പുന്നപ്ര ബഹുനില വ്യവസായ സമുച്ചയത്തിന്‍റെയും വിവിധോദ്ദേശ്യ വ്യാപാര പ്രോത്സാഹന കേന്ദ്രത്തിന്‍റേയും ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിന്‍റേയും നിര്‍മ്മാണ ഉദ്ഘാടനം
ആലപ്പുഴ ജില്ലയിലെ പുന്നപ്ര ബഹുനില വ്യവസായ സമുച്ചയത്തിന്‍റെ ഉദ്ഘാടനവും, വിവിധോദ്ദേശ്യ വ്യാപാര പ്രോത്സാഹന കേന്ദ്രത്തിന്‍റേയും ജില്ലാ വ്യവസായ കേന്ദ്രത്തിന്‍റേയും നിര്‍മ്മാണ ഉദ്ഘാടനവും പുന്നപ്ര വ്യവസായ എസ്റ്റേറ്റിലെ ബഹുനില വ്യവസായ സമുച്ചയത്തിന്‍റെ അങ്കണത്തില്‍ വെച്ച് ബഹു.വ്യവസായ കയര്‍ നിയമ വകുപ്പു മന്ത്രി ശ്രീ.പി.രാജീവ് അവര്‍കള്‍ 2022 മെയ് മാസം 9-ാം തീയതി വൈകിട്ട് 4 മണിയ്ക്ക് നിര്‍വ്വഹിക്കുകയുണ്ടായി.
ഉദ്ഘാടന ചടങ്ങില്‍ ബഹു. അമ്പലപ്പുഴ എം.എല്‍.എ ശ്രീ.എച്ച്.സലാം അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ.എ.പി.എം.മുഹമ്മദ് ഹനീഷ്, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഷീബാ രാകേഷ് , പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.സജിതാ സതീശന്‍, ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ.വിശാഖ് വിജയന്‍, വ്യവസായ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ശ്രീ.കെ.സുധീര്‍, കിറ്റ്കോ മാനേജിംഗ് ഡയറക്ടര്‍ ശ്രീ.ഡബ്ല്യു.ആര്‍ ഹരിനാരായണരാജ്, കെ.എസ്.എസ്.ഐ.എ ആലപ്പുഴ പ്രസിഡന്‍റ് ശ്രീ.വി.കെ.ഹരിലാല്‍, വാടയ്ക്കല്‍ ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ശ്രീ.പി.വി.രാജ്കുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ശ്രീ.സി.ഒ.രഞ്ജിത്ത് തുടങ്ങിയര്‍ പങ്കെടുത്തു.
ജില്ലയില്‍ വ്യവസായ സംരംഭങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് ബഹുനില വ്യവസായ എസ്റ്റേറ്റ് എന്ന ആശയത്തില്‍ സമുച്ചയം നിര്‍മ്മിച്ചത്. പുന്നപ്ര വ്യവസായ എസ്റ്റേറ്റില്‍ 4251 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ആധുനിക സൗകര്യങ്ങളോടുകൂടി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗാലയില്‍ മൂന്ന് നിലകളിലായി 37 മുറികള്‍ സംരംഭങ്ങള്‍ക്ക് അനുവദിച്ചു നല്‍കുന്നതിനായി ഒരുക്കിയിട്ടുണ്ട്. പ്രാരംഭഘട്ടത്തില്‍ 15 കോടി രൂപയുടെ നിക്ഷേപവും, 750 ആളുകള്‍ക്ക് തൊഴിലവസരവും ഗാലയിലെ സംരംഭങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആലപ്പുഴ നഗരത്തിന്‍റെ ഹൃദയഭാഗത്തായി 89 സെന്‍റ് ഭൂമിയില്‍ 4180 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് വിവിധോദ്ദേശ്യ വ്യാപാര പ്രോത്സാഹന കേന്ദ്രത്തിന്‍റേയും, ജില്ലാ വ്യവസായ കേന്ദ്രത്തിന്‍റേയും നിര്‍മ്മാണമാരംഭിക്കുന്നത്.
