവസത്തേക്ക്.
📍 സ്ഥലം: ജില്ലാ വ്യവസായ കേന്ദ്രം, ആശ്രാമം, കൊല്ലം.
⏳ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ആഗസ്റ്റ് 7, ഉച്ചക്ക് 12 മണി വരെ. കൊല്ലം ജില്ലക്കാർ മാത്രം അപേക്ഷിക്കുക.
ഇന്റർവ്യൂ ആഗസ്റ്റ് 8. രാവിലെ 9.30 മുതൽ.
📄 താല്പര്യമുള്ളവർ ഉടൻ താഴെ കാണുന്ന ഫോം പൂരിപ്പിച്ചു നൽകുക.
📝 അപേക്ഷ ഫോം ലിങ്ക്: Click Here
വിശദാംശങ്ങൾ/സംശയങ്ങൾക്ക് : താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയുക.
087145 01962
MSME ദിനാഘോഷ പരിപാടി

കൊല്ലം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2025 ജൂൺ 27-ാം തീയതി ദേശീയ MSME ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. കൊല്ലം കെ.എസ്.എസ്.ഐ.എ ഹാളിൽ ചേർന്ന ആഘോഷ പരിപാടി ബഹു. കൊല്ലം ജില്ലാ കളക്ടർ ശ്രീ.എൻ.ദേവിദാസ് IAS അവർകൾ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ നവസംരംഭങ്ങൾ ആരംഭിക്കുന്നതിനും സംരംഭകർക്ക് വേണ്ട കൈത്താങ്ങ് സേവനം നൽകുന്നതിനും വിവിധ കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നതിനും ജില്ലാ വ്യവസായ കേന്ദ്രം നടത്തുന്ന ഇടപെടീലുകൾ പ്രശംസാവഹമാണെന്നും ബഹു. ജില്ലാ കളക്ടർ അഭിപ്രായപ്പെട്ടു.
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ശ്രീ.കെ.എസ്.ശിവകുമാർ അദ്ധ്യക്ഷനായ പരിപാടിയിൽ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ശ്രീ.ജസീം.ഐ സ്വാഗതം ആശംസിച്ചു. KSSIA സംസ്ഥാന പ്രസിഡന്റ് ശ്രീ.എ.നിസാറുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. ഡി.പി. അസോസിയേഷൻ പ്രസിഡന്റ് ശ്രീ.എൻ.വിജയകുമാർ ആശംസകൾ അർപ്പിക്കുകയും ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ശ്രീ.ബിനു ബാലകൃഷ്ണൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
ARYSE KERALA ക്വിസ് മത്സരം



| സ്ഥാപനത്തിന്റെ പേര് | വകുപ്പ് തലവൻ | അഡ്രസ്സ് | ഫോൺ നമ്പർ | മൊബൈൽ നമ്പർ | ഫാക്സ് നം. | ഇ-മെയിൽ അഡ്രസ്സ് |
| ജില്ലാ വ്യവസായ കേന്ദ്രം, കൊല്ലം | ജനറൽ മാനേജർ | ആശ്രാമം കൊല്ലം, 691002 | 914742748395 914742747261 | 9188127002, 9446300548 | 04742740411 | This email address is being protected from spambots. You need JavaScript enabled to view it. |
| സ്ഥാപനത്തിന്റെ പേര് | വകുപ്പ് തലവൻ | അഡ്രസ്സ് | മൊബൈൽ നമ്പർ | ഇ-മെയിൽ അഡ്രസ്സ് |
| താലൂക്ക് വ്യവസായ ഓഫീസ്, കരുനാഗപ്പളളി | ഉപജില്ലാ വ്യവസായ ഓഫീസർ | മിനി സിവിൽ സ്റ്റേഷൻ, കരുനാഗപ്പളളി- 690518 | 9497358923 | This email address is being protected from spambots. You need JavaScript enabled to view it. |
| താലൂക്ക് വ്യവസായ ഓഫീസ്, പത്തനാപുരം | ഉപജില്ലാ വ്യവസായ ഓഫീസർ | രാംരാജ് തീയറേറ്റിന് എതിർവശം പുനലൂർ പി ഒ,പത്തനാപുരം-691305 | 7025683363 | This email address is being protected from spambots. You need JavaScript enabled to view it. |
| താലൂക്ക് വ്യവസായ ഓഫീസ്, കൊട്ടാരക്കര | ഉപജില്ലാ വ്യവസായ ഓഫീസർ | മിനി സിവിൽ സ്റ്റേഷൻ,കൊട്ടാരക്കര പി ഒ-691506 | 8547633166 | This email address is being protected from spambots. You need JavaScript enabled to view it. |
| താലൂക്ക് വ്യവസായ ഓഫീസ്, ആശ്രാമം,കൊല്ലം | ഉപജില്ലാ വ്യവസായ ഓഫീസർ | ഡിഐസി ബിൽഡിംഗ് ആശ്രാമം,കൊല്ലം-691002 | 9446701409 | This email address is being protected from spambots. You need JavaScript enabled to view it. |
| താലൂക്ക് | ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ | മൊബൈൽ നമ്പർ |
| കരുനാഗപ്പളളി | ശാസ്താംകോട്ട ബ്ലോക്ക് | 9188127045 |
| കരുനാഗപ്പളളി | ഓച്ചിറ ബ്ലോക്ക് | 9188127044 |
| കരുനാഗപ്പളളി | ചവറ ബ്ലോക്ക് | 9188127043 |
| കരുനാഗപ്പളളി | കരുനാഗപ്പളളി മുനിസിപ്പാലിറ്റി | 9188127044 |
| പത്തനാപുരം | പത്തനാപുരം ബ്ലോക്ക് | 9188127049 |
| പത്തനാപുരം | അഞ്ചൽ ബ്ലോക്ക് | 9188127050 |
| പത്തനാപുരം | പുനലൂർ ബ്ലോക്ക് | 9188127051 |
| കൊട്ടാരക്കര | വെട്ടിക്കവല ബ്ലോക്ക് | 9188127047 |
| കൊട്ടാരക്കര | കൊട്ടാരക്കര മുനിസിപ്പാലിറ്റി | 9188127046 |
| കൊട്ടാരക്കര | കൊട്ടാരക്കര ബ്ലോക്ക് | 9188127046 |
| കൊട്ടാരക്കര | ചടയമംഗലം ബ്ലോക്ക് | 9188127048 |
| കൊല്ലം | കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ | 9188127038 |
| കൊല്ലം | മുഖത്തല ബ്ലോക്ക് | 9188127041 |
| കൊല്ലം | ഇത്തിക്കര ബ്ലോക്ക് | 9188127040 |
| കൊല്ലം | ചിറ്റുമല ബ്ലോക്ക് | 9188127042 |
| കൊല്ലം | പരവൂർ മുനിസിപ്പാലിറ്റി | 9188127039 |