Indexpo 2022 - തിരുവനന്തപുരം ജില്ലയിലെ ചെറുകിട വ്യവസായ യൂണിറ്റുകൾ നിർമ്മിക്കുന്ന ഉൽപന്നങ്ങളുടെ വിപണന്ന പ്രോൽസാഹനത്തിനായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് ,തിരുവനന്തപുരം VJT ഹാളിൽ 4 ദിവസത്തെ പ്രദർശന വിപണനമേള സംഘടിപ്പിക്കുന്നു

തിരുവനന്തപുരം ജില്ലയിലെ ചെറുകിട വ്യവസായ യൂണിറ്റുകൾ നിർമ്മിക്കുന്ന ഉൽപന്നങ്ങളുടെ വിപണന്ന പ്രോൽസാഹനത്തിനായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് ,തിരുവനന്തപുരം VJT ഹാളിൽ സംഘടിപ്പിച്ചിരിക്കുന്ന 4 ദിവസത്തെ പ്രദർശന വിപണനമേളയുടെ ഉദ്ഘാടനം ബഹു, വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി. രാജീവ് നിർവ്വഹിച്ചു ,16.03.22 മുതൽ 19.03.22 വരെ രാവിലെ 11 മുതൽ രാത്രി 8 വരെയാണ് പ്രദർശന സമയം .ജില്ലയിലെ 52 ചെറുകിട വ്യവസായ യൂണിറ്റുകളുടെ ഉൽപന്നകൾ വിപണനമേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നു

 

   

  

 

വ്യവസായ ഡയറക്ടറേറ്റ് ഷെഡ്യൂൾ ചെയ്ത ഒരു സൂം മീറ്റിംഗിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു

Directorate of Industries is inviting you to a scheduled Zoom meeting.

Topic: State Level Technology Clinic - BIS
Time: Mar 3, 2022 10:30 AM Mumbai, Kolkata, New Delhi

 

Join Zoom Meeting
https://us02web.zoom.us/j/82142202328?pwd=UWNGNnBsTEJTTWh2ZFNqT2lMY1ZTQT09

Meeting ID: 821 4220 2328
Passcode: 123456
One tap mobile
+13126266799,,82142202328#,,,,*123456# US (Chicago)
+13462487799,,82142202328#,,,,*123456# US (Houston)

Dial by your location
+1 312 626 6799 US (Chicago)
+1 346 248 7799 US (Houston)
+1 669 900 6833 US (San Jose)
+1 929 205 6099 US (New York)
+1 253 215 8782 US (Tacoma)
+1 301 715 8592 US (Washington DC)
Meeting ID: 821 4220 2328
Passcode: 123456
Find your local number: https://us02web.zoom.us/u/kdJRDL4L7n

 

റിസോഴ്സ്സ് പേഴ്സണ്‍ എഴുത്ത്പരീക്ഷയുടെയും,അഭിമുഖത്തിന്റെയും അന്തിമ റാങ്ക് ലിസ്റ്റ്

റിസോഴ്സ്സ് പേഴ്സണ്‍ എഴുത്ത്പരീക്ഷയുടെയും,അഭിമുഖത്തിന്റെയും അന്തിമ റാങ്ക് ലിസ്റ്റ് കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 

 

വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ പുതുക്കിയ വെബ്‌സൈറ്റ് ഉദ്‌ഘാടനം ചെയ്തു

വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ പുതുക്കിയ വെബ്സൈറ്റ് ബഹു. കേരള സംസ്ഥന നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങൾക്ക് വ്യവസായ സംബന്ധമായി ആവശ്യമായ എല്ലാ വിവരങ്ങളും കോർത്തിണക്കി കൊണ്ട് കൃത്യമായ ഉള്ളടക്കത്തോടും മികച്ച രൂപകല്പനയോടും കൂടെയാണ് പുതുക്കിയ വെബ്സൈറ്റ് www.industry.kerala.gov.in ലഭ്യമാക്കിയിരിക്കുന്നത്.

വ്യവസായ സംരംഭകർ അറിയേണ്ട എല്ലാ കാര്യങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാകുന്ന രീതിയിലാണ് പുതുക്കിയ വെബ്സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. വ്യവസായ ഡയറക്ടറേറ്റ് നൽകുന്ന വിവിധ സേവനങ്ങൾ വെബ്സൈറ്റിൽ അവതരിപ്പിച്ചിട്ടുണ്ട്. വ്യവസായ വകുപ്പിന്റെ വിവിധ സബ്സിഡി സ്കീമുകളും, ഈ സ്ക്കീമുകളിൽ ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള ലിങ്കും വെബ്സൈറ്റിൽ ലഭ്യമാണ്. സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും നിലവിലെ സംരംഭകർക്ക് തങ്ങളുടെ സംരംഭം കൂടുതൽ മെച്ചപ്പെടുത്താനും വെബ്സൈറ്റ് സഹായകമാകും. വ്യവസായ വകുപ്പിന്റെ മുഴുവൻ ഉദ്യോഗസ്ഥരുടെയും ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിശദംശങ്ങൾ അടങ്ങിയ ഈ വെബ്സൈറ്റിലൂടെ വ്യവസായ ഡയറക്ടറേറ്റ് നൽകുന്ന സേവനങ്ങൾ അറിയുന്നതിനും ഈ സേവനങ്ങളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിനും സാധിക്കും.

2022 ഫെബ്രുവരി 24 - ാം തീയതി നടന്ന ഉദ്ഘാടന ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ സുമൻ ബില്ല ഐ.എ.എസ്, എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ്, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ ഐ.എ.എസ് , കെ.എസ്.ഐ.ഡി.സി എം.ഡി എം.ജി രാജമാണിക്കം ഐ.എ.എസ്, കയർ ഡയറക്ടർ ശ്രീ. വി. ആർ വിനോദ്, വാണിജ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ സുധീർ. കെ, കെബിപ് സി.ഇ.ഒ സൂരജ്. എസ് കൂടാതെ വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

 

സംരംഭ സഹായ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കിയത് ആയിരത്തോളം ഗുണഭോക്താക്കൾക്ക്

വ്യവസായ വകുപ്പിന്റെ ഏറ്റവും ശ്രദ്ധേയമായ സബ്‌സിഡി സ്കീമുകളിൽ ഒന്നാണ് സംരംഭക സഹായ പദ്ധതി. ഉത്പാദന സേവന മേഖലകളിൽ പുതുതായി ആരംഭിക്കുന്ന സംരംഭങ്ങൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഒരു കോടി വരെ മുതൽമുടക്കിൽ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് പരമാവധി 45 % വരെ സബ്‌സിഡി ആനുകൂല്യമായി ഈ പദ്ധതിയിലൂടെ ലഭിക്കും .

2021 - 2022 സാമ്പത്തിക വർഷത്തിൽ ഈ പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്ന പ്രവർത്തനം മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. മുഴുവൻ ജില്ലകളിലുമായി ഇത് വരെ 951 പേർക്ക് ഈ സബ്‌സിഡി ലഭ്യമാക്കി കഴിഞ്ഞു. 47.03 കോടി രൂപയാണ് സബ്സിഡിയായി വിതരണം ചെയ്തത്. ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോഴേക്കും 65 കോടി രൂപ വരെ സബ്‌സിഡിയായി നൽകുകയെന്നതാണ് വ്യവസായ വകുപ്പിന്റെ ലക്ഷ്യം. സംരംഭ സഹായ പദ്ധതിയുടെ വിശദാംശങ്ങൾ അറിയുന്നതിനും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിനും ബന്ധപ്പെട്ട പേജ് കാണുക