സംരംഭങ്ങളുടെയും പരമ്പരാഗത മേഖലയുടെയും ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനും സ്ഥിര വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്ഥാപിക്കുന്ന വിവിധോദ്ദ്യേശ വ്യാപാര പ്രോത്സാഹന കേന്ദ്രത്തില്‍ സംരംഭക സഹായ സ്ഥാപനങ്ങള്‍, പരമ്പരാഗത വ്യവസായ പ്രോത്സാഹന സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിനും വേദി ഒരുങ്ങും. എക്സിബിഷന്‍ ഹാള്‍, സെമിനാര്‍ ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസ് മുറികള്‍ എന്നിവയ്ക്കും സൗകര്യമൊരുക്കുന്ന കേന്ദ്രം ഒരു എം.എസ്.എം.ഇ ഹബ്ബ് ആയി മാറും.
2022 - 23 സംരംഭക വർഷം - സംസ്‌ഥാനതല ഉദ്ഘാടനം 2022 മാർച്ച് 30, വൈകു: 5.30 മസ്കറ്റ് ഹോട്ടൽ, തിരുവനന്തപുരം
2022 - 23 സംരംഭക വർഷം - സംസ്‌ഥാനതല ഉദ്ഘാടനം 2022 മാർച്ച് 30, വൈകു: 5.30 മസ്കറ്റ് ഹോട്ടൽ, തിരുവനന്തപുരം
നാലു വർഷം കൊണ്ട് സംസ്ഥാനത്ത് 40 ലക്ഷം തൊഴിലവസരങ്ങൾ: മുഖ്യമന്ത്രി
ഒരു വര്ഷം കൊണ്ട് ഒരു ലക്ഷം എംഎസ്എംഇ സംരംഭങ്ങൾ പദ്ധതിക്ക് തുടക്കമായി
തിരുവനന്തപുരം: നാലു വര്‍ഷം കൊണ്ട് സംസ്ഥാനത്ത് 40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സര്‍ക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വ്യവസായ വകുപ്പിനു കീഴില്‍ ഒരു വര്ഷം കൊണ്ട് ഒരു ലക്ഷം ഇടത്തരം, ചെറുകിട, സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്‍റെയും 2022-23 സംരംഭക വര്ഷമായി ആചരിക്കുന്നതിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
മെച്ചപ്പെട്ട നിക്ഷേപാന്തരീക്ഷവും പശ്ചാത്തല സൗകര്യങ്ങളും ഉറപ്പുവരുത്തി അടുത്ത നാലു വര്ഷംപ കൊണ്ട് വ്യവസായ മേഖലയിൽ മാത്രം 10000 കോടിയുടെ നിക്ഷേപം ആകര്ഷി്ക്കുവാനാണ് ലക്ഷ്യമിടുന്നത്. തൊഴിലവസരങ്ങള്ക്ക് ഉതകുന്ന നൈപുണ്യ പരിശീലനത്തിനും മറ്റുമായുള്ള സവിശേഷമായ ഇടപെടലുകള്‍ ഉറപ്പുവരുത്തും. അതിന് അടിത്തറ പാകുന്ന വിധത്തിൽ അടിസ്ഥാനസൗകര്യ വികസനവും നിക്ഷേപസൗഹൃദാന്തരീക്ഷവും ശക്തിപ്പെടുത്തും. സംസ്ഥാനത്തിന്റെസ വ്യവസായ മേഖലയില്‍ കഴിഞ്ഞ അഞ്ചു വര്ഷ്ത്തിനിടെ വലിയ മാറ്റങ്ങൾ വരുത്താനായിട്ടുണ്ട്. ഇത് കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
കേരളത്തെ വിജ്ഞാനസമൂഹമാക്കാനും വികസനമാതൃകകൾ സഫലമാക്കുന്ന നാടായും രൂപപ്പെടുത്തേണ്ടതുണ്ട്. അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ അഭിരുചിക്കും ശേഷിക്കും യോജിച്ച തൊഴിലവസരങ്ങള്‍ ഇവിടെത്തന്നെ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
എംഎസ്എംഇ പദ്ധതിയിലൂടെ മൂന്ന് മുതല്‍ അഞ്ച് ലക്ഷം വരെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. 120 കോടി രൂപ ചെലവഴിച്ചാണ് കര്മ്മ പദ്ധതി നടപ്പാക്കുന്നത്. ഒരു വര്ഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള കൃത്യമായ മാര്ഗ രേഖ തയ്യാറാക്കിയാണ് സര്ക്കാ ര്‍ മുന്നോട്ടുപോകുന്നത്. കേരളത്തിന്റെ വ്യാവസായിക മുന്നേറ്റം സാധ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ കര്മ്മഗപദ്ധതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തുമ.
