വ്യവസായ വകുപ്പിൽ 1155 ഇന്റെൺസിനെ നിയമിക്കുന്നു

വ്യവസായ വകുപ്പിൽ 1155 ഇന്റെൺസിനെ നിയമിക്കുന്നു 2022 -2023 സാമ്പത്തിക വർഷം സംരംഭക വർഷമായി ആചരിക്കാനുള്ള നടപടികളുമായി വ്യവസായ വകുപ്പ് മുന്നോട്ട് പോകുകയാണ്. പ്രസ്തുത സാമ്പത്തിക വർഷത്തിൽ ഉത്‌പാദന സേവന മേഖലകളിൽ ചുരുങ്ങിയത് ഒരു ലക്ഷം സംരംഭംങ്ങൾ ആരംഭിക്കുന്നതിനുള്ള വൻ പദ്ധതിയാണ് വ്യവസായ വകുപ്പ് ആസൂത്രണം ചെയ്യുന്നത്. ഈ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ഓരോ തദ്ദേശ സ്വയം ഭരണ കേന്ദ്രങ്ങളിലും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എങ്ങനെ സംരംഭംങ്ങൾ തുടങ്ങാം എന്ന വിഷയത്തെ സംബന്ധിച്ച് പൊതു ബോധവത്കരണം നൽകും. 2022 ഫെബ്രുവരി - മാർച്ച് മാസത്തിൽ പദ്ധതിയുടെ ഉദ്ഘാടനത്തിനു ശേഷമായിരിക്കും പൊതു ബോധവത്കരണ ശില്പശാലകൾ നടത്തപ്പെടുക. ശില്പശാലയിലെ സംശയ നിവാരണങ്ങൾക്കു ശേഷം സംരംഭങ്ങൾ തുടങ്ങാൻ താല്പര്യപൂർവ്വം കടന്നു വരുന്നവർക്കായി ലോൺ ലൈസൻസ്, സബ്‌സിഡി മേളകൾ തുടങ്ങിയവ സംഘടിപ്പിക്കും. ഇത്തരത്തിലുള്ള വലിയ ക്യാമ്പയിന്റെ ഭാഗമായി പ്രവർത്തിച്ചു കൊണ്ട് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ട്ടിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടിയാണ് 1155 ഇന്റെൺസിനെ നിയമിക്കുന്നത്.

കേരളത്തിലെ ഓരോ തദ്ദേശ സ്ഥാപന തലത്തിലും ആയിരിക്കും ഇന്റെൺസിന്റെ നിയമനം. വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളെ സംയോജിപ്പിച്ച് മറ്റെല്ലാ വകുപ്പുകളുടെയും ഏകോപനത്തിലൂടെ സംരംഭ രൂപീകരണവും സംരംഭങ്ങളുടെ തുടർച്ചയും കൈത്താങ്ങും ഉറപ്പിക്കുക എന്നതാണ് ഇന്റെൺസിന്റെ പ്രധാന പ്രവർത്തനം. ബി. ടെക് , എം. ബി. എ ബിരുദധാരികളായ, 30 വയസ്സ് വരെ പ്രായമുള്ള യുവതി യുവാക്കൾക്കാണ് ഇന്റേൺഷിപ്പിന്‌ അവസരം. പ്രതിമാസം 20,000 രൂപയാണ് സ്റ്റൈപൻഡ് ആയി ലഭിക്കുക. ഒരു വർഷത്തേക്കാണ് ആദ്യ ഘട്ടത്തിൽ നിയമനം ഉണ്ടാകുക. താല്പര്യമുള്ളവർക്ക് 9/ 02/2022 മുതൽ 23/ 02/2022 വരെ സിഎംഡി യുടെ വെബ്സൈറ്റ് (www.cmdkerala.net) വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. വ്യവസായ വകുപ്പിനോട് ചേർന്ന് നിന്ന് കൊണ്ട് സംരംഭ രൂപീകരണത്തിൽ പങ്കാളികളായി സാമൂഹിക പുനർനിർമാണ പ്രക്രിയയുടെ ഭാഗമാകുവാൻ താൽപര്യമുള്ളവരെ ഈ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭാഗഭാക്കാകുവാൻ ഓർമിപ്പിക്കുന്നു.

Director of Industries and Commerce
Govt. of Kerala

നോട്ടിഫിക്കേഷൻ - ക്ലിക്ക് ചെയ്യുക

 

ദുബായ് എക്‌സ്‌പോ 2020-ലെ കേരള പവിലിയൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി 04.02.2022 ന് ഉദ്ഘാടനം ചെയ്‌തു

ദുബായ് എക്‌സ്‌പോ 2020-ലെ കേരള പവിലിയൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി 04.02.2022 ന് ഉദ്ഘാടനം ചെയ്‌തു. കേരളവാരത്തിൽ സംസ്ഥാനത്തിന്റെ സംസ്‌കാരിക പൈതൃകം, സവിശേഷമായ ഉൽപ്പന്നങ്ങൾ, ടൂറിസം സാധ്യതകൾ, നിക്ഷേപം, ബിസിനസ് അവസരങ്ങൾ എന്നിവ പ്രദർശിപ്പിക്കും.

 

 

മീറ്റ് ദി മിനിസ്റ്റർ’ പരിപാടിയുടെ കൂടുതൽ വിവരങ്ങൾ

മീറ്റ് ദി മിനിസ്റ്റർ’ പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്കും, പരാതികളുടെ സ്ഥിതിവിവര കണക്കുകൾക്കും ഇവിടെ ക്ലിക്ക് ചെയ്യുകpreview

 

മെഷിനറി എക്സ്പോ കേരള 2022’ ജനുവരി 23 മുതൽ 26 വരെ

‘മെഷിനറി എക്സ്പോ കേരള 2022’  ജനുവരി 23 മുതൽ 26 വരെ തീയതികളിൽ എറണാകുളം ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം ഗ്രൗണ്ടിൽ വച്ച് നടന്ന  പരിപാടിയെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.preview

 

വിദ്യാർത്ഥി സംരംഭകർക്കായി ‘യുവ ബൂട്ട് ക്യാമ്പ്’ ആരംഭിച്ചു

കോളേജ് വിദ്യാര്‍ത്ഥികളുടെ ഇടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍റര്‍പ്രെന്യൂര്‍ഷിപ് ഡെവലൊപ്മെന്‍റ്, ഡിപ്പാര്ട്മെന്‍റ് ഓഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് കോമേഴ്സ്, ഗവണ്മെന്‍റ് ഓഫ് കേരളയുടെ ആഭിമുഖ്യത്തില്‍ യുവാ ബൂട്ട് 2021 എന്ന പ്രോഗ്രാം സംഘടിപ്പിച്ച് വരികയാണ്. ഡിസംബര്‍ 13, 2021ന് ബഹുമാനപ്പെട്ട വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി ശ്രി.പി.രാജീവ് എറണാകുളം ജില്ലയില്‍ വെച്ച് യുവ ബൂട്ട് ക്യാമ്പ് ഉദ്ഘാനം ചെയ്തു. 14 ജില്ലകളിലായി 71 കോളേജുകളിൽ നിന്നും 263 ടീമുകളിലായി 1318 വിദ്യാര്‍ത്ഥികള്‍ യുവയുടെ ജില്ലാതല പരിപാടിയില്‍ പങ്കെടുത്തു. തുടര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ട 30 ടീമുകള്‍ക്ക് സംസ്ഥാനതലത്തിൽ മെന്‍റര്‍ഷിപ്പ് ഉള്‍പ്പെടെയുളള പരിശീലനം നല്‍കുന്നതാണ്. ഫെബ്രുവരി 9 മുതൽ 13 വരെയാണ്  സംസ്ഥാനതല മെന്‍റര്‍ഷിപ്പ് പരിപാടി  സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ വ്യക്തികളാണ് സെഷനുകള്‍ കൈകാര്യം ചെയ്യുന്നത്. സംസ്ഥാനതലത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന 10 ടീമുകള്‍ക്ക് 10,000 രൂപ വീതം സമ്മാനവും അവരുടെ സംരംഭങ്ങള്‍ക്ക് ആവശ്യമായ ഇങ്കുബേഷൻ സൗകര്യം ഉള്‍പ്പെടെയുളള സഹായങ്ങള്‍ KIED-ന്‍റെ ആഭിമുഖ്യത്തിൽ നല്‍കുന്നതുമാണ്.

>