എംഎസ്എംഇ പദ്ധതിയുടെ നടത്തിപ്പ് ലക്ഷ്യമിട്ട് വിപുലമായ തയ്യാറെടുപ്പാണ് സര്ക്കാെർ നടത്തിയിട്ടുള്ളതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. തദ്ദേശ, സഹകരണ, ടൂറിസം, ധനകാര്യ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മന്ത്രിതലത്തിലോ ഉദ്യോഗസ്ഥ തലത്തിലോ മാത്രം ഒതുങ്ങിനില്ക്കു്ന്ന പ്രവര്ത്തവനമല്ല, കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്, ഗവേഷണ ഇന്സ്റ്റി റ്റ്യൂട്ടുകൾ, വ്യവസായി സംഘടനകള്‍, ട്രേഡ് യൂണിയനുകള്‍ ഉള്പ്പെഷടെ നാടാകെ ഒറ്റക്കെട്ടായി ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമാണിതെന്നും മന്ത്രി പറഞ്ഞു.
സംരംഭകര്‍ ഉദ്യോഗസ്ഥര്ക്കാ്യി കാത്തിരിക്കുന്ന രീതിയാണ് ഉണ്ടായിരുന്നതെന്നും മറിച്ച് ഉദ്യോഗസ്ഥര്‍ സംരംഭകരെ സ്വീകരിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറുകയാണെന്നും സംരംഭകര്ക്കാ യി തയ്യാറാക്കിയ കൈപ്പുസ്തകത്തിന്റെന പ്രകാശനം നിര്വ്വ്ഹിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ പറഞ്ഞു. കേരള സമൂഹത്തില്‍ വലിയ മാറ്റവും തൊഴിൽ മേഖലയിൽ വൻ മുന്നേറ്റവുമുണ്ടാക്കുന്ന പദ്ധതിക്കാണ് സംസ്ഥാന സര്ക്കാ ർ തുടക്കമിട്ടതെന്ന് സംരംഭക വര്ഷ്ത്തിന്റെത ലോഗോ പ്രകാശനം ചെയ്ത സഹകരണ രജിസ്ട്രേഷന് വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു.
വി.കെ.പ്രശാന്ത് എം.എല്‍.എ, മേയര്‍ ആര്യ രാജേന്ദ്രന്‍, സംസ്ഥാന ആസൂത്രണ ബോര്ഡ്ക വൈസ് ചെയര്മാകൻ പ്രൊഫ.വി.കെ.രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി വി.പി. ജോയി, വ്യവസായ-നോര്ക്ക വകുപ്പ് പ്രിന്സിരപ്പൽ സെക്രട്ടറി സുമൻ ബില്ല, വ്യവസായ വാണിജ്യ വകുപ്പ് പ്രിന്സിനപ്പല്‍ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, കെഎസ്ഐഡിസി എംഡി എം.ജി രാജമാണിക്കം, വ്യവസായ വാണിജ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടർ കെ.സുധീര്‍, സി.ഐ.ഐ. കേരള മുന്‍ ചെയര്മാക ൻ പി.ഗണേഷ്, കെഎസ്എസ്ഐഎ ജനറല്‍ സെക്രട്ടറി കെ.എ.ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
വിവിധ സര്ക്കാ ർ വകുപ്പുകളും ഏജന്സിറകളുമായി ചേര്ന്നാകണ് 2022-23 സാമ്പത്തിക വര്ഷം വ്യവസായ വകുപ്പ് ഒരു ലക്ഷം പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള കര്മ്മസപദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. 2022 ഏപ്രില്‍-മെയ് മാസങ്ങളില്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സംഘടിപ്പിക്കുന്ന ഏകദിന ശില്പ്ിയശാലകളോടെയാണ് പരിപാടി ആരംഭിക്കുന്നത്. ഇതിലൂടെ സംരംഭകരാകാന്‍ താത്പര്യമുള്ളവര്ക്ക് പൊതുബോധവത്കരണം നല്കും . ഇതിനു ശേഷം ലൈസന്സ്ത, ലോണ്‍, സബ്സിഡി മേളകള്‍ ഓരോ തദ്ദേശ സ്ഥാപനത്തിലും സംഘടിപ്പിക്കും. പൊതുബോധവത്കരണത്തില്‍ പങ്കെടുത്തുവരില്നികന്നും സംരംഭം തുടങ്ങുവാനുള്ള തീരുമാനവുമായി മുന്നോട്ടു വരുന്നവര്ക്കാ ണ് ഇത് സംഘടിപ്പിക്കുന്നത്. 2022 ഏപ്രില്‍ 1 മുതൽ 2023 മാര്ച്ച് 31 വരെയുള്ള കാലയളവിൽ ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യം നിറവേറ്റുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
വ്യവസായ വകുപ്പിനു കീഴിൽ ഒരു വര്ഷം് കൊണ്ട് ഒരു ലക്ഷം ഇടത്തരം, ചെറുകിട, സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കുന്നതിന്റെയും 2022-23 സംരംഭക വർഷമായി ആചരിക്കുന്നതിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നു. വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി.രാജീവ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ, സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ.വാസവൻ, വി.കെ.പ്രശാന്ത് എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ.വി.കെ.രാമചന്ദ്രൻ, ചീഫ് സെക്രട്ടറി വി.പി. ജോയി, വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് എന്നിവർ സമീപം.
വ്യവസായ വകുപ്പിനു കീഴിൽ ഒരു വർഷം കൊണ്ട് ഒരു ലക്ഷം ഇടത്തരം, ചെറുകിട, സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കുന്നതിന്റെയും 2022-23 സംരംഭക വര്ഷമായി ആചരിക്കുന്നതിന്റെയും ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു. വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി.രാജീവ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ, സഹകരണ രജിസ്ട്രേഷന് വകുപ്പ് മന്ത്രി വി.എൻ.വാസവൻ, വി.കെ.പ്രശാന്ത് എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ.വി.കെ.രാമചന്ദ്രൻ, ചീഫ് സെക്രട്ടറി വി.പി. ജോയി, വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, വ്യവസായ-നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല എന്നിവർ വേദിയിൽ.
സംരംഭക വർഷത്തിന്റെ ലോഗോ സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ.വാസവൻ പ്രകാശനം ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ, നിയമ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ, കയർ വകുപ്പ് മന്ത്രി പി.രാജീവ്, വി.കെ.പ്രശാന്ത് എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ.വി.കെ.രാമചന്ദ്രൻ, ചീഫ് സെക്രട്ടറി വി.പി. ജോയി, വ്യവസായ-നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, വ്യവസായ വാണിജ്യ വകുപ്പ് പ്രിന്സിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ്.ഹരികിഷോർ എന്നിവർ വേദിയിൽ.
എം.എസ്.എം.ഇ ക്ലിനിക്കുകൾ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ നിലവിൽ 147000 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എം.എസ്.എം.ഇ കൾ) ആണുള്ളത്
കേരളത്തിൽ നിലവിൽ 147000 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എം.എസ്.എം.ഇ കൾ) ആണുള്ളത്. എം.എസ്.എം.ഇ കൾ ആരംഭിക്കുന്നതിനും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സംരംഭകർക്ക് മികച്ച പിന്തുണയാണ് വ്യവസായ വകുപ്പ് നൽകി വരുന്നത്. എന്നാൽ ചുരുക്കം ചില സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് മുന്നോട്ടുള്ള യാത്രയിൽ ലൈസൻസിങ്, മാർക്കറ്റിങ്, ഫൈനാൻസിംഗ്, തുടങ്ങിയ മേഖലകളിൽ ബുദ്ധിമുട്ടുകൾ നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത്തരം ഘട്ടത്തിൽ എം.എസ്.എം.ഇ കളുടെ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിച്ചു മികച്ച വളർച്ച ഉറപ്പാക്കുന്നതിനായി വിദഗ്ധരുടെ സേവനം അവർക്ക് നൽകുക എന്ന ലക്ഷ്യത്തോട് കൂടിയാണ് വ്യവസായ വകുപ്പ് എം.എസ്.എം.ഇ ക്ലിനിക്കുകൾ ആരംഭിക്കുന്നത്.
വിശദമായ പദ്ധതി റിപ്പോർട്ട് , ലൈസൻസ്, നിയമം, മാർക്കറ്റിങ്, എക്സ്പോർട്ടിങ്, ബാങ്കിങ്, ജി.എസ്.ടി, ടെക്‌നോളജി എന്നീ മേഖലകളിൽ വിഷയ വിദഗ്‌ധരായവരെ എം.എസ്.എം.ഇ ക്ലിനിക്കുകൾക്കായി എംപാനൽ ചെയ്തിട്ടുണ്ട് . ഇതിനായി കേരളത്തിൽ 14 ജില്ലകളിലായി 168 വിഷയ വിദഗ്‌ധരുടെ സേവനമാണ് ലഭ്യമാക്കിയിരിക്കുന്നത്.എം.എസ്.എം.ഇ കളുമായി ബന്ധപ്പെട്ട സഹായങ്ങൾക്കായി ജില്ലാ ഓഫീസിനെയോ താലൂക്ക് ഓഫീസിനെയോ ബന്ധപ്പെട്ടാൽ ഈ വിദഗ്‌ധ സേവനം സൗജന്യമായി വ്യവസായ വകുപ്പ് ലഭ്യമാക്കും. ഈ പദ്ധതിക്കായി ചെലവ് വരുന്ന തുക വ്യവസായ വകുപ്പിന്റെ ഫണ്ടിൽ നിന്നും നൽകുകയും ചെയ്യും. ഇപ്രകാരം വിദഗ്‌ധരുടെ സേവനം ഉപയോഗിച്ച് സംരംഭകരുടെ പ്രശനങ്ങൾ പരിഹരിച്ചു മുന്നോട്ട് കൊണ്ടുപോകാൻ അവരെ സഹായിക്കുക എന്നതാണ് എം.എസ്.എം.ഇ ക്ലിനിക്കുകളുടെ ലക്‌ഷ്യം.
എം.എസ്.എം.ഇ ക്ലിനിക്കിന്റെ ഔപചാരിക ഉദ്ഘാടനം ബഹു. വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി. രാജീവ് ഇന്ന് (23 /02 /2022) ഉച്ചക്ക് 3: 30 ന് ഓൺലൈനായി നിർവഹിച്ചു. എല്ലാ ജില്ലയിലെയും വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരും എം.എസ്.എം.ഇ ക്ലിനിക്കിനായി എംപാനൽ ചെയ്യപ്പെട്ട വിഷയ വിദഗ്‌ധരും ചടങ്ങിൽ പങ്കെടുത്തിരുന്നു. കൂടാതെ കെ.എസ്.എസ്.ഐ.എ, സി. ഐ. ഐ , എഫ്.ഐ.സി.സി.ഐ , തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും മീറ്റിംഗിൽ സന്നിഹിതരായിരുന്നു. ഈ ക്ലിനിക്കിന്റെ പ്രവർത്തനം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് കൂടുതൽ സഹായകമാകും എന്ന് വിശ്വസിക്കുന്നു.